ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച് അനുഭവം പറഞ്ഞു ജയറാമിന്റെ നായിക – അയാൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കകരഞ്ഞു പോയി

2117

കിലുക്കാം പെട്ടി  എന്ന മലയാള ചിത്രത്തിൽ ജയറാമിന്റെ നായികായായി എത്തിയ നടിയെ അത്ര പെട്ടന്ന് മറക്കാൻ മലയാളികൾക്ക് ആകില്ല. സുചിത്ര കൃഷ്ണമൂർത്തി എന്നാണ് ആ നടിയുടെ പേര്. അവരുടെ ആദ്യ സിനിമ ആയിരുന്നു കിലുക്കം പെട്ടി. ബേബി ശാമിലി ജയറാം സുചിത്ര എന്നിവർ കേന്ദ്ര കഥാപത്രങ്ങളായ ചിത്രം വലിയ വിജയമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് താരം

അന്ന് തൻ വളരെ ചെറുപ്പമായിരുന്നു എന്നും അവിടെ ഒരു സിനിമാ നിർമ്മാതാവ് തന്നോട് ഒരു ഹോട്ടൽ മുറിയിൽ ഒരു രാത്രി ചെലവഴിക്കാൻ പറഞ്ഞു. അക്കാലത്ത് ഇത്തരം സംഭവങ്ങൾ വളരെ സാധാരണമായിരുന്നുവെന്നും ഈ സംഭവം തന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചെന്നും എന്നാൽ ഒരു നിമിഷം കൊണ്ട് താൻ അവിടെ നിന്നും ഓടി രക്ഷപെട്ടു എന്നും സുചിത്ര പറയുന്നു.

ADVERTISEMENTS
   
READ NOW  ഒരു പക്ഷേ അതാവാം ഇന്ന് ഈ ലക്ഷുറി കാറുകൾ മഞ്ജു വാങ്ങിക്കൂട്ടാൻ കാരണം -കാറുകൾ ഉപയോഗിക്കാൻ പോലും മഞ്ജുവിനെ വിലക്കിയിരുന്നു- അന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞത്

സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു സംഭാഷണത്തിൽ, സുചിത്ര ഓർമ്മിച്ചു, “ഞാൻ ഈ നിർമ്മാതാവും സംവിധായകനുമായ ആളെ കണ്ടു, അദ്ദേഹം എന്നോട് ചോദിച്ചു, ‘നീ വീട്ടിൽ ആരോടാണ് ഏറ്റവും ക്ലോസെ , അമ്മയോ അതോ അച്ഛനോ?’ ഞങ്ങൾ ഒരു ഹോട്ടലിൽ വച്ച് കണ്ടുമുട്ടുകയായിരുന്നു, ആ ദിവസങ്ങളിൽ ഒരുപാട് മീറ്റിംഗുകൾ നടന്നു. ഹോട്ടലുകളിൽ. അത് തികച്ചും സാധാരണമായിരുന്നു.

ഞാൻ പറഞ്ഞു, ‘എനിക്ക് എന്റെ അച്ഛനുമായി വളരെ അടുപ്പമുണ്ട്.’ നിർമ്മാതാവ് അടുത്തതായി പറഞ്ഞത് തന്നെ വല്ലാതെ ഞെട്ടിച്ചു എന്ന് സുചിത്ര പറയുന്നു. “അദ്ദേഹം പറഞ്ഞു, ‘വളരെ നല്ലത്, എങ്കിൽ നിന്റെ അച്ഛനെ വിളിച്ച് ഞാൻ നിന്നെ നാളെ രാവിലെ വീട്ടിലേക്ക് കൊണ്ട് വിട്ടോളാം എന്ന് പറയൂ എന്ന് ”

ഇത് കേട്ടതോടെഞാൻ ഏതാണ്ട് കരച്ചിലിന്റെ വക്കിലായിരുന്നു. ഞാൻ എന്റെ സാധനങ്ങളെല്ലാം എടുത്തു, ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഞാൻ ഓടി രക്ഷപെട്ടു . അയാൾ പറയുന്ന കാര്യങ്ങൾ ആദ്യം മനസിലാക്കാൻ കുറച്ച് സമയമെടുത്തെന്ന് സുചിത്ര പറഞ്ഞു. “ആദ്യം, അവൻ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഇത് മനസിലാക്കാൻ നിങ്ങൾക്ക്കു ആദ്യം റച്ച് സമയമെടുക്കും.

READ NOW  ജര്‍മ്മനിയില്‍ പോയി സര്‍ജറി ചെയ്‌തോ ? അവതാരകന്റെ ചോദ്യത്തിന് മഞ്ജു വാര്യരുടെ വൈറൽ മറുപിടി

അപ്പോൾ ഞാൻ ചിന്തിച്ചത് ഇപ്പോൾ വൈകിട്ട് നാലോ അഞ്ചോ മാനിക്കുള്ളിലെ ആയിട്ടുള്ളു . അങ്ങനെയെങ്കിൽ നാളെ രാവിലെ വരെ ഞാൻ അയാളോടൊപ്പം ചിലവഴിച്ചു എന്ത് ചെയ്യും? അപ്പോൾ ആണ് അയാൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലായത് അത് എന്നെ വല്ലാതെ ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു . എന്നാൽ ഇത്തരം സംഭവങ്ങൾ പലപ്പോഴും സംഭവിക്കുമായിരുന്നു.

1994-ൽ പുറത്തിറങ്ങിയ കഭി ഹാൻ കഭി നാ എന്ന ചിത്രത്തിലൂടെ സുചിത്ര കൃഷ്ണമൂർത്തി ഏറെ പ്രശസ്തി നേടി. നിർമ്മാതാവ് ശേഖർ കപൂറുമായുള്ള വിവാഹശേഷം, 1999-ൽ സുചിത്ര സിനിമ ഉപേക്ഷിച്ചു. തന്റെ മാതാപിതാക്കൾ തന്റെ അമ്മയുടെ പ്രായമുള്ള ശേഖറുമായുള്ള തന്റെ വിവാഹത്തിന് എതിരായിരുന്നുവെന്നും എന്നാൽ താൻ അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് തീരുമാനമെടുത്തിരുന്നുവെന്നും അവർ അഭിമുഖത്തിൽ പറ

ADVERTISEMENTS