വിളിച്ചു പറയുന്നവർക്കും പ്രിൻറ് അടിച്ചു വിടുന്നവർക്കും നാണമില്ലേൽ എന്താ പറയുക- പൊട്ടിത്തെറിച്ചു ഷൈൻ ടോം ചാക്കോ.

483

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും സിനിമ മേഖലയിൽ നടക്കുന്ന പ്രശ്നനങ്ങളെകുറിച്ചും നടൻ ഷൈൻ ടോം ചാക്കോയുടെ ഒരു അഭിമുഖത്തിൽ ചോദിക്കുന്നതിന് അദ്ദേഹം നൽകുന്ന മറുപടിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അതി നിഷിതമായി മാധ്യമങ്ങളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്ത് വന്നത് .

സിനിമ മേഖലയിൽ വലിയ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് സ്ത്രീകൾ വന്നിട്ട് എന്താ പറയേണ്ടതെന്ന് അറിയാത്ത രീതിയിൽ പറയുന്നതിൽ സത്യമുണ്ടോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ പല കാര്യങ്ങളും വിളിച്ചു പറയുകയാണ്. ഇതിനെക്കുറിച്ച് എന്താണ് ഷൈൻ ടോം ചാക്കോക്ക് പറയാനുള്ളത് എന്ന് ആണ് അദ്ദേഹത്തോട് ചോദിച്ച ചോദ്യം അതിന് അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ്.

ADVERTISEMENTS
   

ഇതിനെക്കുറിച്ച് ഒക്കെ ഇപ്പൊ എന്ത് പറയാനാണ്. ഇങ്ങനെ വിളിച്ചു പറയുന്നവർക്കും അത് പ്രിന്റ് അടിച്ചു വിടുന്നവർക്ക് നാണമില്ലെങ്കിൽ നമ്മൾ എന്താണ് പറയുക. നാട്ടിൽ എന്തൊക്കെ പരിപാടികൾ ഉണ്ട് വേറെ എന്നറിയാമോ? പ്രൊഡക്റ്റീവ് ആയിട്ട് മുന്നേറുന്നതിന് ഇടയിൽ ഷഡ്ഡി കഥ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ‘ഷഡ്ഡി കഥ’ എന്ന് തന്നെയാണ് ഇതിനെ പറയാൻ പറ്റത്തുള്ളൂ. നമ്മുടെ ഒക്കെ വീട്ടിൽ ഭാര്യയും ഭർത്താവിനും ഇടയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകുമെമ്പോൾ കുഞ്ഞുങ്ങൾ അത് കേൾക്കാതിരിക്കാൻ നമ്മൾ ശ്രമിക്കല്ലേ?. ആ ഒരു മിനിമം ബോധമെങ്കിലും ഇവർക്കൊക്കെ വേണ്ടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

നമ്മൾ ഒരു നാട്ടിൽ തുറന്നു സംസാരിക്കേണ്ടത് ചർച്ച ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് മാധ്യമങ്ങൾക്ക് മിനിമം ബോധമെങ്കിലും വേണ്ടേ എന്നും ചോദിക്കുന്നു. വല്ലവനും ഷഡി അലക്കിയിട്ട് പിഴിഞ്ഞ കഥയാണോ പറഞ്ഞ് നടക്കേണ്ടത്. അതുകൊണ്ട് ഈ ലോകത്തിന് എന്താ ഗുണമെന്ന് ഷൈൻ ടോം ചോദിക്കുന്നു.

