അവനൊക്കെ പെണ്ണ് പിടിക്കാൻ സമയമുണ്ട് -അത്രക്കും നന്ദി കെട്ടവന്മാർ ആണ് – അമ്മയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആണ് -പൊട്ടിത്തെറിച്ചു ശാന്തിവിള ദിനേശ്.

132

രണ്ടുദിവസം മുമ്പാണ് പ്രശസ്ത സിനിമാ നടനും സിനിമ സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായ ടിപി മാധവൻ അന്തരിച്ചത്. പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു അദ്ദേഹം അവസാന നാളുകൾ കഴിച്ചുകൂട്ടിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് രോഗം വഷളായ തുടർന്ന് അദ്ദേഹത്തിന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും അദ്ദേഹത്തിൻറെ മരണം സംഭവിക്കുകയായിരുന്നു. സിനിമ കഥപോലെതന്നെ സംഘർഷഭരിതവും ട്വിസ്റ്റുകൾ നിറഞ്ഞതുമായിരുന്നു അദ്ദേഹത്തിൻറെ വ്യക്തിജീവിതവും. സിനിമയുടെ പുറകെ പോയപ്പോൾ അദ്ദേഹത്തിന് കുടുംബം നഷ്ടമായിരുന്നു. കുടുംബത്തെ മറന്നു സിനിമയ്ക്ക് പുറകെ പോയതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ ഭാര്യയും കുടുംബവും അദ്ദേഹത്തിന് നിന്നും അകന്നായിരുന്നു ജീവിച്ചിരുന്നത്. വർഷങ്ങൾക്കു മുമ്പ് തന്നെ ഭാര്യമായിട്ടുള്ള വാഹ ബന്ധം വേർപെടുത്തിരുന്നു.

അതി സമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹത്തിൻറെ ഭാര്യ. അദ്ദേഹത്തെ കാണാൻ മക്കൾ ആരും ഇതുവരെയും എത്തിയിരുന്നില്ല എന്നുള്ള വിമർശനങ്ങൾ വരുമ്പോഴും തങ്ങൾ ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളതെന്ന്ന്നും അച്ഛന്റെ നല്ല കാലത്തൊന്നും അച്ഛൻ നോക്കിയിട്ടില്ലെന്നും അങ്ങനെ വർഷങ്ങളോളം യാതൊരു ബന്ധവുമില്ലായിരുന്നു ഒരു വ്യക്തിയാണ് അച്ഛൻ എന്നും കഴിഞ്ഞ ദിവസം മകൻ പറഞ്ഞിരുന്നു. അച്ഛൻ മക്കളോട് യാതൊരു അടുപ്പവും ബന്ധവും ഇല്ലാതിരുന്നു എന്നുള്ളതാണ് സത്യം.

ADVERTISEMENTS
   
READ NOW  നിങ്ങൾ എന്താണ് സൂപ്പർ സ്റ്റാറാകാതെ പോയത്;ആരെങ്കിലും അതിന്റെ പിന്നിലുണ്ടോ-എം മുകേഷിന്റെ മറുപടി ഇങ്ങനെ

ഇപ്പോൾ ടി പി മാധവന്റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം സംവിധായകനും യൂട്യൂബറും ആയ ശാന്തിവിള ദിനേശ് മാധ്യമങ്ങൾക്ക് മുന്നിൽ വളരെ വൈകാരികമായി സിനിമയിലെ പലരെയും കുറിച്ച് സംസാരിച്ചതാണ് ഇപ്പോൾ വൈറൽ ആകുന്നത്.

മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തു ടി പി മാധവൻ ഏകദേശം 600 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ്. അദ്ദേഹമായിരുന്നു അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. സംഘടനയ്ക്ക് വേണ്ടിയും സിനിമയ്ക്ക് വേണ്ടിയും ഒക്കെ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയായതുകൊണ്ടു തന്നെ കാണാൻ സിനിമയിലെ പലരും വരുമെന്ന് ടിപി മാധവൻ പ്രതീക്ഷിച്ചിരുന്നു. അവസാന നാളുകളിൽ മോഹൻലാലിനെ മമ്മൂട്ടിയും ഒക്കെ കാണണമെന്ന് ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു എങ്കിലും ആരും അദ്ദേഹത്തെ കാണാൻ എത്തിയില്ല എന്നുള്ളത് സങ്കടകരമായ ഒരു വസ്തുതയാണ്.

