Advertisement
Home CELEBRITY ശങ്കറും അംബികയും തമ്മിൽ പ്രണയത്തിലായിരുന്നു. ശങ്കറിന്റെ സ്വത്ത് പോയതോടെ അംബികയുടെ നിറം മാറി. പിന്നീട് ശങ്കറിന്...

ശങ്കറും അംബികയും തമ്മിൽ പ്രണയത്തിലായിരുന്നു. ശങ്കറിന്റെ സ്വത്ത് പോയതോടെ അംബികയുടെ നിറം മാറി. പിന്നീട് ശങ്കറിന് സംഭവിച്ചത് ഇങ്ങനെ…

18663

മലയാള സിനിമയിൽ ഒരു മഞ്ഞിൽ വിരിഞ്ഞ പൂവ് പോലെ കടന്നുവന്ന നടനാണ് ശങ്കർ ഒരുകാലത്ത് ശങ്കർ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു.. സൂപ്പർസ്റ്റാർ പരിവേഷത്തിൽ അറിയപ്പെട്ട ശങ്കറിന്റെ പ്രതാപകാലം വളരെ പെട്ടെന്നായിരുന്നു അവസാനിച്ചത്.. ഒരിക്കൽ മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും ഒക്കെ സൂപ്പർതാര പദവിയുള്ള ഒരു നടനായിരുന്നു ശങ്കർ. എന്നാൽ അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും അധികമാർക്കും അറിയാത്ത ഒരു കാര്യമാണ്. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളാണ് ശങ്കരനെ ബാധിച്ചത് എന്നാണ് അടുത്ത സുഹൃത്തുക്കൾ പറയാറുള്ളത്

ഇപ്പോൾ ശങ്കറിനെക്കുറിച്ച് ഉള്ള ചില സത്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവും സംവിധായകനുമായ ശരത് ചന്ദ്രൻ. മാസ്റ്റർ ബീൻ യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം മനസ്സ് തുറന്നത്. സിനിമയിൽ നിന്നും ശങ്കറിനെ അകറ്റിയത് എന്താണ് എന്നുകൂടി അദ്ദേഹം തുറന്നു പറയുന്നുണ്ട്.

ADVERTISEMENTS
READ NOW  മെർലിൻ മൺറോയുടെ ജീവിതത്തെയും മരണത്തെയും പറ്റിയുള്ള അറിയാക്കഥകൾ.

ആദ്യകാലങ്ങളിൽ ഒക്കെ ശങ്കർ ഒരു സൂപ്പർസ്റ്റാർ ആയിരുന്നു എന്നും എന്നാൽ 15 ലക്ഷം രൂപ ടാക്സ് അടച്ചില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിലേക്ക് ശങ്കർ എത്തിയിരുന്നു എന്നും. ആ സമയത്ത് അദ്ദേഹം കയ്യിൽ കാശില്ലാത്തതുകൊണ്ട് ഒരാളോട് കാശ് ചോദിച്ചുവെന്നും കാശ് കൊടുക്കണം എങ്കിൽ എന്തെങ്കിലും ഒരു ഈട് കൊടുക്കണമെന്ന് അയാൾ പറഞ്ഞു എന്നുമൊക്കെയാണ് ശരത് പറയുന്നത്. അങ്ങനെ സ്വന്തം വീടാണ് അതിനായി ശങ്കർ നൽകുന്നത്.. ഈ സംഭവത്തിന് താൻ മാത്രമായിരുന്നു ഒരേയൊരു സാക്ഷി എന്നും പറയുന്നു.

