ഇനി എന്റെ ദേഹത്ത് തൊടാൻ ഞാൻ നസീറിനെ അനുവദിക്കില്ല എന്ന് അന്ന് ഷീല പറഞ്ഞു അതിന്റെ കാരണം ഷീലയ്ക്ക് നസീറിനോട് ഒരു അടുപ്പം തോന്നി തുടങ്ങിയതാകാം – പക്ഷേ നസീറിന്റെ പ്രതികരണം ഇതായിരുന്നു സംഭവം ഇങ്ങനെ

137098

മലയാളത്തിന്റെ നിത്യ ഹരിത നായകൻ ശ്രീ പ്രേംനസീർ അരങ്ങൊഴിഞ്ഞിട്ടു വർഷങ്ങൾ ആകുന്നു എങ്കിലും ഇപ്പോഴും ആ മഹാനായ കലാകാരന്റെ ഓർമ്മകൾ മലയാള സിനിമ പ്രേക്ഷകരിൽ നിറഞ്ഞു നിൽക്കുകയാണ് . മലയാളത്തിലെ എക്കാലത്തെയും അനശ്വരനായ നായകൻ എന്നതിലപ്പുറം വലിയ ഒരു മനുഷ്യ സ്നേഹിയും മര്യാദയായുടേയും വിനയത്തിന്റെയും പര്യായം കൂടിയാണ് ശ്രീ പ്രേം നസീർ. നസീറിനെ കുറിച്ചറിഞ്ഞു തുടങ്ങുമ്പോൾ നമ്മുക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടി കൂടി വരും

ഒരു കാലം മലയാള സിനിമയിലെ മുടി ചൂടാ മന്നൻ ആയിരുന്നു പ്രേം നസീർ. കാലങ്ങളോളം ഏറ്റവും താരമൂല്യമുള്ള അതീവ സുന്ദരനായ നായകൻ ആയിരുന്നു. നേട്ടങ്ങളുടെ ഗിരി ശൃംഗങ്ങളിൽ ആയിരുന്നു എങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ ലാളിത്യത്തോടെയായിരുന്നു നസീറിന്റെ ജീവിതം. നസീറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ച നായികയാണ് ഷീല. ഷീല നസീർ കൂട്ടുകെട്ടിൽ ധാരാളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. നസീർ കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു എങ്കിലും ഷീല ഇപ്പോളും വെള്ളിത്തിരയിൽ നിറ സാന്നിധ്യമാണ്.

ADVERTISEMENTS
   

 

ഇപ്പോൾ നസീറിന്റെ സന്തത സഹചാരിയും അടുത്ത ബന്ധുവുമായിരുന്ന താജ് ബഷീർ ഒരു യുട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ഷീലയ്ക് ഒരു കാലത്തു നസീറിനോട് തോന്നിയ അടുപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അന്ന് ഷീലാമ്മയ്ക്ക് നസീറിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല എന്നും എന്നാൽ കുടുംബ ബന്ധങ്ങൾക്കും വ്യക്തി ബന്ധങ്ങൾക്കും വലിയ വില നൽകിയിരുന്ന നസീർ അതിനെ ഒരു രീതിയിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നും ബഷീർ പറയുന്നു.

ശീലക്കു നസീറിനോട് ഇഷ്ടം തോന്നിത്തുടങ്ങിയതിനു ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കില്ല എന്ന തീരുമാനാമാണ് എടുത്തത്. മറ്റേത് നടന്മാരായാലും ഒരു വിവാഹം കൂടി കഴിച്ചേക്കാം എന്ന് കരുതും. പോരാത്തതിന് നസീർ മുസ്ലിമും അക്കാലവും. വേണമെങ്കിൽ മൂന്നോ നാലോ വിവാഹം കഴിക്കാം. പക്ഷേ നസീർ ഷീലയുടെ ആ താല്പര്യത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുത്തില്ല. നസീർ അതിനു പറഞ്ഞ കാരണം തന്നെ മാതൃകയാക്കി പോകുന്ന ഒരു വലിയ കുടുംബം തനിക്കു പിന്നിലുണ്ട്. അവരുടെ മുന്നിൽ പ്രേം നസീർ എന്നത് ഒരു വലിയ റോൾ മോഡൽ ആണ് അതെന്നും അങ്ങനെ നിൽക്കണം എന്ന് തനിക്കു നിർബ്ബന്ധം ഉണ്ടെന്നു നസീർ പറയുന്നു.

ഷീലയാണ് ഇനി നസീറുമൊത്തു ഒരുമിച്ചഭിനയിക്കില്ല എന്ന് തീരുമാനമെടുത്തത്. “ഇനി എന്റെ ദേഹത്ത് തൊടാൻ അനുവദിക്കില്ല” എന്ന തീരുമാനം എടുത്തത്. ഷീലയ്ക്ക് ശേഷം ഏറ്റവും കൂടുതൽ നസീറുമൊത്തു അഭിനയിച്ചത് ജയഭാരതി ആയിരുന്നു. ഷീല പിന്നീട് തമിഴ് നടൻ രവിചന്ദ്രനെ കൊണ്ട് വന്നു ,പിന്നീട് അയാളെ തന്നെ വിവാഹം ചെയ്യുകയും ചെയ്തു. പക്ഷേ ശീലക്കു നസീറുമൊത്തു അഭിനയിക്കില്ല എന്ന വാക്കു പാലിക്കാൻ കഴിഞ്ഞില്ല. നസീർ മലയാളത്തിലെ അത്രയ്ക്കും വലിയ ഒരു നടനായിരുന്നു അക്കാലത്തു. അത് കൊണ്ട് തന്നെ അദ്ദേഹത്തെ മാറ്റിനിർത്തി ഒരു സിനിമ എടുക്കുക എന്നത് ഒരിക്കലും നടക്കുന്ന കാര്യമായിരുന്നില്ല എന്നും താജ് ബഷീർ പറയുന്നു.

ADVERTISEMENTS