മലയാള സിനിമയിൽ അടക്കം നിരവധി ആരാധകരുള്ള ഒരു അന്യഭാഷ നടിയാണ് തമന്ന ഭാട്ടിയ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാലോകത്തെത്തിയ തമന്ന ഇന്ത്യൻ സിനിമ ലോകത്തെ താരറാണി എന്ന പരിവേഷം വളരെ വേഗം തന്നെ സ്വന്തമാക്കുകയായിരുന്നു ചെയ്തത് അടുത്തകാലത്ത് ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലെത്തിയ തമന്ന മലയാളത്തിലും തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു ചെയ്തത്. ബോക്സ് ഓഫീസിൽ ചിത്രം വലിയ രീതിയിൽ വിജയം നേടിയില്ല എങ്കിലും തമന്നയുടെ പ്രകടനം അതിമനോഹരമായിരുന്നു എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞു.
തമനയുടെ ആരാധകരെല്ലാവരും എപ്പോഴും അവരോട് ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് വിവാഹത്തെക്കുറിച്ച്. 30 കളിലാണിപ്പോൾ തമന്ന. അതുകൊണ്ടുതന്നെ വിവാഹത്തിലേക്ക് കടക്കുന്നില്ല എന്ന ചോദ്യം കുറച്ചു കൂടുതൽ തന്നെ അവർ നേരിടുകയും ചെയ്യുന്നുണ്ട്. വിവാഹത്തെക്കുറിച്ച് ആരാധകരൊക്കെ ചോദിക്കുമ്പോൾ എപ്പോഴും തമന്നയ്ക്ക് കൃത്യമായ മറുപടികൾ തന്നെയുണ്ട്. താൻ ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് താരം പറയാറുള്ള ഇപ്പോൾ കരിയറിന് മാത്രമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ഒരുപാട് നല്ല ചിത്രങ്ങൾ വന്നുകൊണ്ടിരിക്കുന്ന സമയമാണ് അതുകൊണ്ടുതന്നെ ഇപ്പോൾ വിവാഹത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് താരം പറയുന്നത്. മാത്രമല്ല നമുക്ക് തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ഒരു വ്യക്തിയെ കണ്ടെത്തുമ്പോൾ അയാളില്ലാതെ നമുക്ക് പറ്റില്ല എന്ന് നമുക്ക് തോന്നണം. വെറുതെ ഇരിക്കുന്ന സമയങ്ങളിൽ നമ്മൾ അയാളെക്കുറിച്ച് ആലോചിച്ചിരിക്കണം. ഈ ഒരു വ്യക്തി നമ്മുടെ ജീവിതത്തിൽ എത്തുകയാണെങ്കിൽ അത് സുന്ദരമാകും എന്ന് നമുക്ക് ഉറപ്പു തോന്നണം.. അങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളിലാണ് നമ്മൾ വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കേണ്ടത് എന്നും ഒരിക്കൽ ഒരു അഭിമുഖത്തിൽ താരം തന്നെ തുറന്നു പറഞ്ഞിരുന്നു.
അടുത്തകാലത്ത് താൻ പ്രണയത്തിലാണ് എന്ന് താരം തന്നെ തുറന്നു പറഞ്ഞിരുന്നു ആരെയാണ് വിവാഹം കഴിക്കുന്നത് എന്നും താരം തുറന്നു പറഞ്ഞിരുന്നു പ്രമുഖ നടനായി വിജയ് വർമ്മയുമായാണ് തമന്നയ്ക്ക് പ്രണയം ഉള്ളത് ഇരുവരും ഒരുമിച്ച് അഭിനയിച്ച ലാസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ആയിരുന്നു ഈ പ്രണയം മൊട്ടിട്ടത് എന്നാണ് പറയപ്പെടുന്നത്.
ഈ ചിത്രത്തിന്റെ പ്രമോഷൻ സമയത്താണ് ധൈര്യപൂർവ്വം തന്നെ പ്രണയത്തെക്കുറിച്ച് തമന്ന തുറന്നു പറയുകയും ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കരിയറിന് പ്രാധാന്യം നൽകുന്നതുകൊണ്ടുതന്നെ ഉടനെ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നുകൂടി അക്കൂട്ടത്തിൽ തമന്ന വ്യക്തമാക്കുന്നുണ്ട്.