“നിനക്ക് സിനിമയിലൊക്കെ അവസരം കിട്ടിയിട്ടുണ്ടല്ലോ വെറുതെ ഒന്നും ആരും തരില്ലെന്ന് ചിന്തിക്കുന്നവർക്കറിയാം” ബിഗ് ബോസ് താരം ശാലിനിക്ക് കിടക്ക പങ്കിടാൻ വലിയ ഓഫർ നൽകി മെസ്സേജ് അർഹിക്കുന്ന മറുപിടി തന്നെ വിശാലമായി നൽകി ശാലിനി അതിങ്ങനെ..

2862

ബിഗ് ബോസ്സിലെ ഇക്കഴിഞ്ഞ സീസണിലൂടെ പ്രശസ്തയായ താരമാണ് നടിയും അവതാരകയും മോഡലുമായ ശാലിനി. വളരെ സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന ശാലിനി അവതാരകയും മോഡലുമൊക്കെയായി ആണ് ജീവിത മാർഗ്ഗം കണ്ടെത്തുന്നത്. വിവാഹ മോചിതയായ ശാലിനിക്ക് ഒരു മകനുണ്ട്. ഇപ്പോൾ ശാലിനി കുറച്ചു ദിവസങ്ങൾക്ക് മുൻപ് പങ്ക് വെച്ച ഒരു ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ആണ് ചർച്ചയാവുന്നത്. സിനിമ സീരിയൽ തുടങ്ങി ദൃശ്യാ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ചുള്ള ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാടാണ് ഇവിടെ വ്യക്തമാകുന്നത്.

കൂടെ കിടക്കാൻ വൻ തുക നൽകാമെന്ന് വാഗ്ദാനം നൽകിക്കൊണ്ടാണ് ഹർഷൻ എന്ന് പേരുള്ള പ്രൊഫൈലിൽ നിന്ന് ശാലിനിക്ക് മെസ്സേജ് ചെന്നത്. “ശാലിനിയെ സഹായിക്കാനുള്ള മനസ്സ് കൊണ്ടാണ് മെസ്സേജ് അയക്കുന്നത് ഒരു നല്ല സൗഹൃദം ആണ് ആഗ്രഹിക്കുന്നത് ശാലിനി നല്ല ബുദ്ധിയുള്ള കുട്ടിയല്ലേ നാളെ എന്തായാലും ദ്രവിച്ചു പോകേണ്ട ശരീരം അല്ലേ ശാലിനിക്കും രക്ഷപെടാം. തനിക്കും കുടുംബമൊക്കെ ഉണ്ട് ആരും അറിയില്ല വിശ്വസിക്കാം ഒരുപാട് ഇഷ്ടമാണ് എന്നാണ് അയാൾ പറയുന്നത്. ഒരുപാട് തവണ ഇയാൾ വീഡിയോ കാൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതെ ആയപ്പോൾ അയാൾ പിന്നെയും മെസേജ് അയക്കുന്നുണ്ട്

ADVERTISEMENTS
   
READ NOW  മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല കേരളത്തിലെ സൂപ്പർ ആക്ടർസ്. ഈ മൂന്ന് പേരാണ്. അവരുടെ പേര് പറഞ്ഞ് പാർവതി.

സിനിമയിൽ ഒക്കെ അവസരം ലഭിച്ചല്ലോ വെറുതെ ഒന്നും അവസരം ലഭിക്കില്ല എന്ന് ചിന്തിക്കുന്ന ആർക്കും അറിയാം പിന്നെ എന്തിനാണ് ഇത്ര അഹങ്കാരം എന്നും അയാൾ ചോദിക്കുന്നുണ്ട്. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ കുറിച്ചുള്ള ഒരു വിഭാഗത്തിന്റെ ചിന്ത രീതിയും നമുക്ക് ഇതിൽ കാണാം. അയാളുടെ മെസേജിന്റെ സ്ക്രീൻഷോട്ട് അടക്കമാണ് ശാലിനി പങ്ക് വെച്ചിരിക്കുന്നത്. ഒരുപാട് പേർ പിന്തുണ അർപ്പിച്ചു എത്തുന്നുണ്ട്.

അതിനുള്ള മറുപിടിയോടെ ആണ് ശാലിനി പോസ്റ്റ് പങ്ക് വെക്കുന്നത്. ശാലിനിയുടെ മറുപിടി ഇങ്ങനെ.

അത്ര സങ്കടം നിങ്ങൾക്കുണ്ടെങ്കിൽ അവതരണം ആണ് എന്റെ പ്രൊഫഷൻ നിങ്ങളുടെ വീട്ടിലോ അറിവിൽ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം അതിൽ സംതൃപ്തി തോന്നിയാൽ അർഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങൾക്ക് സഹായിക്കാമല്ലോ!! കഷ്ടപ്പാടിന്റെ വേദനയുൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,,സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🏻ഇതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടർ അവർക്ക് അനുകൂലമായി കരുതും,, അച്ഛനും ആങ്ങളയും കുഞ്ഞും ഉൾപ്പെടെ ഈ പോസ്റ്റ്‌ കാണുമെന്നറിയാം,, അവർ കാണാതെ അവർ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ മറച്ചു വെച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെൺകുട്ടിയോട് ഇത് പോലെ പെരുമാറില്ല!!അത് പോലെ ഒരുപാട് സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങൾക്കുള്ള വിൽപ്പന ചരക്കല്ല എന്റെ ശരീരം.ഇതിൽ ഉയിർ വാഴുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെവർക്ക് വേണ്ടി മാത്രമാണ്!!

READ NOW  ഒരു കൂറ്റൻ കണ്ടെയ്‌നർ ട്രക്ക് നാല് യാത്രക്കാരുള്ള ഒരു കാറിനെ 3 കിലോമീറ്ററോളം ഇടിച്ചു നിരക്കി പോകുന്ന വീഡിയോ
ADVERTISEMENTS