വരാൻ പോകുന്ന ആ ദിലീപ് ചിത്രം ബാറോസിനും മുകളിൽ പോകും – മീനാക്ഷി മഞ്ജുവിനൊപ്പം പോയി എന്ന് വരെ അയാൾ പറഞ്ഞു – ശാന്തിവിള ദിനേശ് പറഞ്ഞത്

14411

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ മുൻപന്തിയിൽ നിന്ന് നടനാണ് നടൻ ദിലീപ്. അതുപോലെ വലിയ സക്സസറേറ്റ് ഉള്ള സിനിമകൾ ആയിരുന്നു ദിലീപിന്റെ ചിത്രങ്ങൾ കൂടുതലും. മിനിമം ബിസിനസ് നടക്കുന്ന സിനിമകൾ പൂർണമായും തകർന്നു പോകുന്ന ഒരു അവസ്ഥ ഇല്ലാത്ത നിർമാതാവിനു ഒരു മിനിമം ഗ്യാരണ്ടിയുള്ള നടനായിരുന്നു ദിലീപ്. പക്ഷേ നടിയെ ആക്രമിച്ച സംഭവങ്ങളും വിവാദങ്ങളിലും മറ്റും പെട്ടതിനു ശേഷം ദിലീപിന്റെ കരിയറിൽ വലിയ തോതിലുള്ള തകർച്ച ഉണ്ടാവുകയും അദ്ദേഹം വലിയ പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

നടി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ജയിൽ പോയി വന്നതിനുശേഷമാണ് അദ്ദേഹത്തിൻറെ രാമലീല എന്ന ചിത്രം റിലീസ് ചെയ്തത് ആ ചിത്രം ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകൾ ഒന്നായിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട് ദിലീപിൻറെ ചിത്രങ്ങൾ വേണ്ട രീതിയിൽ പ്രേക്ഷകർ സ്വീകരിക്കാതെയായി. ചിത്രങ്ങളിലെ പാളിച്ചയും അതിനൊരു കാരണം തന്നെയാണ്. എങ്കിലും പൊതുവേ അദ്ദേഹത്തിൻറെ ജനപ്രീതിക്കും ഒരു മങ്ങൽ ഏറ്റിട്ടുണ്ട് എന്നുള്ള രീതിയിലാണ് പിന്നീട് അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകുന്നത്.

ADVERTISEMENTS
   

സിനിമ മേഖലയിലുള്ള നിരവധി പേർ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നടി അ ക്രമിക്കപ്പെട്ട വിഷയത്തിൽ മുന്നോട്ട് വന്നിട്ടുണ്ട്. ആ വിഷയത്തിന് ശേഷമുള്ള ദിലീപ് ചിത്രങ്ങൾ ഒന്നും വലിയ രീതിയിലുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കാതെയാണ് കടന്നുപോയത്. ഇപ്പോൾ പുറത്തിറങ്ങിയ പവി കെയർ ടേക്കറും ബോക്സ് ഓഫിസിൽ വലിയ ചലനം ഉണ്ടാക്കാതെ കടന്നു പോയി.

സിനിമയിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള, കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവന്നിട്ടുള്ള ശാരീരികമായി വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് വിധേയനായിട്ടുള്ള ഒരു നടനാണ് ദിലീപ്. അദ്ദേഹത്തിന് കരിയറിൽ തന്നെ ഏറ്റവും വലിയ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് പ്രൊഫസർ ഡിങ്കൻ എന്ന് ഒരു ചിത്രമാണ്. അത് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ഒരു സിനിമയാണ്.

