എന്നെ വിട് ആദ്യം ഉമ്മയെ രക്ഷിക്ക് ഉമ്മയില്ലെങ്കിൽ ഞാനെന്തിന് – കിണറ്റിൽ വീണ ഉമ്മയെ രക്ഷിക്കാൻ മകൻ ചെയ്തത് അറിഞ്ഞാൽ ആരും കയ്യടിക്കും

899

ഭൂമിയിൽ ഏറ്റവും മനോഹരമായ ബന്ധങ്ങളിൽ ഒന്നാണ് അമ്മയും മകനും തമ്മിലുള്ളത്. ഒരമ്മ സ്വന്തം മക്കൾക്ക് വേണ്ടി ഏത് റിസ്ക് എടുക്കും. ഏതു ജീവിത സാഹചര്യങ്ങളിലും മക്കളെ കൈവിടാതെ കൂടെക്കൂടുന്ന പുണ്യമാണ് ‘അമ്മ. അമ്മമാരുടെ സ്നേഹത്തെക്കുറിച്ചും അവരുടെ ത്യാഗത്തെക്കുറിച്ച് നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തിരിച്ച് മക്കൾ അമ്മമാരുടെ അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്കളോട് ചെയ്യുന്നത് പലപ്പോഴും ക്രൂരതയാണ് . അല്ലെങ്കിൽ അത്തരത്തിൽ ഉള്ള കഥകളാണ് നമ്മൾ കേൾക്കാറുള്ളത്. എന്നാൽ അതിലെല്ലാം വ്യത്യസ്തമായി നമ്മുടെ കൊച്ചു കേരളത്തിൽ ഒരു കൊച്ചു കുട്ടി തൻറെ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചത് സ്വന്തം ജീവൻ പണയം വെച്ചായിരുന്നു.

തന്റെ അമ്മ അബദ്ധത്തിൽ കിണറ്റിൽ വീണുപോകുന്നതും വെള്ളത്തിൽ മുങ്ങിത്താഴുന്നതും കണ്ട കുട്ടി അമ്മയെ രക്ഷിക്കാനായി ചെയ്ത കാര്യങ്ങളും അതിനെ തുടർന്ന് നടന്ന സംഭവങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരിക്കുകയാണ്. പള്ളിക്കൽ ബസാർ സൈതലവി എന്ന് പറയുന്ന വ്യക്തിയുടെ ഭാര്യ ജംഷീനക്കാണ് സ്വന്തം മകൻറെ സ്നേഹത്തിൻറെ പരിരക്ഷയിൽ ജീവൻ ലഭിച്ചത്

ADVERTISEMENTS
   

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ആ കൊച്ചു കുട്ടിയുടെ ധീരതയുടെ കഥയാണ്. അതോടൊപ്പം തന്നെ അവൻറെ അമ്മയോടുള്ള അളവില്ലാത്ത സ്നേഹത്തിൻറെ കഥയും

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലുള്ള കില്ലിനക്കോടെ പള്ളിക്കൽ ബസാർ ഉള്ള സെയ്തലവിയുടെ വീട്ടിലാണ് സംഭവം നടക്കുന്നത്. കിണറിന്റെ ചുറ്റുമതിൽ വലിയ പൊക്കത്തിലുള്ള ആയിരുന്നില്ല അതിൻറെ ചുറ്റും വീണ അഴുക്കുകളും മറ്റും വൃത്തിയാക്കുന്നതിന് വേണ്ടിയാണ് അമ്മ ജംഷീന ശ്രമിച്ചുകൊണ്ടിരുന്നത്. പെട്ടന്ന് കാൽ വഴുതി കിണറിന്റെ ആഴങ്ങളിലേക്ക് വീണുപോകുകയാണ്.

 

അധികം ആൾക്കാർ പരിസരത്തില്ലായിരുന്നു കൊണ്ടും പെട്ടെന്ന് ജംഷിനെയെ രക്ഷിക്കാൻ ആരും എത്തിയില്ല. വീട്ടിൽ ഉണ്ടായിരുന്നത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സ്വാബീഹും അനിയത്തിയായ റജീന ഫാത്തിമയും ആണ്.

തലേദിവസം. കിണറ്റിൽ ഒരു കുറുക്കൻ വീണതിനാൽ അതിനെ എടുത്തു കളഞ്ഞു വെള്ളം വറ്റിക്കാനായി മോട്ടോർ വെച്ചിരുന്ന ഒരു കയർ കിണറ്റിലേക്ക് കെട്ടിയിട്ടിരുന്നു. കിണറിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താണ് കൊണ്ടിരുന്ന നീന്തൽ അറിയാത്ത ജംഷീനക്ക് പക്ഷേ കയർ കണ്ടെത്താനും അതിൽ പിടിച്ചുനിൽക്കാൻ ആയില്ല.തൊടിയുള്ള കിണർ ആയിരുന്നില്ല ചുറ്റും മണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ നിലയില്ലാ കഴുത്തിൽ എങ്ങും പിടിച്ചുനിൽക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. സ്വന്തം അമ്മ കണ്മുന്നിൽ ജീവനുവേണ്ടി പിടയ്ക്കുന്നത് കണ്ട് കൊച്ചു സ്വാബിഹ് ഒന്നും ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. എന്നിട്ട് നേരത്തെ മുകളിൽ നിന്ന് താഴേക്ക് മോട്ടോർ ഇറക്കാനായി കെട്ടിയിരുന്ന കയർ പിടിച്ചു കൊണ്ടുവന്നു അമ്മയെ പിടിപ്പിച്ച് അവിടെ നിർത്തുകയായിരുന്നു ചെയ്തത്. ഇതേസമയം അനുജത്തിക്കുട്ടി വെളിയിലേക്ക് പോയി പരിസര വാസികളെ വിളിച്ചോണ്ട് വരികയാണ് ഉണ്ടായത്

