
സിൽക്ക് സ്മിത എന്ന വ്യക്തിയെ അറിയാത്തവരായി ദക്ഷിണേന്ത്യയിൽ ആരും ഉണ്ടെന്നു തോന്നുന്നില്ല.വിജയലക്ഷ്മി എന്ന തെലുങ്ക് ദേശക്കാരി സ്മിത എന്ന പേരിൽ ആദ്യമായി തമിളിലാണ് നിലയുറപ്പിച്ചത്.തന്റെ ആകാര വടിവും ആരെയും മയക്കുന്ന കണ്ണുകളും സ്മിതയെ സിനിമ ഇൻഡസ്ട്രിയുടെ അവിഭാജ്യ ഘടകമായി മാറ്റി.
സിൽക്ക് സ്മിതയ്ക്ക് ശേഷം ദക്ഷിണേന്ത്യയിൽ അഡൽറ്റ് സിനിമകൾ ചെയ്ത് പ്രശസ്തയായ ആരെങ്കിലും ഉണ്ടെങ്കിൽ അത് ഷക്കീലയാണ് . മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലായി 100 ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ച തൊണ്ണൂറുകളിലെ നടിയാണ് ഷക്കീല.
റിച്ച ഛദ്ദ ഐതിഹാസിക വേഷത്തിൽ അഭിനയിച്ച ഷക്കീലയുടെ ജീവിതത്തെക്കുറിച്ചുള്ള ബയോപിക് ചിത്രം ഷക്കീല എന്നാ പേരില്‍ ഇറങ്ങിയെങ്കിലും വലിയ വിജയം നേടിയിരുന്നില്ല .പക്ഷെ സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത DIRTY PICTURE എന്ന ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തില്‍ സില്‍ക്ക് സ്മിതയായി അഭിനയിച്ചത് പ്രശസ്ത ബോളിവുഡ് നടി വിദ്യ ബാലന്‍ ആയിരുന്നു. ചിത്രം വലിയ വിജയമാവുകയും ചിത്രത്തിലെ അഭിനയത്തിന് വിദ്യ ബാലനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു.
ഷക്കീലയും സിൽക്ക് സ്മിതയും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് പ്ലെയർ ഗേൾസ്. ആ സിനിമയിൽ സ്മിതയുടെ അനിയത്തി വേഷമായിരുന്നു ഷകീലയ്‌ക്ക്. ഷക്കീലയുടെ ആദ്യ സിനിമകൂടിയായിരുന്നു പ്ലെയർ ഗേൾസ്. ഒരു ഫ്രെയിമിൽ രണ്ട് സെക്‌സി നടികളുടെ സാന്നിധ്യം കൊണ്ട് ചിത്രം വളരെയധികം ശ്രദ്ധ ആകർഷിച്ചു.
ഷകീലയ്ക്കു അന്ന് 15 വയസ് മാത്രമാണ് പ്രായം. സിൽക്‌സ്മിത ശക്കീലയോട് യാതൊരു അടുപ്പവും കാണിക്കുമായിരുന്നില്ല. ഒരു ഷോട്ട് എടുക്കുന്നതിനിടെ സിൽക്‌സ്മിത ഷക്കീലയുടെ കരണത്ത് യാതൊരു പ്രകോപനവുമില്ലാതെ അടിച്ചു.അത് ഷകീലയ്ക്കു വലിയ ഷോക്ക് ആയി .എല്ലാവരും ആരാധിക്കുന്ന ഒരു വ്യക്തി എന്തിനു തന്നോടിങ്ങനെ പെരുമാറിയെന്നുള്ള അറിവില്ലായ്മയും സങ്കടവും തന്നെ വല്ലാതെ തളർത്തിയെന്നു ഷക്കീല അഭിമുഖത്തിൽ പറഞ്ഞു.
എന്റെ മനസ്സിൽ ,എന്നെ അടിക്കാൻ അവർ ആരാണ് എന്നുള്ള ദേഷ്യം മുന്നിട്ടു നിന്നു. അതുകൊണ്ട് “മൂന്ന് ദിവസത്തേക്ക് ഞാൻ മാറി നിന്നു, നിർമ്മാതാവ് വന്നു എന്നെ കണ്ട് പറഞ്ഞത്, ഞാൻ അഭിനയത്തിൽ പുതിയ ആളായതിനാൽ എനിക്ക് കരയാൻ അറിയില്ലെന്നും അതിനാലാണ് സ്മിത അടിച്ചതെന്നും ആയിരുന്നു. എന്നാൽ ഈ നിമിഷം വരേയ്ക്കും അവരുടെ ആ വാക്കുകൾ എനിക്ക് വിശ്വാസം വന്നിട്ടില്ല.
ഒരു പക്ഷെ ഞാൻ അവർക്കൊരു എതിരാളി ആകുമോ എന്ന് ഭയന്നിട്ടാകുമോ എന്റെ കരണത്ത് അടിച്ചിട്ടുണ്ടാവുക എന്ന് ഞാൻ സംശയപ്പെടുന്നുണ്ട് എന്ന് ഷക്കീല പറയുന്നു .
പിറ്റേ ദിവസം സൈറ്റിൽ എത്തിയ എന്നോട് അവരുടെ മാനേജർ വന്നു പറഞ്ഞു,മേടം വിളിക്കുന്നുണ്ട് എന്ന് പക്ഷെ ഞാൻ ചെല്ലാൻ കൂട്ടാക്കിയില്ല.
അവർ വല്യ നടിയാണ് അങ്ങനെയൊന്നും പറയരുത് എന്ന് പറഞ്ഞു നിർബന്ധിച്ചു അവരുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടു പോയി. ചെയ്ത പ്രവൃത്തിക്ക് അവർ ഒരു സോറി പോലും പറയാതെ കുറെ ചോക്ലേറ്സ് എനിക്ക് തന്നു. അപ്പോളും തന്റെ ഗർവ് വിട്ടു അവർ പെരുമാറിയില്ല. അവരുടെ ബയോ പിക്ക് ആയ ഡേർട്ടി പിക്ച്ചറിൽ എന്തുകൊണ്ടാണ് എന്നെ അവരുടെ എതിരാളിയായി ചിത്രീകരിച്ചതെന്നും എനിക്ക് അറിയില്ല.
ആ അടി വളരെ കഠിനമായിരുന്നു, ഇന്നും ആ ദിവസം എനിക്ക് മറക്കാൻ പറ്റിയിട്ടില്ല എന്ന് പറഞ്ഞു സംസാരം അവസാനിപ്പിക്കുമ്പോൾ,സിൽക്‌സ്മിത മരിച്ചപ്പോൾ കാണാൻ പോയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് “ഞാൻ പോയില്ല എന്നായിരുന്നു മറുപടി” അവർ എന്നെ അടിച്ചതിനുള്ള വിദ്വേഷം കൊണ്ടാണ് പോകാഞ്ഞതെന്നും ഷക്കീല പറയുന്നു.