പൃഥ്‌വിരാജിന് എന്നോടുള്ള ദേഷ്യം മാറുമെന്ന് തോന്നുന്നില്ല സിബി മലയിൽ – സംഭവം ഇങ്ങനെ

1205

മലയാളത്തിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തു നിരവധി നാഷണൽ അവാർഡുകൾ വാങ്ങിക്കൂട്ടി ചിത്രങ്ങളുടെ സംവിധായകനാണ്. എന്നാൽ തനിക്കും നടൻ പൃഥ്‌വിരാജിനും ഇടയിൽ ഒരു ചെറിയ പ്രശ്നമുണ്ടെന്ന് തെറ്റിദ്ധാരണ മൂലം പ്രിത്വിക്ക് തന്നോട് കടുത്ത ദേഷ്യമാണെന്നും തന്നെ വേദനിപ്പിക്കുന്ന നിലപാട് പലപ്പോഴും അദ്ദേഹം എടുത്തിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞിരുന്നു.

ആ സംഭവത്തെക്കുറിച്ച് സിബി മലയിൽ പറയുന്നത് ഇങ്ങനെയാണ്. പൃഥ്വിരാജ് എന്ന നടനെ താൻ ആദ്യം പരിചയപ്പെടുന്നത് രഞ്ജിത്ത് മുഖാന്തരമാണ്. രഞ്ജിത്താണ് പൃഥ്വിരാജ് സുകുമാരന്റെ മകനാണ് എന്ന് പറഞ്ഞ് തന്നെ പരിചയപ്പെടുത്തുന്നത്. അതിനുശേഷം നന്ദനത്തിലെ കാർമുകിൽ വർണ്ണന്റെ.. എന്ന് തുടങ്ങുന്ന ആ ഗാനം ചിത്രീകരിക്കാൻ രഞ്ജിത്ത് തന്നെ ഏൽപ്പിച്ചിരുന്നു.അങ്ങനെ ഗാനം ചിത്രീകരിച്ചത് താൻ ആയിരുന്നു അങ്ങനെയുള്ള ഒരു ചെറിയ പരിചയ മാത്രമേ തനിക്ക് പൃഥ്വിരാജമായി ഉണ്ടായിരുന്നുള്ളൂ.

ADVERTISEMENTS
   

പിന്നീട് താൻ അമൃതം എന്ന സിനിമ ചെയ്യുന്ന സമയത്ത് ആ ചിത്രത്തിൽ ജയറാമിന്റെ അനുജനായി നിർമ്മാതാക്കൾ കണ്ടുവെച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നു. അവർ പൃഥ്വിരാജ് മൊത്തു സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് പൃഥ്വിരാജ് പറഞ്ഞ തുക അവർക്ക് ഉൾക്കൊള്ളാവുന്നതിലും മുകളിൽ ആയിരുന്നു. അന്ന് അവർ അതിനെക്കുറിച്ച് തന്നോട് സംസാരിക്കുകയും ചെയ്തു.

താൻ അപ്പോൾ അവരോട് പറഞ്ഞത് നിങ്ങൾ നിങ്ങളുടെ ബഡ്ജറ്റിനെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുക . അപ്പോൾ അദ്ദേഹം അതിന് താല്പര്യപ്പെടുമോ ഇല്ലയോ എന്ന് നോക്കുക .അതല്ലെങ്കിൽ നിങ്ങളുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന ഒരാളെ നിങ്ങൾ കണ്ടെത്തുക. ആ വിഷയങ്ങളിൽ തനിക്ക് ഇടപെടാൻ കഴിയുകയില്ല എന്നാണ് പറഞ്ഞത്. അവർ എന്താണ് പറഞ്ഞത് എന്നൊന്നും തനിക്ക് അറിയില്ല. പിന്നീട് അവരുടെ ബഡ്ജറ്റിന് പൃഥ്വിരാജ് വരാതെ വരികയും പൃഥ്വിരാജിന്റെ ശമ്പളം അവർക്ക് താങ്ങാൻ പറ്റാത്തതുകൊണ്ട് അവർ അരുൺ എന്ന നടനെ ആ വേഷത്തിലേക്ക് തെരഞ്ഞെടുക്കുകയും ആയിരുന്നു.