ഗുണങ്ങൾ ഇല്ല എന്ന് പറയുമ്പോൾ ചില സമയത്ത് ഗുണങ്ങൾ ഉണ്ടല്ലോ എന്ന് അവതാരകൻ പറയുന്നതിന് ഷൈൻ വീണ്ടും പ്രതികരിക്കുന്നത് ഇങ്ങനെയാണ്. തീർച്ചയായിട്ടും ഗുണമുണ്ട്, മാധ്യമങ്ങൾക്ക് കാശ് കിട്ടും അതാണ് അവരുടെ ഗുണം. മാധ്യമങ്ങളുടെ ടിആർപിയൊക്കെ കൂടും ഇത്തരം വാർത്തകൾ കൊടുക്കുമ്പോൾ ‘ ടിആർപി കൂട്ടാൻ വേണ്ടി അമ്മയ്ക്ക് ഭ്രാന്താണെന്ന് സ്വയം മക്കൾ തന്നെ വിളിച്ചു പറയുന്ന രീതിയാണല്ലോ മാധ്യമങ്ങൾക്ക്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഷൈൻ ടോം വിശ്വസിക്കുന്നുണ്ടോ എന്ന അവതാരകൺ ഹൈദരലിയുടെ ചോദ്യത്തിന് അവരെ വിശ്വസിക്കാൻ പുള്ളി എന്റെ ദൈവം ഒന്നുമല്ലല്ലോ എന്നാണ് അദ്ദേഹം പറയുന്നത്. കുറെ കഥകൾ എല്ലാം മേഖലയെ പറ്റി പറയാനുണ്ടാവും പക്ഷേ നമ്മൾ പറയില്ല എന്താണ് പൊതുവേദിയിൽ ചർച്ച ചെയ്യണ്ടെന്നുള്ള മിനിമം ബോധം നമുക്കുണ്ട്കിളി പോയതാണെങ്കിലും ഷൈൻ ടോം പറയുന്നു. ഈ കിളി പോകാത്തവരെ കൊണ്ട് നാട്ടിൽ വലിയ പ്രശ്നമായി കൊണ്ടിരിക്കുകയാണ്.

മാധ്യമങ്ങൾ ടി ആർ പി കൂട്ടാൻ വേണ്ടി മാത്രം ആണ് ശ്രമിക്കുന്നത് അല്ലെങ്കിൽ വയനാട്ടിൽ മന്നിടയിൽ നിന്ന് ഉയർന്നുവന്ന കൈയെ പിടിച്ചോണ്ടിരുന്ന മാധ്യമങ്ങൾ ആ കൈവിട്ടിട്ട് ഇതിൻറെ പിന്നാലെ പോകുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടെ എന്നും അദ്ദേഹം ചോദിക്കുന്നു. ഇതൊക്കെ കിളി പോയവർക്ക് മനസ്സിലാവുകയും കിളി പോകാത്തവർക്ക് മനസ്സിലാകാതിരിക്കുകയും ചെയ്യുമെന്ന് ഷൈൻ പറയുന്നു.

പക്ഷേ ഇതിന്റെ വിരോധാഭാസം എന്തെന്ന് വച്ചാൽ സ്ത്രീകൾ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണങ്ങൾക്കെതിരിരെ തുർന്ന് സംസാരിക്കുമ്പോൾ അതിനെ വികലമായി വളരെ നിസ്സാരമായി ഒരു പൈങ്കിളി കഥയുടെ ലാഘവത്തോടെ ചിത്രീകരിക്കുന്നത് അറിവില്ലായ്മയോ അതോ സ്ത്രീവിരുദ്ധതയോ ആയെ കാണാൻ ആകുകയുള്ളു. ഇത്തരം കാര്യങ്ങൾ തുർന്ന് പറയുന്ന സ്ത്രീകൾ മോശക്കാരനാണ്. എന്നാൽ ഏതെങ്കിലും സ്ത്രീകൾ പേര് പറയാതെ പറഞ്ഞാൽ അവളെയും മോശക്കാരിയാക്കും,പേരെടുത്തു പറഞ്ഞാലും മോശക്കാരിയാകും പേര് പറയാതെ പറഞ്ഞാലും സ്ത്രീകൾ മോശക്കാരാകും അതാണ് അവസ്ഥ. പകസത്തെ ഇതിനിടയിൽ ചില കള്ളാ നാണയങ്ങൾ എത്തിയിട്ടുണ്ട് എന്നത് നിധേധിക്കാൻ ആവുന്നില്ല. പക്ഷേ ഇനിയും വമ്പന്മാരുടെ പേരുകൾ വെളിയിൽ ആരും പറയാതിരിക്കാൻ ഇനി ഉയരുന്ന സ്വരങ്ങളെ എല്ലാം മോശമായി ചിത്രീകരിക്കാൻ വേണ്ടി ഒരു പക്ഷേഅത്തരക്കാരെ പുറത്തിറക്കിയതും ആവാം എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

ADVERTISEMENTS