നീ ഐ വി ശശിയെ വിവാഹം കഴിക്കരുത് കാരണം നമ്മൾ നമ്പ്യാർ ആണ്- അന്ന് സീമ അച്ഛന് നൽകിയ മറുപടി ഇങ്ങനെ

247

ജീവിതത്തിലെ കനൽ പാതയിലൂടെ കടന്നു വന്നു കരിയറിലെ ജീവിതത്തിലും വെന്നിക്കൊടി പാറിച്ച നടിയാണ് സീമ. ഒരു കാലത്തെ മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വേണമെങ്കിലും പറയാൻ കഴിയുന്ന നായിക. അക്കാലത്തെ പ്രേക്ഷകരുടെ ആവേശമായിരുന്നു നായിക സീമ . നടൻ ജയനൊപ്പം നായികായായി സീമായെ കാണാനായിരുന്നു പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ താല്പര്യം. ഇപ്പോൾ വർഷങ്ങൾക്ക് മുൻപ് സീമ നൽകിയ ഒരു അഭിമുഖത്തിൽ തൻറെ അച്ഛനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് വൈറലാവുന്നത്.

കുട്ടിയായിരിക്കുമ്പോൾ തന്നെ ഏഴുവയസുള്ള സീമയെയും അന്ന് ശാന്തി എന്നായിരുന്നു താരത്തിന്റെ പേര് അമ്മയെയും ഉപേക്ഷിച്ച് പോയ വ്യക്തിയായിരുന്നു സീമയുടെ പിതാവ്. പിന്നീട് തൻറെ അമ്മ വളരെയധികം കഷ്ടപ്പെട്ടാണ് തന്നെ വളർത്തിയത് എന്ന് സീമ അഭിമുഖത്തിൽ പറയുന്നു. പക്ഷേ അമ്മ തന്നെ വളരെയധികം ബോൾഡ് ആയിട്ടായിരുന്നു വളർത്തിയത്. അമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് ആണുങ്ങളെ ബഹുമാനിക്കണം പക്ഷേ ഒരിക്കലും ഭയപ്പെടരുത് എന്ന്. അത് ഞാൻ ജീവിതത്തിൽ എപ്പോഴും പാലിച്ചു പോയിരുന്ന ഒരു കാര്യമായിരുന്നു എന്നും തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും തന്നെയാണ് ഇന്നുള്ള തന്റെ ജീവിതവിജയം. ഇന്ന് ഓരോ ഷൂട്ടിംഗ് സെറ്റുകളിലേക്ക് പോകുമ്പോഴും അവിടെയുള്ള ആൾക്കാരോട് വളരെ സ്നേഹത്തോടെ മര്യാദയുടെയും താൻ പെരുമാറാൻ ശീലിച്ചത് ജീവിതത്തിലേക്ക് കഷ്ടപ്പാടുകൾ നൽകിയ പാഠങ്ങൾ ആയിരുന്നു എന്നും സീമ പറയുന്നു

ADVERTISEMENTS
   

തന്റെ ചെറുപ്പത്തിലെ തന്നെയും അമ്മയും ഉപേക്ഷിച്ചു പോയതാണ് അച്ഛൻ. പക്ഷേ ഒരു സുപ്രഭാതത്തിൽ അച്ഛൻ തന്നെയും അമ്മയും ഉപേക്ഷിച്ചുപോയി. അതോടെ ജീവിതം വല്ലാത്ത പ്രതിസന്ധിയിലായി, അങ്ങനെയാണ് വളരെ ചെറുപ്പത്തിൽ തന്നെ കഷ്ടപ്പെടാൻ അധ്വാനിക്കാനും താൻ തീരുമാനിച്ചത് എന്നും എങ്ങനെയും തന്റെ അമ്മയെ നന്നായി നോക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു സീമ പറയുന്നു.

ഈ അച്ഛൻറെ മകളായി താൻ വളർന്നിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു വ്യക്തി ആവുകയില്ലായിരുന്നു ഇന്ന് കാണുന്ന സീമ ആവുകയില്ലായിരുന്നു എന്നും സീമ അഭിമുഖത്തിൽ പറയുന്നു

അപ്പോൾ അഭിമുഖത്തിൽ അവതാരകൻ സീമയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. സാധാരണഗതിയിൽ നന്നേ ചെറുപ്പത്തിൽ അമ്മയെയും തന്നെയും ഉപേക്ഷിച്ചു പോകുന്ന ഏതൊരു മകൾക്കും അച്ഛൻ ഒരു ശത്രുവായിരിക്കും. സീമയ്ക്ക് അങ്ങനെ ആയിരുന്നോ എന്നുള്ള ചോദ്യത്തിന് സീമ പറഞ്ഞ മറുപടി ഇങ്ങനെയാണ്. തീർച്ചയായും ആ കാലയളവിൽ എല്ലാം അച്ഛൻ തനിക്ക് ശത്രു തന്നെയായിരുന്നു എന്നും താൻ ശശിയേട്ടനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന സമയത്ത് അച്ഛൻ വന്നിരുന്നു എന്നിട്ട് എന്നോട് പറഞ്ഞത് ഐ വി ശശിയെ വിവാഹം കഴിക്കേണ്ട എന്നായിരുന്നു. അദ്ദേഹം കാരണമായി പറഞ്ഞത് തങ്ങൾ നമ്പ്യാർ ആണെന്നും അപ്പോൾ മറ്റൊരു കാസ്റ്റിലുള്ള ഒരാളെ വിവാഹം കഴിക്കണ്ട എന്നുമാണ് പറഞ്ഞത് അന്ന് സീമ അച്ഛന് നൽകിയ മറുപടി വളരെ രൂക്ഷമായ ഒന്നായിരുന്നു.

