അന്ന് ബാത്‌റൂമിൽ പോയി വന്നപ്പോൾ ആണ് ആ മുപ്പതു പേര് ബസിൽ വച്ച് ഉപദ്രവിച്ചത് – മിമിക്രി ആർട്ടിസ്റ്റുകളിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു സീമ വിനീത്.

10826

ട്രാൻസ് ജൻഡേർസ് ഇന്നും നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെടുത്താലും അവഹേളനവും നേരിടുന്ന ഒരു വിഭാഗമാണ്. തങ്ങളുടെ ജൻഡർ ഏതെന്നു ഒരു വ്യക്തി ശാരീരിക അവയവങ്ങൾക്കപ്പുറം തിരിച്ചറിയുമ്പോൾ അവർക്ക് യഥാർത്ഥ സത്വത്തിലേക്ക് മാറാൻ ആഗ്രഹമുണ്ടാകും. പക്ഷേ ഈ സാമൂഹിതാഃ വ്യവസ്ഥിതി ഇപ്പോളും അതാങ്ങീകരിക്കുന്നില്ല എന്നത് വളരെ ദുഃഖപൂര്ണമായ ഒരു സത്യമാണ്. അതിന് ശ്രമിക്കുന്നവർ വലിയ ദുരനുഭവങ്ങൾ ആണ് നേരിടുന്നത്. സാമൂഹിക അധിക്ഷേപങ്ങളെ മറികടന്നും ഒരു വ്യക്തി അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ ഉള്ളിലെ ആഗ്രഹവും വേദനയും എത്രത്തോളം ആകും എന്ന് മനസിലാക്കാൻ ഇവിടെ ആരും ശ്രമിക്കാറില്ല.

ഇപ്പോൾ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് അടുത്തിടെ കാലങ്ങൾക്ക് മുൻപ് താൻ അനുഭവിച്ച ഒരു ദുരനുഭവം പങ്ക് വച്ചത് മലയാള സിനിമാലോകത്തും സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. വര്ഷണങ്ങൾക്ക് മുൻപ് ഒരു മിമിക്രി പരിപാടിയ്ക്ക് ശേഷം മടങ്ങുന്ന വഴി ബസിൽ വച്ച് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് സീമ വിനീത് ഒരു യൂട്യൂബ് ചാനലായ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു.

ADVERTISEMENTS
   
READ NOW  മധുവിനെ പുകഴ്ത്താനെന്ന പേരിൽ ഇകഴ്ത്തിയോ? വേണുഗോപാലിനെതിരെ ശ്രീകുമാരൻ തമ്പിയും മകളും; ഒടുവിൽ ഗായകൻ്റെ ഖേദപ്രകടനം

സീമ വിനീത് പറയുന്നതനുസരിച്ച്, പരിപാടി കഴിഞ്ഞ് ബസിൽ വച്ച് സഹയാത്രികരായിരുന്ന മിമിക്രി ആർട്ടിസ്റ്റുകൾ തന്നോട് അശ്ലീലമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തന്റെ വസ്ത്രമഴിക്കാൻ ശ്രമിക്കുകയും തന്റെ ലിംഗത്തെക്കുറിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് സീമയുടെ ആരോപണം.

“അക്കാലത്ത് ഏറ്റവും അവസാനമാണ് തനിക്ക് ബാത്റൂം കിട്ടുക, ശരീരത്തിലെ രോമങ്ങൾ കളയുന്നതിനു ആധുനിക കാലത്തുള്ള ലേസർ പരിപാടികളൊന്നും അത്ര ജനപ്രിയമാകാത്ത കാലത്തായിരുന്നു സംഭവമെന്നും സീമ പറയുന്നു. അതുകൊണ്ടു തന്നെ രോമങ്ങൾ മാറ്റാൻ വാക്സ് ചെയ്യാനടക്കം ഏറെ സമയമെടുക്കും. അന്ന് താൻ ബാത്‌റൂമിൽ നിന്ന് പുറത്തുവന്നു കഴിഞ്ഞപ്പോൾ വളരെ മോശമായാണ് മിമിക്രി കലാകാരന്‍മാര്‍ തന്നോട് പെരുമാറിയതെന്നും സീമ പറയുന്നു.