ത്രീഡിയിൽ പൂർണമായും ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്നുള്ള ലേബലാണ് പ്രൊഫസർ ഡിങ്കൻ വരുന്നത്. വലിയ ബഡ്ജറ്റിൽ എത്തുന്ന ചിത്രം ചിത്രീകരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് എന്നൊക്കെയാണ് അറിയാൻ കഴിയുന്നത്. മുതിർന്ന സിനിമാറ്റോഗ്രാഫറായ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് പ്രൊഫസർ ഡിങ്കൻ. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും നടനുമായ റാഫിയാണ് . ദിലീപ് മജീഷ്യൻ ദീപാങ്കരൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. ദീപാങ്കുരൻ എന്ന പേര് ഒരു സ്റ്റൈലിനായി മാറ്റി ഡിങ്കൻ എന്നാക്കിയാണ് അദ്ദേഹത്തിൻറെ കഥാപാത്രം എത്തുന്നത്. നമിത പ്രമോദ് ചിത്രത്തിൽ നായികയാകുന്നു എന്നാണ് പറയപ്പെടുന്നത് .

നടി ആക്രമിക്കപ്പെട്ട ഉൾപ്പെടെ പല വിഷയങ്ങളിലും ദിലീപിനെ പിന്തുണച്ച് സംസാരിച്ചിട്ടുള്ള സംവിധായകനും യൂട്യൂബറുമായ ശ്രീശാന്തിവിള ദിനേശ് ദിലീപിന്റെ വരാനിരിക്കുന്ന വമ്പൻ ചിത്രമായ പ്രൊഫസർ ഡിങ്കനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ അടുത്തു വൈറലായിരുന്നത്. മാസ്റ്റർ ബിൻ എന്ന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.ആ സിനിമയുടെ ചില ഭാഗങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും മലയാളത്തിൽ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാകും അത് എന്നും ഉറപ്പിച്ച് പറയുന്നു.

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന മലയാളത്തിലെ ആദ്യ ത്രീഡി ചിത്രത്തിൻറെ പതിനായിരം ഇരട്ടി മുകളിലായിരിക്കും ഈ സിനിമയെന്നും ഏറ്റവും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഡിങ്കൻ ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രം ഷൂട്ട് ചെയ്യാനായി ഉപയോഗിച്ചിരിക്കുന്ന ക്യാമറയും മറ്റു സംവിധാനങ്ങളും ഒക്കെ താൻ കണ്ടിട്ടുള്ളതാണ് അതിലെ വിശ്വൽ എഫക്ട് ഒക്കെ അതിഗംഭീരമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

മലയാളത്തിലെ വമ്പൻ ചിത്രം എന്നുള്ള ലേബലിൽ വരുന്ന നടൻ മോഹൻലാൽ സംവിധായകനും നായകനുമായി എത്തുന്ന ബാറോസ് എന്ന ചിത്രത്തേക്കാൾ മുകളിലായിരിക്കും ദിലീപിൻറെ ഡിങ്കൻ എന്ന ചിത്രം എന്നാണ് ശാന്തിവള ദിനേശ് പറയുന്നത്. ചിത്രത്തിൽ തായ്‌ലൻഡിൽ നിന്നുള്ള ഒരു വനിത ഫൈറ്ററുടെ ഫൈറ്റ് സീനുകൾ ഉണ്ട് എന്നും അതൊക്കെ കണ്ടാൽ ആരും കിടുങ്ങി പോകും എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അതുകൂടാതെ ദിലീപിൻറെ അടുത്ത സുഹൃത്തായ നാദിർഷ ചിത്രത്തിന് വേണ്ടി പാടിയ ഒരു പാട്ടിൻറെ ചിത്രീകരണത്തിന് വേണ്ടി മാത്രം മുടക്കിയിരിക്കുന്നത് ഒന്നരക്കോടി രൂപയാണ് അത് ചിത്രീകരിച്ചിരിക്കുന്നത് തായ്‌ലൻഡിൽ ആണ്. ആ പാട്ടിൻറെ ഒരു വിഷ്വൽ കാണുന്ന ആരും ഈ ചിത്രം തിയേറ്ററിൽ പോയി കാണാതിരിക്കില്ല എന്നും ശാന്തിവള ദിനേശ് പറയുന്നു.

