21 മത്തെ വയസ്സിലാണ് ഉമ്മച്ചിക്ക് എന്നെ കിട്ടുന്നത്. അന്നുമുതൽ എന്റെ കൂടെ വളർന്ന ആളാണ് ഉമ്മച്ചി. ഉമ്മയെ കുറിച്ച് മനസ്സ് തുറന്ന് ഷെയ്ൻ

1559

മലയാള സിനിമയിൽ വളരെ പെട്ടെന്ന് സക്സസ് ആയി നായകന്മാർ നിരവധിയാണ് എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി ബാലതാരമായി പ്രകടനം തുടങ്ങി വളരെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനത്തേക്ക് ഉയർന്നുവന്ന നടനാണ് നടൻ അഭിയുടെ മകനായ ഷെയിൻ നിഗം.

അച്ഛന് അവതരിപ്പിക്കാൻ സാധിക്കാത്ത ഒരുപാട് മികച്ച കഥാപാത്രങ്ങൾ മകന് അവിസ്മരണീയമായി അവതരിപ്പിക്കാൻ സാധിച്ചു. ലഭിക്കാതെ പോയ ഒരുപാട് സ്ഥാനങ്ങളും മകന് നേടാൻ സാധിച്ചിരുന്നു. എന്നാൽ ഒരുപാട് വിവാദങ്ങളും നടന്റെ വളർച്ചയിൽ കൂടെയുണ്ടായിരുന്നു. ആർ ഡി എക്സ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വലിയ സ്വീകാര്യതയായിരുന്നു താരത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം ലഭിച്ചിരുന്നത്.

ADVERTISEMENTS
   

2016ൽ പുറത്തിറങ്ങിയ ക്വിസ്മത്ത് എന്ന ചിത്രത്തിലൂടെ ആയിരുന്നു  ഷെയിൻ തന്റെ പ്രകടനം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം ആയിരുന്നു കരിയറിൽ തന്നെ വലിയ മാറ്റം ഉണ്ടാക്കിയത്. അടുത്ത സമയത്താണ് നടൻ തന്‍റെ ഇരുപത്തിയെട്ടാമത്തെ ജന്മദിനം ആഘോഷിച്ചത്. പുതിയ സിനിമയുടെ ടീസർ ലോഞ്ചിന് ഇടയിലായിരുന്നു നടന്റെ ജന്മദിനാഘോഷം. ഒപ്പം ആർ ഡി എക്സ് ചിത്രത്തിലെ വിജയ കൂട്ടുകെട്ടായ നടി മഹിമയും ഉണ്ടായിരുന്നു. ഷൈയ്ൻ എവിടെപ്പോയാലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നവനാണ്. ഉമ്മച്ചിയും സഹോദരിമാരും എപ്പോഴും ഉണ്ടാകും ഈ പരിപാടിയിലും അവർ ഒപ്പം ഉണ്ടായിരുന്നു.

READ NOW  ശിവാജിയിൽ മോഹൻലാലിനെ അഭിനയിപ്പിച്ചു ചെറുതാക്കി കാണിക്കാനുള്ള ശ്രമവും ശങ്കർ നടത്തിയിരുന്നു. മുൻപ് ദിലീപിനോട് ചെയ്ത പോലെ.

ഷയ്നിന്റെ ഈ വളർച്ചയ്ക്ക് നേട്ടങ്ങൾക്കും പിന്നിൽ കുടുംബം തന്നെയാണെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. തനിക്ക് മാനേജർമാരെ ഇല്ല. തന്റെ മാനേജർ ഉമ്മച്ചിയാണ് എന്നും ഒക്കെ ആയിരുന്നു ഒരു അഭിമുഖത്തിൽ ഷയ്ൻ പറഞ്ഞത്. ഉമ്മയെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് എപ്പോഴും നടന്.

എന്റെ ഉമ്മച്ചി എന്ന് പറഞ്ഞാൽ എന്റെ കൂടെ വളർന്നുവന്ന ഒരാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉമ്മച്ചിയുടെ 21 ഒന്നാമത്തെ വയസ്സിലാണ് ഞാൻ ഉമ്മച്ചിയുടെ മകനായി ജനിക്കുന്നത്. ആ സമയത്ത് ഉമ്മച്ചി ഈ ലോകം കാണുന്നത് തന്നെ എന്നിലൂടെ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ കൂടെ വളർന്ന ഒരാളായാണ് എനിക്ക് ഉമ്മച്ചി എപ്പോഴും തോന്നുന്നത്.

ഞങ്ങളുടെ ജീവിതത്തിലെ ദുഃഖവും സന്തോഷവും ഒക്കെ ഒരുപോലെയാണ്. എന്റെ സന്തോഷങ്ങൾ എന്താണോ അത് ഉമ്മച്ചിയുടെയും സന്തോഷങ്ങളായാണ് മാറാറുള്ളത്. രണ്ട് ശരീരത്തിലാണ് ജീവിക്കുന്നത് എങ്കിലും ഒരു മനസ്സോടെയാണ് കഴിയുന്നത് എന്ന് മറ്റൊരു അഭിമുഖത്തിൽ ഷയ്ൻ പറയുകയും ചെയ്തിരുന്നു.

READ NOW  നിങ്ങളുടെ അഭിനയം കണ്ടിട്ട് മമ്മൂക്ക എന്താണ് പറഞ്ഞിട്ടുള്ളത് - ചോദ്യത്തിന് മമ്മൂട്ടിയുടെ അനുജന്റെ മറുപടി ഇങ്ങനെ
ADVERTISEMENTS