അമ്മയും മകനെയും പിന്നീട് രക്ഷിച്ച വ്യക്തി ഈ സംഭവത്തെക്കുറിച്ച് പറയുന്നുണ്ട്. തന്റെ സുഹൃത്ത് പറഞാണു സെയ്താലവിയുടെ ഭാര്യ കിണറ്റിൽ വീണ കാര്യം താൻ അറിയുന്നതെന്നും അങ്ങനെ കിണറ്റിൽ വീണവരെ രക്ഷിക്കാനായി ഞാൻ ഓടി ചെല്ലുകയായിരുന്നുവെന്നും അയാൾ പറയുന്നു.

തങ്ങൾ അവിടെ എത്തിയപ്പോൾ ഒന്ന് രണ്ട് ആൾക്കാർ അവിടെയുണ്ട്. അപ്പോൾ നോക്കിയപ്പോൾ അമ്മയും മകനും കിണറ്റിൽ കിടക്കുന്ന കാര്യം മനസിലായത്. ഈ കുട്ടി എങ്ങനെ വീണു എന്ന് താൻ ചുറ്റുമുള്ളവരോട് ചോദിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു അവൻറെ അമ്മയെ രക്ഷിക്കാനായി ചാടിയതാണ് എന്നാണ്.

നട്ടുച്ച സമയമാണ് അവർ കുറെ നേരമായി പിടിച്ചു കിടക്കുകയാണ്. അപ്പോൾ കുട്ടിയുടെ അമ്മായി റോഡിൽ വന്നു മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കുന്നു ഉണ്ട്.

തങ്ങൾ നോക്കിയപ്പോൾ അവൻ കൊച്ചു കുട്ടിയാണല്ലോ ആദ്യം രക്ഷിക്കേണ്ടത് അവനെ ആണല്ലോ ആദ്യം രക്ഷിക്കേണ്ടത്. അങ്ങനെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ വെള്ളത്തിൽ കിടന്നു തന്നെ അവൻ പറഞ്ഞു എൻറെ കാര്യം നിങ്ങൾ വിടു ഉമ്മയെ ആദ്യം രക്ഷിക്കണം. ഉമ്മയെ രക്ഷിച്ചാലെ താൻ മുകളിലേക്ക് കയറത്തുള്ളൂ എന്ന്. അവിടെയാണ് കൊച്ചു സ്വാബിഹിന് തൻറെ അമ്മയുള്ള സ്നേഹം തന്റെ ജീവനിലും വലുതാണ് എന്ന് മറ്റുള്ളവർക്ക് മനസിലായത്. സ്വാബിഹിന് അത്യാവിശ്യം നീന്തൽ അറിയാം സമീപത്തുള്ള ഒരു കുളത്തിൽ പോയി അവൻ നീന്തൽ പഠിച്ചിട്ടുണ്ട്. ആ ധൈര്യത്തിലാണ് താൻ കുളത്തിൽ ചാടി എന്ന് അവൻ തന്നെ പറയുന്നു.

പ്രദേശത്തെ നിരവധി സംഘടനകൾ ഇപ്പോൾ കുട്ടിയെ ആദരിക്കാനുള്ള തിരക്കിലാണ്. സമീപമുള്ള കിളിനാക്കുട് എംഎച്ച്എം എ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊച്ചു സ്വാബിഹ് . വലുതാകുമ്പോൾ തനിക്ക് പോലീസ് ആകണം എന്നാണ് അവന്റെ ആഗ്രഹം. ഇവനെ പോലെയുള്ളവരാണ് പോലീസ് ആകേണ്ടത് എന്നും എങ്കിലേ മറ്റുള്ളവരോടും ഇതേ സഹാനുഭൂതിയോടെ പെരുമരുന്ൻ പോലീസുകാർ സമൂഹത്തിൽ ഉണ്ടാവുകയുള്ളു എന്നും സോഷ്യൽ മീഡിയയിൽ വരുന്ന കമെന്റുകളിൽ ആളുകൾ പറയുന്നത്. കുട്ടിയുടെ അച്ഛൻ സെയ്തലവിയും തന്റെ ചെറിയ വരുമാനത്തിലും തനിക്കാവുന്ന് സാമൂഹിക സേവനം ചെയ്യുന്ന വ്യക്തിയാണ് എന്ന് നാട്ടുകാർ പറയുന്നു അതിന്റെ കർമ്മ ഫലം ആണ് അയാൾക്ക് ലഭിച്ചത് എന്ന് നാട്ടുകാർ പറയുന്നു.

ADVERTISEMENTS
Previous articleമിനി ബോഡി ബിൽഡറെ പോലെ ഒരു സുന്ദരി കുഞ്ഞു – അവൾക്ക് സംഭവിച്ചത് ഇതാണ്. ആ കഥയറിയാം വായിക്കൂ
Next articleകപിൽ ദേവിനെ തട്ടിക്കൊണ്ടുപോയോ? ആരാധകരെ ആശയക്കുഴപ്പത്തിലാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ വൈറലാകുന്നു; കാണാം