ആദ്യ ഓഡിഷനിൽ അഭിനയത്തിന് മോഹൻലാലിന് ലഭിച്ചത് വെറും രണ്ടു മാർക്ക് നൽകിയതാകട്ടെ സിബി മലയിൽ – ആ സംഭവം മോഹൻലാൽ വിവരിക്കുന്നത് ഇങ്ങനെ

771

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ഫാസിലും. തന്റെ ആദ്യ ചിത്രത്തിലേക്ക് ലാൽ എത്തിയത് ഓഡിഷനിലൂടെയാണ് എന്നത് നിങ്ങൾക്കറിയാമോ. ആ സംഭവം മോഹൻലാൽ തന്നെ കുറച്ചു നാൾ മുൻപ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് സംഭവം ഇങ്ങനെ.

മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. സത്യത്തിൽ ആദ്യ ചിത്രത്തിന് ശേഷം ലാലിന് പിന്നാലെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സംവിധായകൻ ഫാസിലിന്റെ തന്നെ നിരവധി ചിത്രങ്ങളിൽ പിന്നീട് മോഹൻലാലിന് കൈ നിറയെ അവസരം ലഭിച്ചു. പക്ഷേ ആദ്യ ചിത്രത്തിലേക്ക് ലാൽ എത്തിയ ഓഡിഷൻ വളരെ വ്യത്യസ്തമായിരുന്നു.

ADVERTISEMENTS
   

സംവിധായകൻ ഫാസിൽ തന്റെ ആദ്യ ചിത്രത്തിലേക്ക് പ്രതിനായകനായി ഒരാളെ കണ്ടെത്തുന്നതിന് ഒരു ഓഡിഷൻ സംഘടിപ്പിച്ചിരുന്നു. അതിന്റെ പ്രധാന വിധികർത്താക്കൾ സംവിധായകരായ ഫാസിൽ ജിജോ,സിബി മലയിൽ എന്നിവരായിരുന്നു. മോഹൻലാലിനോട് ആദ്യം രജനികാന്തിനെ പോലെ അഭിനയിച്ചു കാണിക്കാനാണ് വിധികർത്തക്കാലയ മൂവരും പറഞ്ഞത്. അതിനു ലാൽ നൽകിയ മറുപടി തനിക്ക് അങ്ങാണ് ഒന്നും ചെയ്യാൻ അറിയില്ല എന്നും തന്റേതായ രീതിയിൽ അഭിനയിച്ചു കാണിക്കാമെന്നും ആയിരുന്നു.

READ NOW  എന്തൊക്കെയാണ് ചെകുത്താൻ വിളിച്ചു പറയുന്നത് ; പത്ര പ്രവർത്തകരെക്കാളും ബുദ്ധിമമാനാണ് ചെകുത്താൻ എന്ന് ബാല

ലാലിന്റെ പ്രകടനത്തിന് സംവിധായകൻ സിബി മലയിൽ നൽകിയ മാർക്ക് അതീവ രസകരമായിരുന്നു. ആ പ്രകടനത്തിന് സിബി മലയിൽ വെറും രണ്ടു മാർക്ക് ആണ് നൽകിയത് പിന്നീടുള്ളതിനു 4 ,6 ,8 അങ്ങനെയായിരുന്നു അദ്ദേഹം നൽകിയത്. എന്നാൽ അന്ന് ഫാസിൽ എനിക്ക് തൊണ്ണൂറ്റി അഞ്ചും ജിജോ തൊണ്ണൂറ്റി ഏഴും മാർക്ക് നൽകി എന്ന് മോഹൻലാൽ പറയുന്നു. എന്നാൽ പിന്നീട് മോഹൻലാൽ ദേശീയ അവാർഡടക്കം വലിയ പുരസ്‌ക്കാരങ്ങൾ വാങ്ങിക്കൂട്ടിയത് ആ ഏറ്റവും കുറവ് മാർക്ക് ഇട്ട വിധികർത്താവായ സിബി മലയിലിന്റെ ചിത്രങ്ങളിലൂടെയാണ് എന്നതാണ് കാലത്തിന്റെ കാവ്യനീതി. കിരീടം ഭാരതം എന്നീ സിബി മലയിൽ ചിത്രങ്ങളിലോടോടെയാണ് മോഹൻലാൽ രണ്ടു വട്ടം ദേശീയ അവാർഡ് സ്വന്തമാക്കിയത്.

ADVERTISEMENTS