മലയാള സിനിമ എന്നാൽ പ്രേംനസീർ എന്ന ഒരു കാലമുണ്ടായിരുന്നു. മലയാളികളുടെ നിത്യഹരിത നായകൻ മലയാള സിനിമയുടെ നിത്യഹരി നായകൻ. അത്രത്തോളം ആഴത്തിലാണ് മലയാള സിനിമയും പ്രേം നസീറും തമ്മിലുള്ള ബന്ധം. ഒരുകാലത്ത് മലയാളികൾക്ക് നായകൻ എന്നാൽ അത് നസീർ തന്നെയായിരുന്നു. മലയാള സിനിമകളിൽ 60കളിലും 70കളിലും പ്രശസ്ത നോവലുകൾ സിനിമയാക്കുന്ന രീതികൾ ഉണ്ടായിരുന്നു. അത്തരത്തിലുള്ള എല്ലാ സിനിമകളിലുംനസീർ ആയിരുന്നു നായകൻ .
ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച നടൻ. 800ഓളം സിനിമകൾ അഭിനയിച്ചിട്ടുണ്ട് അതിൽ 700 ഓളം സിനിമകളിലും പ്രേംനസീർ നായകനായി തന്നെയായിരുന്നു അഭിനയിച്ചിരുന്നത്. അതുകൂടാതെ ഒരു നായികക്കൊപ്പം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നതും പ്രേംനസീർ ആണ്. അത് ശീലയ്ക്കൊപ്പം ഏകദേശം 10 7 സിനിമകൾ ഒന്നിച്ചാണ് ചെയ്തത്. വളരെ ജനകീയനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടിനപ്പുറത്താണ് പ്രേംനസീർ എന്ന വ്യക്തിക്ക് മനുഷ്യരോടുള്ള സ്നേഹം. അത് അദ്ദേഹത്തിൻറെ ജീവിതത്തിൽ ഉടനീളം ഉയർന്നു നിൽക്കുകയും ചെയ്തിരുന്നു.
മരുമകൾ എന്ന മലയാള സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് എത്തുന്നത്. ഏറ്റവും കൂടുതൽ സിനിമകൾ അഭിനയിച്ച നായകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും അദ്ദേഹത്തിൻറെ പേരിലുണ്ട്. 62 മത്തെ വയസ്സിൽ 1989 പ്രേംനസീർ മരിക്കുമ്പോൾ പുതിയ നിരവധി താരോദയങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നു. എങ്കിലും മലയാളികളുടെ ആ പ്രിയ താരത്തെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഇന്നും പ്രേംനസീർ എന്ന വ്യക്തിത്വം പ്രസക്തനായി നിൽക്കുന്നത്. അദ്ദേഹത്തിൻറെ കൂടെ അഭിനയിച്ച ഓരോ വ്യക്തികളും എല്ലാകാലവും അദ്ദേഹത്തെ വളരെ നല്ല വാക്കുകൾ കൊണ്ടാണ് അനുസ്മരിച്ചിരിക്കുന്നത് അതായിരുന്നു പ്രേംനസീർ എന്ന വ്യക്തിയുടെ സ്വാധീനം. ഇപ്പോൾ പ്രേം നസീറിന്റെ മരണത്തെ കുറിച്ചും മരണകാരണങ്ങളെ കുറിച്ചും ആ സമയത്ത് അദ്ദേഹത്തിൻറെ ബന്ധുക്കളുടെ പെരുമാറ്റത്തെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്.
ജനിച്ചത് ഒരു മുസ്ലിം ആയിട്ടാണ് എങ്കിലും ജീവിതത്തിൽ ഒരിക്കലും പ്രേംനസീർ മുസൽമാനായി മാത്രം ജീവിച്ചിട്ടില്ല എന്നാണ് ശാന്തിവിള പറയുന്നത്. മുസ്ലിമായി ജനിച്ച് മനുഷ്യനായി ജീവിച്ച വ്യക്തിയാണ് പ്രേം പ്രൈം നസീർ എന്ന് അദ്ദേഹം പറയുന്നത്. എന്നാൽ അദ്ദേഹത്തിൻറെ മരണസമയത്ത് അദ്ദേഹത്തെ പലരും തനി മുസ്ലിമാക്കാൻ ശ്രമിച്ചു എന്നും ശാന്തിവിള ദിനേശ് പറയുന്നു. അത് തന്നെ ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു കാര്യമാണെന്നാണ് ശാന്തിവിള പറയുന്നത്.
ആ സംഭവങ്ങളെക്കുറിച്ച് ശാന്തിവിള പറയുന്നത് ഇങ്ങനെയാണ് പ്രേനസീർ മരിച്ചു കഴിഞ്ഞ ആംബുലൻസിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം ഇറക്കുമ്പോഴോ അദ്ദേഹത്തിൻറെ മൃതദേഹം അവസാനമായി കുളിപ്പിക്കുമ്പോളോ ഒന്നും അമുസ്ലീങ്ങളായ ആരെയും അടുപ്പിച്ചിരുന്നില്ല എന്നും, ആ സമയത്ത് നസീറിന്റെ ഭാര്യക്കോ മക്കൾക്കോ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നും; ആ പരിസരത്ത് ഉണ്ടായിരുന്ന വകയിലെ ചില ബന്ധുക്കൾ എല്ലാം അവസരം മുതലാക്കുകയായിരുന്നു എന്നും ശാന്തിവിള പറയുന്നു. സ്കൂളുകൾക്കും അമ്പലങ്ങൾക്കും പള്ളികൾക്കും എല്ലാം കൈയയച്ചു സഹായിച്ചിട്ടുള്ള വാരിക്കോരി പണം നൽകിയിട്ടുള്ള പ്രേംനസീറിനോട് മരിച്ച സമയത്ത് അത്തരത്തിൽ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു എന്ന് ശാന്തിവിള പറയുന്നു.
