പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കുറച്ച് നാള്‍ മുൻപ് സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മോഹൻലാലിനെതിരെ ചില വിവാദ പരാമർശങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയത്. അടൂരിന്റെ ആദ്യ സിനിമ തന്നെ അടൂർ മറ്റൊരാളുടെ തിരക്കഥ ചുരണ്ടിയെടുത്ത് തയ്യാറാക്കിയതാണ് എന്ന് ശാന്തിവള ദിനേശ് പറയുന്നു. ഒരുപാട് അംഗീകാരങ്ങളും പ്രശംസയും നേടിക്കൊടുത്ത സിനിമയായിരുന്നു സ്വയം വരം എന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പക്ഷേ ആ സിനിമ പോലും അദ്ദേഹം കള്ളം കാണിച്ചാണ് പൂർത്തിയാക്കിയത് എന്ന് ശാന്തിവിള പറയുന്നു
മലയാളത്തിലെ അതിപ്രശസ്ത നാടകകൃത്തായ കെ പി കുമാരന്റെ ഒരു പ്രശസ്ത റേഡിയോ നാടകത്തിൽ നിന്നും അതിൻറെ പ്രസക്തഭാഗങ്ങൾ ചുരണ്ടി മാസങ്ങളോളമായി ഇരുന്ന് അതിനൊരു സിനിമയുടെ ചട്ടക്കൂടിലേക്ക് മാറ്റി ഒരു സ്ക്രിപ്റ്റ് തയ്യാറാക്കുകയാണ്അടൂർ ചെയ്തത് എന്നാണ് ശാന്തിവിള പറയുന്നത്. ആ കാര്യം അടുത്തകാലത്ത് പോലും കെ പി കുമാരൻ തന്നോട് പറഞ്ഞിരുന്നതാണ് ശാന്തിവിള പറയുന്നു. കെ പി കുമാരന് അടുത്തിടെ ജെ സി ഡാനിയൽ പുരസ്ക്കാരം ലഭിച്ചപ്പോഴും അടൂർ ബാലകൃഷ്ണൻ കടുത്ത ബുദ്ധിമുട്ട് ഉണ്ടായിക്കാണും എന്നും ശാന്തിവിള പറയുന്നു കാരണം വർഗ്ഗ ശത്രുവായി ആണ് അദ്ദേഹം കെ പി കുമാരനെ കാണുന്നത്.
കെ പി കുമാരന്റെ നാടകം മോഷ്ടിച്ചെടുത്ത സ്വയംവരത്തിന് തിരക്കഥ ഉണ്ടാക്കിയിട്ട് അതിൽ ഒരു ഉളുപ്പുമില്ലാതെ ടൈറ്റിലിൽ തിരക്കഥ സംഭാഷണം അടൂർ ഗോപാലകൃഷ്ണൻ, കുമാരൻ എന്ന് വച്ചിട്ടുണ്ട്. കെ പി കുമാരൻ എന്ന് ഇനിഷ്യൽ പോലും അതിൽ ചേർത്തിട്ടില്ല. വെറും കുമാരൻ എന്നാണ് എഴുതിയിരുന്ന. ഇനിഷ്യൽ ചേർത്ത് പറഞ്ഞാലേ ആളുകൾക്ക് അറിയത്തുള്ളൂ. വെറും കുമാരൻ എന്നയാൾ ആളുകൾക്ക് മനസ്സിലാവില്ല. അതിനു വേണ്ടി അദ്ദേഹത്തിന്റെ ഇൻഷ്യലായി കെപി വെട്ടിക്കളഞ്ഞു ഇതുപോലെയുള്ള പരിപാടികളാണ് അടൂർ ഗോപാലകൃഷ്ണന്റെ കയ്യിലുള്ളത് എന്ന് ശാന്തിവിള പറയുന്നു.
അതേപോലെ തന്നെ മലയാളത്തിന്റെ പെരുന്തച്ചൻ അഭിനയ കുലപതി തിലകനോടും വളരെ മോശമായ ഒരു പ്രവർത്തി അടൂർ ചെയ്തിട്ടുണ്ട് എന്ന് ശാന്തിവിള പറയുന്നു. നിരവധി പുരസ്കാരങ്ങൾ അംഗീകാരങ്ങളും നേടിയ അടൂരിന്റെ മതിലുകൾ എന്ന സിനിമയിൽ ഒരു ജയിലറുടെ വേഷത്തിൽ ഒരു പ്രധാന കഥാപാത്രത്തെ നടൻ തിലകൻ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് തിലകന് ഒരു പോസ്റ്റ് കവറിൽ നിസ്സാരമായ ഒരു തുക ഒരു സീരിയലിൽ നടന് കൊടുക്കുന്നതിലും താഴെ ഒരു തുക അടൂർ അയച്ചുകൊടുത്തത്. തിലകൻ അത് കണ്ടു പൊട്ടിത്തെച്ചു . എത്ര വലിയ നടൻ ആയാൽ പോലും അയാൾ കൊടുക്കുന്നതാണ് പ്രതിഫലം. അതിനി മമ്മൂട്ടി ആയാലും അടൂർ സിനിമയിൽ വന്നാൽ അയാൾ കൊടുക്കുന്ന വാങ്ങും.
പക്ഷേ തിലകൻ ചേട്ടൻ അപ്പോൾ തന്നെ ആ ചെക്ക് മടക്കി കവറിലിട്ട് ഒരു കത്ത് ഉൾപ്പെടെ തിരിച്ചയച്ചു. ഇനി ഒരു സിനിമ ഉണ്ടാക്കിയാൽ മേലാൽ എന്നെ വിളിക്കരുത് എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത് . അതുകൂടാതെ ഈ ചെക്ക് മതിലിന്റെ ചെലവിന് ഉപയോഗിച്ചോളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഒരിക്കലും അടൂരിന്റെ സിനിമകളിൽ തിലകൻ ഉണ്ടായിട്ടില്ല വിളിച്ചാലും അദ്ദേഹം പോയി കാണുകയില്ല അടൂർ വിളിക്കാനും പോയി കാണില്ല എന്ന് ശാന്തിവിള പറയുന്നു. ആർട്ട് സിനിമക്കാരുടെ മിക്കവരുടെയും ഒരു സ്വഭാവം ഇതാണെന്നും അവർ അമ്പലക്കുരങ്ങുകളെ പോലെ പരസ്പരം തമ്മിലടിക്കുന്ന ആൾക്കാരാണ് ശാന്തിവിള പറയുന്നുണ്ട്