അതെ പ്രേതമുണ്ട് നേരിട്ട് അനുഭവിച്ചപ്പോൾ അത് മനസിലായി! സീരിയൽ താരം ഗൗരി കൃഷ്‌ണയുടെ ഞെട്ടിക്കുന്ന അനുഭവം

1374

കാലങ്ങളായി പ്രേത ഭൂതാദികളോടുള്ള മനുഷ്യന്റെ ഭയവും അതിൽ സാക്ഷ്യം പറഞ്ഞുള്ള കഥകളും ഇവിടെ നിലനിൽക്കുന്നു തുടർന്ന് പോകുന്നു. മരണത്തിനു ശേഷവും ഒരു വ്യക്തിയുടെ ആത്മാവ് ഇവിടെ നിലനിൽക്കുമെന്നുള്ള വിശ്വാസങ്ങളിൽ നിന്ന് ഊരിതിരിഞ്ഞ ഒരു ചിന്തയാണ് പ്രേതങ്ങളിലേക്കും യക്ഷിക്കഥകളിലേക്കും നമ്മെ നയിക്കുന്നത്.

ഒരാൾ മരിച്ചു കഴിഞ്ഞാൽ മറ്റൊന്നുമില്ല എന്ന് ആധുനിക സമൂഹം പറയുമ്പോളും ചെറുപ്പത്തിൽ കേട്ട നിറം പിടിപ്പിച്ച കഥകളുടെ ലോകത്തു നിന്നും മനുഷ്യൻ പൂർണമായും മോചിതനല്ല എന്നത് കൊണ്ട് തന്നെ അവൻ അത് സമ്മതിക്കാൻ തയ്യാറുമല്ല.എത്ര ധൈര്യ ശാലികളെ പോലും വെല്ലു വിളിക്കാൻ തക്ക കഥകളും പ്രേത സാന്നിധ്യമുളള സ്ഥലങ്ങളും ഇന്നും നമ്മുടെ നാട്ടിൽ സുലഭമാണ്. ഇപ്പോൾ അത്തരത്തിലൊരു കഥ പങ്കിട്ടിരിക്കുകയാണ് പ്രശസ്ത സീരിയൽ നടി

ADVERTISEMENTS

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയ താരമാണ് ഗൗരി കൃഷ്ണ . ഒട്ടനവധി സീരിയലുകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താരം പ്രേക്ഷകർക്ക് പ്രീയങ്കരിയാകുന്നത് പൗർണമി തിങ്കൾ എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലൂടെയാണ്. തന്റെ ജീവിതത്തിൽ ഉണ്ടായ ഒരനുഭവം താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെച്ചിരിക്കുകയാണ്.

READ NOW  ആറാട്ടണ്ണൻ ഇടയ്ക്ക് വിളിക്കുമ്പോൾ പറയുന്നത് ഇതൊക്കെയാണ്;ബ്ലോക്ക് ചെയ്യാത്തത് ഇതുകൊണ്ട് - വെളിപ്പെടുത്തലുമായി അനാർക്കലി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ – ഒരു കല്യാണത്തിനായി താനും ഭർത്താവും പോയി മടങ്ങുമ്പോളുള്ള സംഭവമാണ് അവർ പങ്ക് വെക്കുന്നത്.താനും ഭർത്താവും അടുത്തിടെ കാട്ടാക്കടയിൽ ഒരു കല്യാണത്തിന് പോയി മടങ്ങി വരുന്ന സമയത്തു തിരുവനന്തപുരത്തു വെള്ളനാട്ട് നിന്നും കാട്ടക്കടക്ക് പോകുന്ന വഴിയിൽ ഒരു സ്ഥലം ഉണ്ട് എന്നും അവിടെ പ്രേത സാനിദ്ധ്യം ഉള്ളതായി നിരവധി കഥകൾ ഉണ്ടെന്നും അവർ പറയുന്നു.

അവിടെ സ്ഥിരമായി പ്രേത സാന്നിധ്യമുണ്ടാകാറുണ്ട് എന്നും അവിടെ നിരവധി പേർ അത്തരം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട് എന്നും ബൈക്കിൽ പോകുന്നവർ പെട്ടന്ന്  മറിഞ്ഞു വീഴുകയും, അസാധാരണമായി എന്തോ കാണുകയും ഒക്കെ ചെയ്യാറുണ്ട് എന്നും ഗൗരി പറയുന്നു.