താനും ഭാര്യയും എല്ലാവർഷവും അദ്ദേഹത്തെ കാണാൻ എത്തുമായിരുന്നു എന്നും വരുമ്പോഴെല്ലാം തന്റെ ഭാര്യ അദ്ദേഹത്തിന് ഒരു ജോഡി മുണ്ടും ഷർട്ടും കൊണ്ട് വന്നു നൽകുമായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു. അങ്ങനെ ലഭിക്കുന്ന വസ്ത്രങ്ങൾ കെട്ടിപ്പിടിച്ച് കൊച്ചു കുട്ടിയെ പോലെ അദ്ദേഹം ഇരിക്കുമായിരുന്നു എന്നും ശാന്തിവിള ദിനേഷ് പറയുന്നു. മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ ഒക്കെ അമ്മയോ അച്ഛനുമൊക്കെ മരിച്ചു കഴിഞ്ഞാൽ ഇവന്മാരെല്ലാം ഇടിച്ചുകയറി പോകും കാരണം മോഹൻലാലും മമ്മൂട്ടിയും കാണുമല്ലോ എന്ന് കരുതി. പക്ഷേ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി അദ്ദേഹത്തെ ഒന്ന് തിരിഞ്ഞുനോക്കാൻ ഒരുത്തനും മനസ്സില്ലെന്നും മലയാള സിനിമയിൽ ഉളവന്മാർ എല്ലാം നന്ദികെട്ടവൻമാരാണെന്നും ശാന്തിവള ദിനേശ് പറയുന്നു.

READ NOW  നായികമാരുമായി അടുത്തിടപഴകി അഭിനയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ അവതാരകയുടെ ചോദ്യത്തിന് ഫഹദിന്റെ മറുപിടി

ഒരു അനാഥനെ പോലെയാണ് അദ്ദേഹം കിടന്നത്, ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഇവന്മാർക്കാർക്കും മനസ്സുണ്ടായില്ല. അത്തരക്കാരാണ് മലയാള സിനിമയിൽ ഉള്ളത്ഇവനൊക്കെ പെണ്ണ് പിടിക്കാനും വ്യഭിചരിക്കാനും ഒക്കെ സമയമുണ്ട്, അല്ലെങ്കിൽ മയക്കുമരുന്ന് വലിച്ചു കേറ്റാനുള്ള സമയമുണ്ട്കൂടെ പ്രവർത്തിച്ച ഒരാളെ ഒരു കാണാൻ മനസ്സില്ല ഇവരൊക്കെ നാളെ കിളവന്മാർ ആകില്ലെ എന്നും ശാന്തിവിള ചോദിക്കുന്നത്എത്ര കോടികൾ സമ്പാദിച്ചു വെച്ചാലും ഇവരൊക്കെയും കിളവന്മാർ ആകില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

അദ്ദേഹം എന്തോ ഭാഗ്യം ചെയ്ത മനുഷ്യനാണ് അതുകൊണ്ടാണ് അദ്ദേഹത്തിന് ഗാന്ധിഭവനിൽ എത്തിപ്പെടാൻ കഴിഞ്ഞത് എന്ന് ശാന്തിവിള പറയുന്നു. അല്ലെങ്കിൽ ഹരിദ്വാറിലോ മറ്റോ അനാഥശവമായി കിടന്നേനെ എന്ന് അദ്ദേഹം പറയുന്നു. പ്രസാദ് നൂറനാട് എന്ന ചെറുപ്പക്കാരന് എന്തോ തോന്നി അദ്ദേഹത്തെ ഗാന്ധിഭവനിൽ കൊണ്ടാക്കിയത് വലിയ ഒരു നന്മയായി എന്നും അദ്ദേഹം പറയുന്നു. നാലുനേരം നല്ല ഭക്ഷണം കഴിച്ച് അലക്കി തേച്ച വസ്ത്രങ്ങളുമിട്ടു സുഖമായി ജീവിക്കാൻ കഴിഞ്ഞു. ഇപ്പോൾ തന്നെ കവിയൂർ പൊന്നമ്മ ചേച്ചി മരിച്ച സമയത്ത് അവരെ കാണണമെന്ന് അദ്ദേഹത്തിന്റെ ആവശ്യം ഗാന്ധിഭവൻ നിറവേറ്റി കൊടുത്തു. സ്റ്റാര് അത് ചെയ്യും എന്നും അദ്ദേഹം ചോദിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നും വന്നു കണ്ടില്ലെങ്കിലും കുഴപ്പമില്ല എപിജെ അബ്ദുൽ കലാമും എം എ യൂസഫലിയുമൊക്കെ അദ്ദേഹത്തെ വന്നു കണ്ടു എന്നും അത് മതി എന്നും ശാന്തിവിള പറയുന്നു. നല്ല തന്തയ്ക്ക് പിറന്നവർ വന്നു കണ്ടിട്ടുണ്ട് അത് മതി. ഇവന്മാരെ പോലെയുള്ളവരൊന്നും കാണേണ്ട. ഇനി ഇന്ന് വൈകിട്ട് കാണാം ചാനലിൽ വന്നു പലവന്മാരും മോങ്ങുന്നത്കൂതറകൾ ഇത്രയേ എനിക്ക് പറയാനുള്ളൂ എന്ന് അദ്ദേഹം പറയുന്നു.

READ NOW  പ്രേം നസീറിനെ ഉമ്മറിന് ഇഷ്ടമല്ലായിരുന്നു അതിന്റെ കാരണം ഇതായിരുന്നു- ശാന്തിവിള ദിനേശ് പറഞ്ഞത്.
ADVERTISEMENTS