ഒരു മര്യാദയുമില്ലാതെ അശ്ലീല തമാശയുമായി ഷൈൻ ടോം ചാക്കോ – ഇത് അഭിമുഖമോ അതോ – ഷൈൻ ടോമിനെതിരെ രൂക്ഷ വിമർശനം

18868

മലയാള സിനിമയിലെ യുവതലമുറ നടന്മാരിൽ പ്രമുഖനാണ് ഷൈൻ ടോം ചാക്കോ. അഭിനയ പ്രതിഭയുള്ള വ്യക്തിയാണ് എങ്കിലും വ്യക്തിജീവിതത്തിൽ അദ്ദേഹം നടത്തുന്ന പല പരാമർശങ്ങളും പ്രത്യേകിച്ചും പൊതു സദസ്സുകളിൽ വെച്ച് പലപ്പോഴും അശാസ്ത്രീയവും സമൂഹത്തിനു നിരക്കാത്തതും അശ്ലീലവും ആണ് എന്നുള്ള രൂക്ഷമായ വിമർശനം പലപ്പോഴും അദ്ദേഹം നേരിടാറുണ്ട്അതുപോലെതന്നെ അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ച രീതി വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഷൈൻ ടോമിന്റെ സംസാരത്തിൽ ഉള്ള ചില പ്രത്യേകതകൾ ആദ്യമൊക്കെ വിമർശനത്തിന് വിധേയമായിരുന്നെങ്കിലും അത് തന്റെ രോഗാവസ്ഥ മൂലമാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്. പക്ഷേ അദ്ദേഹത്തിൻറെ പഴയ അഭിമുഖങ്ങളിൽ വളരെ വ്യക്തമായും കൃത്യമായി അദ്ദേഹം സംസാരിക്കുന്നതും നമുക്ക് കാണാം. ഒരുപക്ഷേ സംസാരത്തിലെ വ്യക്തതയില്ലായ്മ അദ്ദേഹത്തിൻറെ രോഗത്തിൻറെ ഭാഗമായ ഉണ്ടായതാകാം എന്നുണ്ടെങ്കിലും സംസാരത്തിലൂടെ വരുന്ന വാക്കുകളും ഉദ്ദേശിക്കുന്ന അർത്ഥവും ഒരിക്കലും രോഗത്തിൻറെ ഭാഗമാകില്ല എന്നുള്ളത് ആർക്കും വ്യക്തമാകുന്ന ഒരു കാര്യമാണ്. പലപ്പോഴും വളരെ പരുഷമായ രീതിയിൽ സംസാരിക്കുക. അനാവശ്യമായി ദേഷ്യപ്പെടുക . ഒരു പൊതു വേദിയിൽ ക്യാമറയ്ക്ക് മുൻപിലാണ് താൻ എന്നുള്ള ബോധമില്ലാതെ ആ രീതിയിൽ പെരുമാറുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ADVERTISEMENTS
   

പലപ്പോഴും അശാസ്ത്രീയമായ കാര്യങ്ങൾ പോലും തനിക്ക് വളരെ ബോധ്യമുണ്ട് എന്നുള്ള രീതിയിൽ പറഞ്ഞത് വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അവതാരിക ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിന് ദ്വ്യാർത്ഥ പ്രയോഗങ്ങളിലൂടെയാണ് മറുപടി നൽകുന്നത്. അദ്ദേഹത്തിന്റെ ഡബിൾ മീനിങ് തമാശകൾ കേട്ട് കൂടിയിരിക്കുന്നവരും അവതാരികയും പൊട്ടിച്ചിരിക്കുന്നു എങ്കിലും വലിയ വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

കൗമുദി മൂവീസിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് അവതാരിക ചോദിക്കുന്ന ചോദ്യത്തിന് അശ്ലീലമായ മറുപടി നൽകുന്നത്. ജീവിതത്തിൽ ഏറ്റവും പേടിയുള്ള കാര്യം എന്താണ് എന്ന് ചോദ്യത്തിന് പറയുന്ന മറുപടി ഇങ്ങനെയാണ്. വെടിവെക്കാൻ പോകുന്ന സമയത്ത് ഉണ്ട തീർന്നു പോവുമോ എന്നതാണ് ഏറ്റവും വലിയ പേടി എന്നാണ് പറയുന്നത്.

ഈ അഭിമുഖത്തിൽ നിറയെ ഇത്തരത്തിലുള്ള പലഡബിൾ മീനിങ് രീതിയിലുള്ള മറുപടികളാണ് ഷൈൻ ടോം കൊടുക്കുന്നത്. രൂക്ഷ വിമർശനമാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിക്കുന്നത്. അവതാരികയെ കുറിച്ചും ഇത്തരത്തിൽ സംസാരിക്കുന്നുണ്ട്. പക്ഷേ അതിനെല്ലാം ചിരിച്ചുകൊണ്ട് നിസ്സാരമായി കണ്ടു അവതാരിക മറുപടി പറയുന്നത്. അതിന് ആ പെൺകുട്ടിക്കും രൂക്ഷമായ വിമർശനങ്ങൾ ലഭിക്കുന്നുണ്ട്.

പൊതുവെ താരങ്ങളെ ഇരുത്തി അവരിൽ നിന്ന് എന്തെങ്കിലും വൈറൽ കണ്ടന്റ് വീണു കിട്ടാൻ മത്സരിക്കുന്ന യൂട്യൂബ് മീഡിയകളുടെ സ്ഥിരം ലക്‌ഷ്യം തന്നെയാണ് ഇവിടെയും നടക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ വെടി വച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തോക്കു കൊണ്ട് ഇതുവരെ താൻ വെടിവെച്ചിട്ടില്ല എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത് . അതുപോലെ അവതരികയോട് ബോയ് ഫ്രണ്ട് ഉണ്ടോ എന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നുണ്ട്. ഉണ്ട് എന്ന് പറയുന്ന പെൺകുട്ടിയോട് ആളിവിടെ ഉണ്ടോ എന്ന് ചോയ്ക്കുന്നു അതിനു ശേഷം കൂട്ടത്തിൽ ഉള്ള രണ്ടു പേരോട് ഇവർ രണ്ടുപേരും ബോയ് ഫ്രണ്ട് ആണോ എന്നും ഷൈൻ ടോം ചോദിക്കുന്നു അതെ പോലെ അവരുടെ പെർഫോമൻസ് എങ്ങനെ ഉണ്ട് എന്നും ഷൈൻ ടോം അവതരികയോട് ചോദിക്കുന്നുണ്ട്.

ചേട്ടന് ആരുടേയും അടുത്ത് കാണിക്കാത്ത ഒരു ഹിഡൻ ടാലെന്റ്റ് ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നും ചിലപ്പോൾ അത് വാല്യൂത്ഥവുകയും ചിലപ്പോൾ അത് ചെറുതാവുകയും ചെയ്യും എന്ന് ആണ് ഷൈൻ ടോം പറയുന്നത്. പല ചോദ്യങ്ങളും നടനെ കൊട്നു ഇത്തരത്തിൽ പറയിപ്പിക്കാൻ തന്നെ ഒരുക്കിയതാണോ എന്നും തോന്നിപ്പോകുന്ന ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. അഡൽറ്റ് കണ്ടന്റ് ആണ് തനിക്ക് ഏറ്റവും കൂടുതൽ സംസാരിക്കാൻ താല്പര്യം എന്നും ഷൈൻ ടോം ചാക്കോ പറയുന്നു

ADVERTISEMENTS