അദ്ദേഹത്തിൻറെ കൂടെ ജോലി ചെയ്തിരുന്നവർക്കും മറ്റ് പല പലർക്കും പെൻഷൻ കൊടുക്കുന്നതു പോലെയായിരുന്നു ജാതിയും മതവും നോക്കാതെ അദ്ദേഹം പണം കൊടുത്ത് സഹായിച്ചിരുന്നത്. അദ്ദേഹം മരിക്കുന്നതിന് മുമ്പ് വരെ അദ്ദേഹത്തിൻറെ കുടുംബങ്ങളിൽ ആരും, ഭാര്യയോ മക്കളോ ആരും തന്നെ മുസ്ലിം ചിഹ്നങ്ങൾളോ വേഷവിധാനങ്ങളോ ഉപയോഗിച്ചിരുന്നില്ല എന്നും; അവരെയെല്ലാം മനുഷ്യസ്നേഹികൾ ആക്കിയാണ് മുന്നോട്ടുള്ള ജീവിതം നസീർ നയിപ്പിച്ചിരുന്നത് എന്നും ശാന്തിവിള പറയുന്നു.
തന്റെ വീട്ടിലെ കുക്ക് ആയാലും ഡ്രൈവർ ആയാലും മാനേജർ ആയാലും അങ്ങനെ ഒരു പോസ്റ്റിലും അദ്ദേഹം തന്റെ മതവിഭാഗത്തിലുള്ള ആരെയും ഉൾപ്പെടുത്തിയിരുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. അതുകൊണ്ടുതന്നെ എല്ലാ മതത്തിലുള്ളവരെയും അദ്ദേഹം ഉൾപ്പെടുത്തി. പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവരേണ്ടതാണ്. എന്നാൽ മദ്രാസിൽ നിന്നും നാട്ടിലേക്ക് അദ്ദേഹത്തിന് മൃതദേഹം കൊണ്ടന്നത് കാർഗോ വിമാനത്തിൽ ആണെന്ന്. അതിന് അദ്ദേഹത്തിൻറെ മകൻ ഷാനവാസിന് പോലും മാപ്പു കിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
പ്രേം നസീറിന്റെ മരണത്തെക്കുറിച്ച് ശാന്തിവിള വളരെ ഞെട്ടിക്കുന്ന ചില വസ്തുതകൾ തുറന്നുപറയുന്നുണ്ട്. ആമാശയത്തിലെ പുണ്ണ് മൂലം ആണ് പ്രേംനസീറിനെ ആശുപത്രിയിലാക്കുന്നത്. ആമാശയത്തിലെ പുണ്ണ് മൂലം മൂലം ആന്തരികമായി രക്തസ്രാവം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ആശുപത്രിയിൽ ആ സമയത്ത് അദ്ദേഹത്തിൻറെ സ്നേഹിതരും ബന്ധുക്കളും പത്രക്കാരും ഒക്കെ നിറഞ്ഞിരുന്നു. എല്ലാവരും സന്ദർശകരായി അദ്ദേഹത്തിൻറെ റൂമിൽ കയറിയിറങ്ങി അദ്ദേഹത്തെ കണ്ടു. ആ സന്ദർശനമാണ് പ്രേംനസീറിന്റെ മരണത്തിന് ഇടയാക്കിയത് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
രണ്ടു ദിവസത്തെ ചികിത്സ കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അസുഖം പൂർണമായി ഭേദപ്പെട്ടിരുന്നു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് വീട്ടിലേക്ക് പോകാം എന്ന് ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞതാണ്. എന്നാൽ മൂന്നാമത്തെ ദിവസം അദ്ദേഹം രാത്രിയിൽ പെട്ടന്നു ഛർദ്ദിച്ചു അപ്പോൾ വീണ്ടും പരിശോധന ആരംഭിച്ചതിൽ നിന്ന് അദ്ദേഹത്തിന് അഞ്ചാംപനി വന്നു എന്ന് ബോധ്യപ്പെടുകയും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
അങ്ങനെ സംഭവിക്കാൻ കാരണം അദ്ദേഹത്തെ സന്ദർശിക്കാൻ വന്ന ആർക്കോ അഞ്ചാംപനി ഉണ്ടായിരുന്നുവെന്നും ആ പനി അദ്ദേഹത്തിന് പിടിക്കുകയായിരുന്നു എന്നും ശാന്തിവിള പറയുന്നു. ആ സമയത്ത് അദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്കോ വിദേശങ്ങളിൽ ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറ്റുന്ന ഒരു സാഹചര്യമായിരുന്നില്ല. പെട്ടെന്ന് തന്നെ അദ്ദേഹത്തിൻറെ ആരോഗ്യം വഷളാവുകയായിരുന്നു. വിദേശത്തുനിന്നൊക്കെ പലപല മരുന്നുകൾ ഇറക്കുമതി ചെയ്തുവെങ്കിലും ആ മഹാനായ കലാകാരനെ ജീവൻ രക്ഷിക്കാൻ ആയില്ല. ആ ഒരു ശ്രദ്ധയില്ലായ്മയാണ് മരണത്തിനിടയാക്കിയതെന്ന് അഞ്ചാംപനി വന്ന് സമയത്ത് അദ്ദേഹത്തെ കാണാൻ എത്തിയ ആ വ്യക്തിയിൽ നിന്നും പനി പിടിച്ചതാണ് പ്രേം നസീറിന്റെ മരണത്തിന് ഇടയാക്കിയത് എന്ന് ശാന്തിവിള ദിനേശ് പറയുന്നു.