നടി തബു തന്റെ കാമുകൻ നാഗാർജ്ജുനയെ പറ്റി പറഞ്ഞപ്പോൾ നടന്റെ ഭാര്യ അമല അതിനെ പറ്റി പറഞ്ഞത് ഇങ്ങനെ

2727

മലയാളികൾക്ക് അടക്കം സുപരിചിതയായ നടിയാണ് തബു. ഒന്നിലധികം മലയാള ചിത്രങ്ങളിലും താരം തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും വലിയതോതിൽ ചർച്ചയായി മാറിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് തെലുങ്കിലെ സൂപ്പർതാരമായ നാഗാർജുനയുമായി താരത്തിന് ഉണ്ടായിരുന്ന പ്രണയ വിവാദമാണ്. ഒരിക്കൽ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ സിനിമാലോകത്ത് പരന്നിരുന്നു. എന്നാൽ നാഗാർജുനക്കൊപ്പം തന്റെ പേര് പറഞ്ഞപ്പോൾ അതിനെതിരെ പ്രതികരണവുമായി താരം രംഗത്ത് വന്നിരുന്നില്ല. അദ്ദേഹം തബുവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നില്ല. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നാഗാർജുന നടി അമലയെയാണ് വിവാഹം കഴിച്ചത്

മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ മറ്റൊരു നടിയാണ് അമല. പ്രണയിച്ചു തന്നെയാണ് അമലയും നാഗാർജുനയും വിവാഹം കഴിച്ചത്. തബുവുമായിയുള്ള പ്രണയം വെറും ഗോസിപ്പ് മാത്രമാണ് എന്ന് ആ സമയത്ത് മറ്റു പലരും ഏറ്റുപറയുകയും ചെയ്തു. എന്നാൽ ഒരിക്കൽ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ എത്തിയപ്പോൾ തബു ഇക്കാര്യം തുറന്നു സമ്മതിച്ചിരുന്നു.

ADVERTISEMENTS
   
See also  ഒന്ന് ഉച്ചവെച്ച് സംസാരിക്കുക പോലും ഉണ്ടായിരുന്നില്ല വേർപിരിഞ്ഞു എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. സാമന്ത നാഗചൈതന്യ ബന്ധത്തെ കുറിച്ച് മുരളി മോഹൻ.

നാഗാർജുന തന്റെ മുൻ കാമുകനാണ് എന്ന നിലയിൽ തന്നെയാണ് സംസാരിച്ചത്. എത്ര കാമുകന്മാർ വന്നാലും പോയാലും താൻ ഇപ്പോഴും ആ നടനുമായി പ്രണയത്തിലാണെന്ന് ഇമേജ് ഉണ്ടാക്കാൻ ആയിരുന്നു മാധ്യമങ്ങൾ ആഗ്രഹിച്ചത് എന്നാണ് താരം പറഞ്ഞത്. ഹൈദരാബാദിലേക്ക് താൻ താമസം മാറ്റിയത് പോലും അദ്ദേഹത്തെ കാണാൻ വേണ്ടിയാണെന്ന് ആ സമയത്ത് വാർത്തകൾ ഉണ്ടായിരുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോൾ തബു പറഞ്ഞത് ഇങ്ങനെയാണ്. ഞാൻ അവിടെ ഒരു വീട് എനിക്കായി ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ടാണ് അവിടേക്കുപോകുന്നത്. അതോടൊപ്പം തന്നെ ഞാൻ ഹൈദരാബാദ് സ്വോദേശിയാണ്.തബു പറഞ്ഞു. എങ്കിലും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നാഗാർജുന എന്ന് തബു പറയുന്നുണ്ട്.

മറ്റൊരാഭിമുഖ്യത്തിൽ നാഗാർജുനയുടെ ഭാര്യയായ അമലയും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തന്റെ ഭർത്താവ് നാഗാർജുനക്ക് തബുവുമായി ഉള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ അമല പറഞ്ഞത് ഇങ്ങനെയാണ്. മുംബൈ നിന്നുള്ളവരിൽ എൻ്റെ രാഖി സഹോദരൻ ഡാനി ഡെൻസോംഗ്പയെ കൂടാതെ തബുവും ഞാൻ അടുത്തിടപഴകുന്നവരിൽ ഒരാളാണ്. കൂടാതെ, അതെ, അവൾ ഇവിടെ വരുമ്പോൾ ഞങ്ങളോടൊപ്പം താമസിക്കുന്നു. അമല ഒരഭിമുഖത്തതിൽ പറഞ്ഞിരുന്നു.

See also  കീർത്തിക്ക് മകളുടെ പ്രായമല്ലേ ഉള്ളു എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത് - മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വാക്കുകളെ വിമർശിച്ചു ശ്രീറെഡ്ഢി

തന്റെ വീട്ടിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്ത് മറ്റാരും വിഷമിക്കേണ്ടതില്ല എന്നും താൻ സന്തോഷവതിയാണെന്നും താനും തന്റെ ഭർത്താവും തമ്മിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്നതിനു മുൻപ് സ്വന്തം കാര്യങ്ങൾ അന്വേഷിക്കു എന്നുമാണ് താരം പറഞ്ഞത്. താനാണ് ഈ വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ല എന്ന് അമല പറയുന്നു.

തന്റെ വീട് ഒരു ക്ഷേത്രം പോലെ പവിത്രമാണ് എന്നും അസുഖകരമായ വാർത്തകൾ ഒന്നും അതിനെ ബാധിക്കില്ലന്നും വൃത്തികെട്ട ഗോസിപ്പുകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നുമാണ് അമല പറഞ്ഞത്. അത്തരം വാർത്തകൾ വീടിനെ മലിനമാക്കും എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും അമല വ്യക്തമാക്കിയിരുന്നു.

എന്നാൽ തബു ഇപ്പോഴും അവിവാഹിതയായി കഴിയുന്നത് ഒരുപക്ഷേ ഈ ഒരു പ്രണയത്തിന്റെ വേദനയിൽ ആയിരിക്കാം എന്ന് പോലും പിന്നീട് പാപ്പരാസികൾ കഥകൾ മെനഞ്ഞു. അമല നാഗാർജുനയുടെ രണ്ടാം ഭാര്യയാണ് എ ബന്ധത്തിൽ അഖിൽ അക്കിനേനി എന്ന ഒരു മകനും ഇവർക്കുണ്ട് . നാഗാർജുനയുടെ മൂത്തമകനായ നാഗചൈതന്യ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലക്ഷ്മി ദുഗ്ഗബട്ടിയുമായുള്ള വിവാഹത്തിലുള്ളതാണ്. ലക്ഷ്മി നടൻ വെങ്കിടേശിന്റെ സഹോദരിയാണ്.

See also  സാമന്ത പ്രണയത്തിലോ - പുതിയ കാമുകനാണോ എന്നാരാധകർ; കാരണം ഈ വീഡിയോ
ADVERTISEMENTS