അടുത്ത സമയത്തായി പല പ്രശസ്ത നായികമാരും മീറ്റു എന്ന പ്രസ്ഥാനത്തിലൂടെ തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈം ഗിക ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നത്. കാസ്റ്റിംഗ് കൗച്ചു പ്രശ്നങ്ങളെ കുറിച്ച് പലപ്പോഴും നായികമാർ ഈ ഒരു രീതിയിലാണ് സംസാരിച്ചിട്ടുള്ളത്.
അത്തരത്തിൽ ഇപ്പോൾ തമിഴ് മലയാളം നടനായ ജോൺ വിജയിക്കെതിരെ മീറ്റു ആരോപണവുമായിഒരിക്കല്‍ പ്രശസ്ത തമിഴ് അവതാരികയായ ശ്രീ രഞ്ജിനി രംഗത്ത് വന്നിരുന്നു. തമിഴ് മലയാളം ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് ജോണ്‍ വിജയ്. നിരവധി ചിത്രങ്ങളുടെ ഭാഗമായി നടന്‍ മലയാളത്തില്‍ എത്തിയിട്ടുണ്ട്. ലുസിഫര്‍ ലെ പോലിസ് വേഷം വലിയ രീതിയില്‍ ചര്‍ച്ചയായതാണ്.
ഇതിനുമുമ്പും ഒരു നടനെതിരെ താരം രംഗത്ത് വന്നിട്ടുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തുവാൻ താരം തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീടു നിരവധി പെണ്‍കുട്ടികള്‍ക്ക് ഇതേ അവസ്ഥ ഉണ്ടായി എന്ന ബോധ്യത്തില്‍ നിന്നാണ് ഇത് താന്‍ തുറന്നു പറയാന്‍ തീരുമാനിച്ചത് എന്ന് താരം പറയുന്നു. ടെലിവിഷൻ നടനായ അമിത് ഭാർഗ്ഗവിന്റെ ഭാര്യ കൂടിയാണ് ശ്രീ രഞ്ജിനി എന്ന അവതാരിക.
മാനസികമായി കാര്യമായ തകരാറുള്ള ഭീകരമായ ലൈംഗിക വൈകൃതത്തിന് ഉടമയായ വ്യക്തിയാണ് ജോൺ വിജയ് എന്ന നടന്‍ എന്നാണ് ഇവർ വ്യക്തമാക്കുന്നത്. അയാൾക്ക് കീഴിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ അവസ്ഥ വളരെ മോശമാണ് എന്നും പല പെൺകുട്ടികളും ഈ ഒരു കാര്യത്തെക്കുറിച്ച് തന്നോട് തുറന്നു പറഞ്ഞിട്ടുണ്ട് എന്നും ഇവർ തുറന്നു പറയുന്നു.
2004 ഇൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇവർ പറയുന്നത്. ഒരു ദിവസം താൻ അയാളുടെ അഭിമുഖം ചെയ്യുവാനായി എത്തിയിരുന്നു. ഒരു മാസത്തിനു ശേഷമാണ് പിന്നീട് അയാൾ തന്നെ സമീപിക്കുന്നത്.
ഒരു അർദ്ധരാത്രി സമയത്ത് തന്നെ വിളിച്ചതിനു ശേഷം എപ്പോഴാണ് ആ അഭിമുഖം ടെലികാസ്റ്റ് ചെയ്യുന്നത് എന്ന് എന്നോട് ചോദിക്കുകയായിരുന്നു അയാൾ ചെയ്തത്. വൈകിയ സമയമായതു കൊണ്ടും താന്‍ പാതി മയക്കത്തിലായത് കൊണ്ടും തന്നെ താൻ അപ്പോൾ സംസാരിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ അടുത്തദിവസം സംസാരിക്കാമെന്ന് പറയുകയാണ് ചെയ്തത്.
എന്നാൽ അയാൾ ഫോൺ കട്ട് ചെയ്യാൻ ഒട്ടും തന്നെ താൽപര്യം കാണിച്ചില്ല. പെട്ടെന്ന് ഫോൺ സെക്സിലേക്ക് കടക്കാൻ ആയിരുന്നു അയാൾ തീരുമാനിച്ചിരുന്നത്. അത് തനിക്ക് വല്ലാത്തൊരു ശല്യം തന്നെയാണ് ഉണ്ടാക്കിയത്. അതോടെ അയാളുടെ ഭാര്യയോട് ഇക്കാര്യങ്ങളെ കുറിച്ച് ഞാൻ വെളിപ്പെടുത്തുമെന്ന് പറയാൻ തുടങ്ങി. അത് കേട്ടപ്പോൾ തന്നെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
#MeToo This incident happened in 2014 with actor John Vijay. Thanks hubby @NOTamitbhargav for the nudge. And thanks @Chinmayi @TheRestlessQuil for making noise. I'm speaking up too! #TimesUp @muthupradeep you know when this happened. pic.twitter.com/EfzqdgDvVH
— Sriranjani T S (@Sri_TS) October 17, 2018
പിന്നീടാണ് പല പെൺകുട്ടികളും അയാളിൽ നിന്നും ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് എന്ന് താൻ അറിയുന്നത്. കബളി എന്നാ രജിനികാന്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് പോലും അയാൾക്കൊപ്പം ഒരു പെൺകുട്ടി സെൽഫി എടുക്കുവാൻ ശ്രമിച്ചപ്പോൾ ആ കുട്ടിയോട് ചുംബനം വരെ ആവശ്യപ്പെട്ടു എന്ന് പിന്നീട് അറിയാൻ സാധിച്ചു. ഇതൊക്കെ ഒരു തമാശയാണ് എന്നാണ് അയാൾ പിന്നീട് അവരോടൊക്കെ പറയുന്നത്. എന്നാൽ ഇത് വലിയൊരു വൈകൃതമാണ് എന്നും ശ്രീ രഞ്ജിനി പറയുന്നുണ്ട്.
Thank you Sriranjini for speaking up.
I know you shared your story with me last week.
I did receive 3 other girls narrating their own incidents about John Vijay.
Find the strength girls. Speak up. Doesnt matter if he is friends with your dad. https://t.co/FkYFJj3ocM— Chinmayi Sripaada (@Chinmayi) October 17, 2018
ഗായികയും അക്ടിവിസ്ടുമായ ചിന്മയിയും ശ്രീ രഞ്ജിനിക്ക് പിന്തുണയുമായി എത്തിയിരുന്നു . ഇത് കൂടാതെ മറ്റ് മൂന്നു പെണ്‍കുട്ടികള്‍ ഇയാളുടെ മോശം പെരുമാറ്റത്തെ കുറിച്ച് തന്നോട പരാതി പറഞ്ഞതായി ചിന്മയിയും പറയുന്നു.