ശ്രീനിവാസന്റെ നായകന്മാർ മിക്കവരും നായന്മാരാണ് പിടി കുഞ്ഞു മുഹമ്മദിന്റെ വിമർശനത്തിന് ശ്രീനിവാസന്റെ മറുപടി

47699

വെട്ടി തുറന്നു പറയുന്ന വ്യക്തിത്വം മലയാള സിനിമയിലെ ഒരു സകല കല വല്ലഭൻ അതാണ് ശ്രീനിവാസൻ അഭിനയം തിരക്കകത്തെഴുത്തു സംവിധാനം നിർമാണം തുടങ്ങിയ എല്ലാ മേഖലകളിലും നിറ സാനിദ്ധ്യം. നർമ്മത്തിൽ ചാലിച്ച ആക്ഷേപ ഹാസ്യമാണ് ശ്രീനിവാസന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ സിനിമകളിലും നമുക്ക് അത് കാണാനാവും.

സിനിമയിലൂടെ പല തരത്തിലുളള സാമൂഹിക വിമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ തിരകകഥയിൽ പിറന്ന സന്ദേശം പോലുള്ള ചിത്രങ്ങൾ ഇന്നും കാലിക പ്രസക്തിയുള്ള ചിത്രങ്ങൾ ആണ്.

ADVERTISEMENTS

ഒരിക്കൽ ഒരു അഭിമുഖത്തിൽ അവതാരകൻ ശ്രീനിവാസനോട് അദ്ദേഹത്തെ കുറിച്ചുള്ള ഒരു വിമർശനത്തെ കുറിച്ചു പറഞ്ഞപ്പോൾ ശ്രീനിവാസൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്. താങ്കളുടെ സിനിമകളിൽ പോലും കീഴാളരുടെയും അധസ്ഥിതരുടെയും മുന്നേറ്റം കാണാൻ ഇല്ല എന്നും മിക്ക സിനിമകളിലെയും നായകന്മാർ നായന്മാർ ആണ് എന്നാണ് സംവിധായകനും നിർമ്മാതാവുമായ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞത് എന്ന് അവതാരകൻ പറഞ്ഞു. അതിനു ശ്രീനിവാസൻ നൽകിയ മറുപടി ഇങ്ങനെ

READ NOW  സിനിമയിൽ ഒരു നോ പറഞ്ഞാൽ പിന്നെ ശത്രുവായി കാണാം - നമ്മൾ ഭയക്കരുത് - ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി അദിതി രവി

താൻ എവിടെയും ജാതി പറഞ്ഞതായി ഓർമയില്ല. പിന്നെ ഈ കീഴാളന്മാർ എന്ന് പറഞ്ഞാൽ എന്താണ്. അത് തനിക്ക് മനസിലാകുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം അതിന്റെ അർഥം അയാളോട് ചോദിക്കു എന്ന് ശ്രീനിവാസൻ പറയുന്നുണ്ടു. അപ്പോൾ സാമ്പത്തികമായും സാമൂഹികമായും താഴെ തട്ടിൽ നിൽക്കുന്നവർ എന്ന് നമുക്ക് അർത്ഥമാക്കാം എന്ന് അവതാരകൻ കൂടുതൽ വിശദീകരിച്ചു നൽകുന്നു.

താൻ താഴെക്കിടയിൽ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടു വരാൻ വേണ്ടി സിനിമയെടുത്തോളം എന്ന് പി ടി കുഞ്ഞു മുഹമ്മദിനോട് പറഞ്ഞിട്ടില്ല എന്ന് ശ്രീനിവാസൻ പറയുന്നു. അതെന്റെ ജോലിയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒരാളും കീഴാളരായിട്ട് വേണ്ട എന്നാണ് താൻ ചിന്തിക്കുന്നത്. എന്തിനാണ് കീഴാളൻ എന്നൊരാളെ വിളിക്കുന്നത്.

ഒരാളുടെ ആത്മവിശ്വാസമില്ലായ്മയാണ് അയാൾ കീഴാളൻ എന്ന രീതിയിൽ ചിന്തിക്കുന്നത്. അങ്ങനെ ഒരാൾ സ്വയം ചിന്തിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ അധഃപതനം ആണ്.എന്ന് ശ്രീനിവാസൻ പറയുന്നു

READ NOW  ആദ്യമായി തമ്മിൽ കണ്ടപ്പോൾ മഞ്ജുവിൽ നിന്നും ഉണ്ടായ പെരുമാറ്റം ഞെട്ടിച്ചു കളഞ്ഞു
ADVERTISEMENTS