ഈ സമയത്താണ് ശങ്കറും അംബികയും തമ്മിൽ പ്രണയത്തിലായിരുന്നത്, ഇരുവരും വിവാഹത്തിലേക്ക് എത്തുന്ന സമയമായിരുന്നു. എന്നാൽ ശങ്കറിന്റെ സ്വത്ത് പോയതോടുകൂടി അംബികയുടെ സ്വഭാവം പാടെ മാറി എന്നാണ് പറയുന്നത്. അംബികയും സരസമ്മയുമൊക്കെ സ്ഥിരമായി ശങ്കറിന്റെ വീട്ടിൽ വരുന്നവരായിരുന്നു. ശങ്കറിന്റെ അമ്മയായിരുന്നു എല്ലാവർക്കും ഭക്ഷണം വരെ ഉണ്ടാക്കിക്കൊടുക്കുന്നത് എന്നാൽ കഷ്ടകാലം വന്നപ്പോൾ അംബികയുടെ അടക്കം നിറം മാറി.

READ NOW  കുട്ടിക്കാലത്ത് ഒരാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ബോളിവുഡ് സ്റ്റാർ അക്ഷയ്‌കുമാർ-അതറിഞ്ഞ മാതാപിതാക്കളുടെ പ്രതികരണം ഞെട്ടിച്ചു

ശങ്കറും അംബികയും അടുത്തടുത്ത് താമസിച്ചവരാണ്. അവർ വിവാഹം കഴിച്ചില്ല എന്നേയുള്ളൂ ലിവിങ് ടുഗതറായിരുന്നു എന്ന് പറയുന്നതാണ് സത്യം. ശങ്കറിന്റെ സമയം ഒട്ടും ശരിയല്ലയിരുന്നു. ആ ബന്ധം നഷ്ടമായതോടെയാണ് അമേരിക്കയിലുള്ള ഒരു ഡോക്ടറിന്റെ മകളെ ശങ്കർ വിവാഹം കഴിക്കുന്നത്. ആ സമയത്ത് ആ കുട്ടി ശങ്കറിനെ കാണാൻ കോളേജിന്റെ മുൻപിലൂടെയൊക്കെ പോകുമായിരുന്നു. പിന്നീട് അവർ വിവാഹം കഴിച്ചപ്പോൾ ശങ്കറിനും അമ്മയ്ക്കും ഒക്കെ സന്തോഷമായി.

അങ്ങനെ ഭാര്യപിതാവിന്റെ കെയറോഫിലാണ് അമേരിക്കയിലേക്ക് ശങ്കർ എത്തുന്നത്.. അവിടെ ചെന്നപ്പോൾ ആ പെൺകുട്ടിയെ സ്വീകരിച്ചതിനു ശേഷം ശങ്കറിനെ പുറത്താക്കുകയാണ് ചെയ്തത്. പിന്നീട് ഇന്ത്യയിലേക്ക് വന്നിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല എന്ന് മനസ്സിലായ ശങ്കർ അവിടെ തന്നെ നിൽക്കുകയായിരുന്നു ചെയ്തത്. അവിടെ നിന്നും സമ്പാദിച്ച പണം കൊണ്ട് നാട്ടിൽ രാജകൊട്ടാരം പോലെ ഒരു വീട് പണിതു ശേഷമാണ് അദ്ദേഹം രണ്ടാമത് വീണ്ടും വിവാഹം കഴിക്കുന്നത് ഒക്കെ. പിന്നീട് മൂന്നു സിനിമകളൊക്കെ അദ്ദേഹം സംവിധാനം ചെയ്തുവെങ്കിലും ആ പടങ്ങൾ ഒന്നും ഓടിയില്ല അങ്ങനെയാണ് സിനിമയിൽ നിന്നും അദ്ദേഹത്തിന് മാറേണ്ടി വരുന്നത് എന്നും പറയുന്നു.

READ NOW  ഒരിക്കലും കാണാൻ പാടില്ലാത്തത് ഞാൻ കണ്ടുപോയി. 12 വർഷങ്ങൾക്ക് ശേഷം അമൃതയുമായുള്ള വിവാഹമോചനത്തിന്റെ കാരണം തുറന്നു പറഞ്ഞു ബാല
ADVERTISEMENTS