പക്ഷേ തങ്ങൾ അതുവഴി സഞ്ചരിക്കുമ്പോൾ ഇത് അറിയില്ലായിരുന്നു.ആ സ്ഥലത്ത്  എത്തിയപ്പോയിൽ തന്നെ കാർ പെട്ടന്ന് ബ്രേക് ഡൌൺ ആയി. അങ്ങനെ വരേണ്ട ആവശ്യം ഇല്ല . കാരണം ഞങ്ങടെ പുതിയ കാർ ആണ്. കാർ ബ്രേക്ക് ഡൌൺ ആയതോടെ കാറിന്റെ ഉള്ളിലെ വെട്ടമെല്ലാം പോയി. ചുറ്റും ഇരുട്ടാണ് അതോടെ കാറിനകത്തും ഇരുട്ട്. എന്താണ് സംഭവിക്കുന്നത് എന്ന് തനിക്കും ഭർത്താവ് മനോജിനും അറിയില്ലായിരുന്നു.

READ NOW  ഒരാൾ ലാലിനെ പറ്റി മോശം കമെന്റ് എഴുതുമ്പോൾ വിഷമം തോന്നാറുണ്ടോ എനിക്ക് തോന്നും - സിദ്ധിഖ് പറഞ്ഞതിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ

പെട്ടന്ന് തങ്ങളെ ഞെട്ടിച്ചു കൊണ്ട് ഓഫ് ആയി കിടന്ന് വണ്ടിയിൽ അലാറം കേൾക്കുന്നു. അത് കഴിയുമ്പോൾ വണ്ടിയിൽ ഡോർ ഓപ്പൺ ആയതിന്റെ സിംബൽ തെളിഞ്ഞു എന്തിനാണ് ഈ സമയത്തു ഡോർ ഓപ്പൺ ചെയ്യുന്നത് എന്ന് താൻ ഭർത്താവിനോട് ചോദിച്ചു. പക്ഷേ അതിനു താൻ ഓപ്പൺ ചെയ്തിട്ടില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു പിന്നെയാണ് മനസിലായത് താനിരിക്കുന്ന സൈഡിലെ ഡോർ ആണ് തുറന്നത് എന്ന്.

ആകെ ഒരു പന്തികേട് തോന്നി ഞാൻ അപ്പോൾ തന്നെ ഡോർ അടച്ചു ആ നിമിഷം തന്നെ വണ്ടി തനിയെ ഓൺ ആയി തങ്ങൾ ഇരുവരും ആകെ ഞെട്ടിപോയി എന്ന് ഗൗരി പറയുന്നു. ആരും വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ് എന്നും ജീവിതത്തിൽ ഇതുവരെ പ്രേതം ഉണ്ടോ ഇല്ലയോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ വിശ്വാസമായി എന്ന് അവർ പറയുന്നു

READ NOW  തന്നെ 'പെണ്ണ് പിടിയൻ' എന്ന് വിളിച്ചവന് ഗോപി സുന്ദർ നൽകിയ മാസ്സ് മറുപടി വൈറൽ.

താരത്തിന്റെ പ്രേതകഥ വൈറലായിരിക്കുകയാണ്.ആരാധകർ വ്യത്യസ്തമായ അഭിപ്രായങ്ങൾ ആണ് പറയുന്നത്. ആ സ്ഥലത്തു പ്രേതമുണ്ടെന്നു നിരവധി പേർ പറഞ്ഞിട്ടുണ്ട് താരത്തിന്റെ വീഡിയോയ്ക്ക് അടിയിലും നിരവധി പേർ ഇത്തരത്തിൽ കമെന്റുകൾ ഇടുന്നുമുണ്ട്. ഇതൊക്കെ  വെറും തോന്നലാണ് ആ സ്ഥലത്തെ കുറിച്ചുളള ചിന്തയുടെ ഫലമാണ് അങ്ങനെ ഒക്കെ സംഭവിക്കുന്നത് എന്ന് പലരും കമെന്റ് ചെയ്യുന്നുണ്ട്. എന്തായാലും ഗൗരി കൃഷ്നയുടെ പ്രേത സ്റ്റോറി ഹിറ്റായിരിക്കുകയാണ്.

ADVERTISEMENTS