എന്നാൽ പിന്നീട് കാലങ്ങൾക്കിപ്പുറം ആ സംഭവത്തിന്റെ പേരിൽ പ്രിത്വിരാജിന്റെ മനസ്സിൽ തന്നോട് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു എന്ന് താൻ അറിയുന്നത് എന്ന് സംവിധായകൻ സിബി മലയിൽ പറയുന്നു
. പൃഥ്വിരാജ് മനസ്സിൽ കരുതിയിരിക്കുന്നത് പൃഥ്വിരാജിനെ ആ ചിത്രത്തിൽ നിന്നും പുറത്താക്കിയത് താനാണ് എന്ന രീതിയിൽ ആയിരുന്നു, എന്നും എന്നാൽ തനിക്ക് അതിൽ യാതൊരു തരത്തിലുള്ള മനസ്സറിവും ഇല്ല എന്നും സിബിമലയിൽ പറയുന്നു.

ഈ അഭിമുഖം കഴിയുമ്പോൾ അത് മാറും എന്ന് അവതാരകൻ പറയുമ്പോൾ സിബി മലയിൽ പറഞ്ഞിരുന്നത് അതിന് സാധ്യതയില്ല അതിൻറെ ഘട്ടങ്ങൾ പലതും കഴിഞ്ഞിരുന്നു എന്നാണ്. അത് തന്നെയുമല്ല തന്നെ വേദനിപ്പിക്കുന്ന തരത്തിൽ പിന്നീട് പല നിലപാടുകളും പൃഥ്‌വി എടുത്തിരുന്നു എന്നും സെബി മലയിൽ പറയുന്നു. എന്നാൽ തനിക്ക് അതിൽ യാതൊരു പരാതിയും ഇല്ല എന്നും പൃഥ്വിരാജിന് സ്റ്റേറ്റ് അവാർഡ് കിട്ടുന്ന ജൂറിയിൽ താൻ അംഗമായിരുന്നു എന്നും അവിടെ പ്രിത്വിരാജിന് അവാർഡ് കിട്ടുന്നതിനുള്ള പല തീരുമാനങ്ങളും എടുത്തതിൽ പ്രധാന പങ്കാളി താനായിരുന്നു എന്നും സിബി മലയിൽ പറയുന്നു.

അന്നത്തെ ജൂറി ചെയർമാൻ ശശിയേട്ടൻ ആയിരുന്നു. അദ്ദേഹം തന്നെ അതിന്റെ ഭാഗമാകാൻ ക്ഷണിക്കുകയും തന്റെ അഭിപ്രായങ്ങൾ പ്രധാനമായി പരിഗണിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് തങ്ങൾ സെല്ലുലോയ്ട് എന്ന ചിത്രത്തിൽ സംസ്ഥാന അവാർഡ് പൃഥ്വിരാജിന് നൽകുന്നതു. തന്നെ വേദനിപ്പിക്കുന്ന നിലപാടുകൾ പലയിടങ്ങളിലും പൃഥ്‌വി എടുത്തിട്ടും അതിനെ കുറിച്ച് താൻ ഇന്നേ വരെ ചോദിച്ചിട്ടില്ല എന്നും സിബി മലയിൽ പറയുന്നു. അതുകൊണ്ടു തന്നെ ആ ഒരു അകൽച്ച ഇനി മാറുന്നത് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

ADVERTISEMENTS
Previous articleഒരുപാടു പെൺകുട്ടികളെ ദ്രോഹിച്ചിട്ടുണ്ട് – ഇവനെ ആരെങ്കിലും അടിച്ചു കൊല്ലണം – ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആർ സുകുമാരൻ
Next articleബോച്ചേ പച്ചക്കെന്തശ്ലീലം വിളിച്ചു പറഞ്ഞാലും. ഷൈൻ ടോം ചാക്കോ ഏതേലും പെണ്ണിന്റെ മുഖത്ത് നോക്കിയവളെ കൂടെ കിടക്കാൻ വിളിചെന്നറിഞ്ഞാലും മലയാളികളത് നിസ്സാരമാക്കും-അനു ചന്ദ്രയുടെ പോസ്റ്റ് വായിക്കാം