മലയാളത്തിലെ ഏറ്റവും വലിയ വിജയമായിരിക്കും പ്രൊഫസർ ഡിങ്കൻ എന്നാണ് ശാന്തിവിള പറയുന്നത്. താൻ പലപ്പോഴും ദിലീപിനോട് ഫോണിൽ സംസാരിക്കാറുണ്ടെന്ന് തന്റെ ജീവിതത്തിൽ പല തകർച്ചകളെ കുറിച്ചും സങ്കടങ്ങളെ കുറിച്ചും അദ്ദേഹം തന്നോട് സംസാരിച്ചിട്ടുണ്ട് എന്ന് ശാന്തിവിള പറയുന്നു. ദിലീപിൻറെ ഏറ്റവും വലിയ വിമർശകനായ മാധ്യമപ്രവർത്തകനും സിനിമ നിരൂപകനമായ പല്ലിശ്ശേരി പതിവായി തൻറെ യൂട്യൂബ് ചാനലിലൂടെ ദിലീപിനെ ആക്രമിക്കുന്നതിനെ കുറിച്ചും,തെറ്റിദ്ധാരണകൾ പരത്തുന്നതിനെ കുറിച്ചും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. പ്രൊഫസർ ഡിങ്കന്റെ പൂജയ്ക്ക് പല്ലിശ്ശേരിയെ മാത്രം വിളിച്ചിട്ടില്ലായിരുന്നുവെന്നും അവസരം കിട്ടുമ്പോഴെല്ലാം ദിലീപിനെ തരംതാഴ്ത്തി കാണിക്കാനാണ് അയാൾ ശ്രമിക്കുന്നതെന്നും ശാന്തിവിള പറയുന്നു. ദിലീപിനെ ഏഴയലത്തു പോകാനുള്ള യോഗ്യത പല്ലിശ്ശേരിക്ക് ഇല്ല എന്നും അയാളുടെ ഏഴയലത്തു പല്ലിശേരിയെ അടിപ്പിക്കില്ലെന്നും ശാന്തിവിള പറയുന്നു.

എന്നിട്ടും അയാൾ ദിലീപിനെ കുറിച്ച് മോശമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം പല്ലിശ്ശേരി ദിലീപിനെ കുറിച്ച് നടത്തിയ ചില തെറ്റായ ആരോപണങ്ങളെക്കുറിച്ചും ശാന്തിവിള പറയുന്നത് ഇങ്ങനെയാണ് കാവ്യ മാധവൻ ദിലീപ് ആയിട്ടുള്ള ബന്ധം വേർപെടുത്തി എന്നും, ദിലീപ് വീണ്ടും മൂന്നാമത് കല്യാണം കഴിക്കാൻ പോവുകയാണ്. അതുകൂടാതെ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപിനെ വിട്ട് മഞ്ജു വാര്യരുടെ അടുത്തക്ക് ഉടൻ പോകുമെന്നും ഒക്കെയാണ് പല്ലിശ്ശേരി പറഞ്ഞു ഉണ്ടാക്കുന്നത്. കുറച്ചു കാലമായി പലിശേരി ഇതൊക്കെ പറയുന്നത് പക്ഷേ ഇതുവരെ അതൊന്നും സംഭവിച്ചിട്ടില്ല,ശാന്തിവിള പറയുന്നു. ദിലീപിനോട് അടങ്ങാൻ ആവാത്ത പകയാണെന്ന് അതുകൊണ്ടാണ് ദിലീപിന്റെ കുടുംബം കലക്കാനായി പല്ലിശ്ശേരി സ്ഥിരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് ശാന്തി വിള ദിനേശ് പറയുന്നു.

ADVERTISEMENTS
Previous articleനിർമ്മാണം സുപ്രിയ മേനോൻ എന്നെഴുതി കാണിക്കുന്നത് വെറുതെ അല്ല -പൃഥ്‌വിയുടെ കാശിട്ടല്ല ഞാൻ കളിക്കുന്നത്: സുപ്രിയ പറഞ്ഞത്
Next articleഎനിക്ക് മോഹൻലാലിനെ ഇഷ്ടമല്ല ഒട്ടും നന്ദിയില്ലാത്ത നടനാണ് -രൂക്ഷ ആരോപണവുമായി നടി ശാന്തി വില്യംസ്