സോഷ്യൽ മീഡിയയിലൂടെയും മറ്റും താരങ്ങളുടെ വിശേഷങ്ങൾ വളരെ സുലഭമായി സംസാരിക്കുന്ന ഒരു സംവിധായകനാണ് ശാന്തിവിള ദിനേശ്. പല താരങ്ങളെയും വിമർശിച്ചുകൊണ്ടുള്ള വീഡിയോകളാണ് കൂടുതലായും ഇദ്ദേഹം ചെയ്യാറുള്ളത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത്തരം വീഡിയോകൾ താരം ചെയ്യുന്നത്. എങ്കിലും ഇദ്ദേഹം കഥ പറയുന്ന ശൈലി പലർക്കും ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ കമന്റുകളിൽ തന്നെ പലരും ഇക്കാര്യത്തെക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ കഥ പറയുന്നത് വളരെ മനോഹരമായ രീതിയിലാണ് എന്നായിരുന്നു പലരും പറയുന്നത്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു കഥയുമായാണ് ശാന്തിവിള ദിനേശ് എത്തുന്നത്.
കാർ യാത്രയിലെ ഒരു രസകരമായ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. പുറപ്പാട് എന്ന സിനിമ മൂലമറ്റത്ത് ഷൂട്ട് ചെയ്തതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ സമയത്ത് തന്നെ ഷാജി കൈലാസന്റെ ഒരു സിനിമയും അതുപോലെ തന്നെ പാലക്കാട് മൃഗയേയും ഷൂട്ടിംഗ് നടക്കുകയാണ്.
മൃഗയിലും ഷാജി കൈലാസന്റെ ചിത്രത്തിലും കുറച്ചു രംഗങ്ങൾ തീർക്കാൻ മമ്മൂട്ടിക്കും നടൻ മഹേഷിനും പോകേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ടു തന്നെ ഇവർ പകൽ ഷൂട്ടിംഗ് തീർത്തതിനു ശേഷം രാത്രിയിലാണ് ഈ ബാക്കി ഭാഗത്തിനു വേണ്ടി പോകുന്നത്.
അന്ന് മമ്മൂക്കയുടെ കയ്യിൽ ഒരു കോണ്ടസ കാറാണ് ഉപയോഗിക്കുന്നത്. ആ സമയത്ത് തൊടുപുഴയിൽ ഷാജി കൈലാസിന്റെ സിനിമയിൽ ഷൂട്ട് ചെയ്തിരുന്ന നടൻ മഹേഷിനെയും കൂട്ടി പാലക്കാട് പോവുകയായിരുന്നു മമ്മൂക്ക. രാത്രിയിലാണ് പോകുന്നത്..
ഇങ്ങനെ പോകുന്ന പോക്കിൽ ഒരു ദിവസം ഒരു സൈക്കിൾ യാത്രക്കാരനെ തട്ടി ഇടുകയാണ് ചെയ്തത്. അയാൾ വീണപ്പോൾ ആളുകൾ കൂടി മഹേഷ് വെളിയിൽ ഇറങ്ങി സിനിമ നടനാണ് ഉള്ളിൽ ഇരിക്കുന്നത് എന്നതുകൊണ്ട് തന്നെ പ്രശ്നം വഷളാവാൻ സാധ്യതയും ഉണ്ട്.
മഹേഷ് വെളിയിലിറങ്ങി ആളുകളെ സമദനിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അവിടെയുള്ള നാട്ടുകാർ പറഞ്ഞത് സാറ് സാറിന്റെ ബഹുമാനം കാണിച്ചു പക്ഷേ വിവരമില്ലാത്ത ഈ ഡ്രൈവർ ഇപ്പോഴും ഒരു മാപ്പ് പോലും പറയാൻ തയ്യാറായിട്ടില്ല എന്നും അയാൾ ഇറങ്ങി മാപ്പ് പറയാതെ വണ്ടി വിടില്ല എന്നും നാട്ടുകാർ പറഞ്ഞു.
എന്തൊക്കെ വന്നിട്ടും ഡ്രൈവർ ഇറങ്ങുന്നുമില്ല അവസാനം പ്രശ്നം രൂക്ഷമായി കാർ തന്നെ തല്ലിപൊളിക്കും എന്ന അവസ്ഥ വന്നപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്നും ആളിറങ്ങുകയാണ്. തലയിൽ ഒരു തോർത്ത് ഒക്കെ കെട്ടി മമ്മൂക്കയാണ് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയത് തൊടുപുഴ നിവാസികൾ മുഴുവൻ ഞെട്ടി പോയ സംഭവമായിരുന്നു. ഇങ്ങനെ ഒരാൾ ആയിരിക്കും ഇറങ്ങുന്നത് എന്ന് അവരും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. താൻ ഇറങ്ങിയാൽആള് കൂടും എന്ന ചിന്ത കൊണ്ടാണ് മമ്മൂക്ക ഇറങ്ങാഞ്ഞത് . പിന്നീട് മമ്മൂക്ക എന്തൊക്കെയോ സോറി ഒക്കെ പറഞ്ഞു ആ പ്രശ്നം സോൾവ് ചെയ്യുകയും ചെയ്തു.