പലരും ബസില്‍വച്ച് തന്റെ ശരീരത്തില്‍ വളരെ മോശമായി കയറിപ്പിടിക്കുകയും ബലമായി വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു.  പലരും ചോദിക്കുന്നത് നീ ആണാണോ പെണ്ണാണോ, ഇത്രയും സമയം വേണോ നിനക്ക് കുളിക്കാന്‍ എന്നൊക്കെ ചോദിച്ചായിരുന്നു ഉപദ്രവം. അന്ന് താൻ അതിനെതിരെ അതിശക്തമായി പ്രതികരിക്കുകയും ആ ബസിലുണ്ടായിരുന്ന മുപ്പതുപേരെയും അന്ന് തന്നെ പൊലീസ് സ്റ്റേഷനില്‍ കയറ്റി തന്നോട് നിരുപാധികം മാപ്പ് പറയിപ്പിക്കുകയും ചെയ്തെന്നും സീമ പറയുന്നു.”

READ NOW  കേരള സ്റ്റോറി'ക്ക് ദേശീയ പുരസ്കാരം നൽകിയതിലൂടെ ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തെ അവഹേളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സീമ വിനീത് പങ്കുവെച്ച ഈ ദുരനുഭവം, ലിംഗ വൈവിധ്യതയെ കുറിച്ചുള്ള സമൂഹത്തിന്റെ മുൻവിധികളെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ തീവ്രതയെയും വെളിവാക്കുന്നു.

” താൻ ചെറുപ്പത്തിൽ സ്കൂളില്‍ പോകുന്ന കാലത്തും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സീമ തുറന്നുപറയുന്നു. അന്നൊക്കെ തനിക്ക് സ്കൂളില്‍ പോകാന്‍ പേടിയായിരുന്നു, വഴിയില്‍ വച്ച് ഇത്തരത്തിൽ ടീനേജ് പിള്ളേര്‍ നീ എന്താണെന്നറിയണം എന്ന് പറഞ്ഞുകൊണ്ട് കടന്നു പിടിക്കാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്നു സീമ പറയുന്നു . അന്ന് അവിടെ നിന്ന് പേടിച്ച് നിലവിളിച്ച് വീട്ടിലേക്കൊടിയ ഓര്‍മകളും സീമ പങ്കുവച്ചു.”

തന്റെ പങ്കാളിയോട് താൻ ഇപ്പോഴും പറയുന്നത് ഒരിക്കലും എന്ന ഈയൊരു പൂർണമായ സ്ത്രീ എന്ന രീതിയിൽ കാണരുത് അത്തരത്തിൽ പ്രതീക്ഷിക്കരുത് എന്നാണ് . തന്നെ ഒരു ട്രാൻസ് വ്യോമാണ് എന്ന രീതിയിൽ തന്നെ കാണാൻ ശ്രമിക്കണം എന്നും അവർ പറയാറുണ്ട്.

READ NOW  തന്നെ ചതിച്ചാണ് ആ മോഹൻലാൽ ചിത്രം മണിയൻപിള്ള രാജു നിർമ്മിച്ചത് എന്നും തന്റെ ശാപം അവർക്കു ഉണ്ടാകുമെന്നും നിർമ്മാതാവ് എസ് സി പിള്ള. യാഥാർഥ്യമെന്ത്?

സീമ വിനീതിന്റെ ഈ തുറന്നുപറച്ചിൽ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. ലിംഗ വൈവിധ്യതയുള്ളവർ അനുഭവിക്കുന്ന വിവേചനങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകത ഈ സംഭവം വ്യക്തമാക്കുന്നു.

ADVERTISEMENTS