മോഹൻലാലിനോടുള്ള സംവിധായകന്റെ ആ പെരുമാറ്റത്തില്‍ എനിക്ക് ദേഷ്യം വന്നു .എന്നാല്‍ ലാല്‍ പറഞ്ഞത് – സിദ്ദിഖ് വെളിപ്പെടുത്തുന്നു.

8465

മറ്റ്സിനിമ മേഖലകളെ അപേക്ഷിച്ച് മലയാള  സിനിമ മേഖലയില്‍ നടന്മാര്‍ തമ്മില്‍ ആരോഗ്യപരമായ മത്സരമുണ്ടെന്നത് ഒഴിച്ചാല്‍ ഇവരൊക്കെ തമ്മില്‍ നല്ല  സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് . ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നിട്ടുള്ള താരങ്ങളാണ് മോഹൻലാലും സിദ്ധിക്കും ഇവര്‍  തമ്മിൽ ഇപ്പോഴും ആ സൗഹൃദം അതുപോലെ തന്നെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

നിരവധി ചിത്രങ്ങളിൽ ലാലിന്‍റെ പ്രതിനായക വേഷം കൈകാര്യം ചെയ്തത് സിദ്ധിക്ക് ആയിരുന്നു .അതുകൊണ്ട് തന്നെ  ഇവർ തമ്മിൽ മികച്ച ഒരു ബോണ്ട്‌ ഉണ്ട് എന്ന് പറയുന്നതാണ് സത്യം.

ADVERTISEMENTS
   

ഇരുവരുടെയും അടുത്തിറങ്ങിയ  സിനിമ നേര് ആയിരുന്നു .ഇരു കഥാപാത്രങ്ങളും അത്രമേല്‍ നന്നായി ആണ് ഇരുവരും പെര്‍ഫോം  ചെയ്തത്.  സിനിമ വന്‍ ബോക്സ്‌ ഓഫീസ്  കളക്ഷന്‍ ആണ് നേടിയത്.ഈ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി ഇരുവരും ഒരു ഇന്റര്‍വ്യൂവിന് എത്തിയപ്പോളാണ് മോഹന്‍ലാലിന്‍റെ ക്ഷമയെ കുറിച്ച് സിദ്ദിക്ക് പറയുന്നത് .

READ NOW  മമ്മൂക്കയോട് വഴക്കിട്ട കാര്യം പറഞ്ഞതോടെ മകൾ സുറുമി പിണങ്ങി - അന്ന് നടന്നത് പറഞ്ഞു ആര്ട്ട് ഡയറക്ടർ അമ്പിളി

ഒരു സിനിമയിൽ മോഹൻലാലും താനും ഒരുമിച്ച് ഉണ്ട്. അതിൽ മോഹൻലാലിന്റെ വില്ലനായാണ് താൻ അഭിനയിക്കുന്നത്. ഒരു സീനില്‍  വളരെ ദേഷ്യത്തിൽ മോഹൻലാൽ  തന്റെ ഷര്‍ട്ടില്‍  കുത്തിപ്പിടിച്ച്  വളരെയേറെ ദേഷ്യത്തിലും ഇമോഷനലായും ഡയലോഗ് പറയുകയാണ്  . ആ ഡയലോഗ് അല്പം നീളം കൂടുതലുമാണ് . ലാൽ അത് വളരെ നന്നായി പറയുകയും ചെയ്തു .

എന്നാല്‍ സംവിധായകന്‍ കട്ട് എന്ന് പറഞ്ഞിട്ട് ആ സീന്‍ ഒന്നുകൂടി ചെയ്യണമെന്നും അതിലെ ഡയലോഗിനു കുറച്ചു കൂടി ഫോഴ്സ് കൊടുത്ത് പറയണമെന്നും പറഞ്ഞു. എനിക്ക്  അത് കേട്ടിട്ട് ദേഷ്യം വന്നു. കാരണം അത്ര മനോഹരമായാണ് ലാൽ അത് പറഞ്ഞത്.

ഞാന്‍ ലാലിനോട് ചോദിച്ചു ഇനിയും ഇത് എങ്ങനെ പറയണമെന്നാണ് ഇയാള്‍ ഉദ്ദേശിക്കുന്നത്.  എന്തിനാണ് ഇനിയും ഫോഴ്സിൽ പറയുന്നത്. നന്നായി ചെയ്തില്ലേ എന്ന് ഞാൻ ലാലിനോട് ചോദിച്ചു. അപ്പോൾ ലാൽ എന്നോട് പറഞ്ഞു അതിനെന്താ മോനെ കുഴപ്പമില്ല ഒന്നും കൂടി പറഞ്ഞാൽ പോരെ. ഞാൻ ഇപ്പോള്‍ പറഞ്ഞ അതേ ഫോഴ്സിൽ തന്നെ പറയുകയുള്ളൂ. പറഞ്ഞേക്കാം  എന്ന്

READ NOW  അന്ന് തനിക്ക് കിട്ടിയ ആ വലിയ ബഹുമതി ബാപ്പയുടെ സ്മരണക്ക് മുന്നിൽ അർപ്പിച്ചു മമ്മൂട്ടി പറഞ്ഞത് - അതിനോട് കാരണം ഉണ്ട്-WATCH VIDEO

രണ്ടാമത് എടുത്തപ്പോള്‍ അതിലും കുറച്ചുകൂടി ഫോഴ്സ് കുറച്ചാണെന്ന് തോന്നുന്നു ലാല്‍  പറഞ്ഞത്.അപ്പോള്‍ സംവിധായകന്‍ ഓക്കെ പറയുകയും ചെയ്തു. ഞാന്‍ ലാലിനെ നോക്കിയപ്പോള്‍ അദ്ദേഹം ചിരിക്കുകയാണ് . ഇത്രയൊക്കെ ഉള്ളൂ ഈ കാര്യങ്ങൾ എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

അതുകൊണ്ടായിരിക്കും മോഹന്‍ലാലിനെ  സംവിധായകരുടെ ഇഷ്ട  നടൻ എന്ന് സിനിമയില്‍  വിളിക്കുന്നത് എന്നും സിദ്ദിഖ് പറയുന്നുണ്ട്. സിദ്ധിക്കിന്റെ ഈ ഒരു കഥ കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സംവിധായകൻ എന്തുപറയുന്നോ അത് അതുപോലെ ചെയ്യുക എന്നതാണ് ഒരു നല്ല നടന്റെ കടമ.

അക്കാര്യം 100% നന്നായി തന്നെ നിർവഹിക്കുന്ന ഒരു നടനാണ് മോഹൻലാൽ എന്നാണ് സിദ്ദിഖിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഇന്നത്തെ യുവ താരങ്ങളിൽ പലർക്കും അത്തരത്തിൽ പറയുന്നതുപോലും ഇഷ്ടമല്ല എന്നാണ് ഇപ്പോൾ ചിലരൊക്കെ ഇതിനു കമന്റുകളുമായി പറയുന്നത്.

READ NOW  വിവാഹേതര ബന്ധങ്ങളിലേക്ക് പോകുന്നവരെ കുറ്റം പറയുന്നതെന്തിന് - ഒപ്പം ഒമർ ലുലുവിനെ കുറിച്ചും - തന്റെ അഭിപ്രായം പറഞ്ഞു ഷീലു എബ്രഹാം
ADVERTISEMENTS