അമ്മയും അച്ഛനും തമ്മിൽ വേർപിരിയുമ്പോൾ കോടതിവിധി പ്രകാരം എല്ലാ ആഴ്ചയിലും ഒരു ദിവസം അച്ഛൻറെ അടുത്തേക്ക് പോകണം എന്നുള്ളതായിരുന്നു അച്ഛൻറെ അടുത്തേക്ക് പോകുന്ന സമയത്ത് എല്ലാം തനിക്ക് മിഠായികളൊക്കെ വാങ്ങി തന്നിട്ടുണ്ട് ഇനി അടുത്ത തവണ കോടതിയിൽ പോകുമ്പോൾ അച്ഛനോടൊപ്പം വരണം എന്ന് പറയണം എന്ന് പറയും. പക്ഷേ താൻ ഒരിക്കലും അത് ചെയ്തിരുന്നില്ല. എന്നും തനിക്ക് തൻ്റെ അമ്മയോടൊപ്പം നിൽക്കണം എന്നായിരുന്നു ആഗ്രഹം.

അന്ന് അച്ഛൻ വിളിക്കുമ്പോഴൊക്കെ തന്നെ ഒരിക്കലും അമ്മയെ വിട്ടു അച്ഛനോടൊപ്പം പോകില്ലെന്ന് തീരുമാനിക്കാൻ പ്രധാന കാരണം അച്ഛന് രണ്ടാമത്തെ ഭാര്യയും മക്കളും ഒക്കെ ഉണ്ട്. പക്ഷേ തൻറെ അമ്മയ്ക്ക് ആരുമില്ല താൻ പോയിക്കഴിഞ്ഞാൽ അമ്മ ഒറ്റയ്ക്കാകും. താനെ അത്രയും കഷ്ടപ്പെട്ടാണ് ‘അമ്മ വളർത്തിയത് അതുകൊണ്ട് ഒരിക്കലും അമ്മ വിട്ടുപോകരുത് തീരുമാനിച്ചിരുന്നത് എന്നും സീമ പറയുന്നു

തനിക്ക് 18 വയസ്സ് ആയി മേജർ ആയപ്പോൾ അച്ഛൻ വന്നിരുന്നു തന്നെ കൂട്ടിക്കൊണ്ടു പോകാൻ, പക്ഷേ അന്ന് അമ്മ പറഞ്ഞിരുന്നു മകൾക്ക് ഇഷ്ടമാണെങ്കിൽ പൊക്കോളുവെന്ന് പക്ഷേ തനിക്ക് അമ്മയെ വിട്ട് ഒരിക്കലും പോകാൻ താല്പര്യമില്ലായിരുന്നു അതുകൊണ്ട് താൻ പോയിരുന്നില്ല എന്നും സീമ പറയുന്നുണ്ട്. തന്റെ അമ്മയോടുള്ള ഗാഢമായ സ്നേഹം താരം അഭിമുഖത്തിലുടനീളം വെളിപ്പെടുത്തുന്നുണ്ട്.

Seema and her mother

ആ സമയത്ത് ഒരിക്കൽ അച്ഛൻ വന്നു എന്നോട് പറഞ്ഞു ഐ വി ശശിയെ കല്യാണം കഴിക്കരുത് എന്ന്. അപ്പോൾ താൻ ചോദിച്ചു എന്തുകൊണ്ട് ആണ് അങ്ങനെ പറയുന്നത് എന്ന് . അപ്പോൾ അച്ഛൻ പറഞ്ഞത് നമ്മൾ നമ്പ്യാർ ആണ് അതുകൊണ്ട് താഴെ ഉള്ള കാസ്റ്റിലുള്ള മറ്റൊരാളെ വിവാഹം കഴിക്കരുത് എന്ന്

അഥവാ തൻറെ വാക്ക് ധിക്കരിച്ചു കല്യാണം കഴിച്ചാൽ കല്യാണത്തിന് താൻ വരില്ല എന്ന് അച്ഛൻ പറഞ്ഞിരുന്നു. അന്ന് താൻ നൽകിയ മറുപടി അങ്ങനെയാണെങ്കിൽ വരണ്ട എന്നായിരുന്നു. നാളെ ഇനി കല്യാണത്തിന് അച്ഛൻ വന്നു നിന്നാൽ ചുറ്റും നിൽക്കുന്ന ആൾക്കാർ ചിന്തിക്കും എന്റെ അമ്മ പുതിയ ആരെയോ വെച്ചുകൊണ്ടിരിക്കുകയാണ് എന്നും, അച്ഛനാണ് എന്ന് ആർക്കും അറിയില്ല തനിക്ക് ബോധിപ്പിക്കാനും കഴിയില്ല എന്നും താൻ അച്ഛനോട് പറഞ്ഞതായി സീമ പറയുന്നു.

അതുകൊണ്ട് അച്ഛൻ വരാതിരിക്കുന്നതാണ് നല്ലത് എന്ന് അച്ഛൻറെ മുഖത്ത് നോക്കി പറഞ്ഞു എന്ന് താരം പറയുന്നു. കാരണം ജീവിതത്തിൽ ഉടനീളം കാണാത്ത ഒരു വ്യക്തിയെ വളരെ പെട്ടെന്ന് ഒരു കല്യാണസമയത്ത് മാത്രം കാണുമ്പോൾ ആൾക്കാർ തെറ്റിദ്ധരിക്കും എന്നാണ് താരം പറഞ്ഞത്. അത്രയ്ക്കും ബോൾഡ് ആയ സ്വഭാവത്തിലുള്ള ഒരു വ്യക്തിയായിരുന്നു നടി സീമ.

എന്നാൽ തനിയ്ക്ക് അച്ഛനെ ഒരുപാട് ഇഷ്ടമാണ് ഇന്നും ഇഷ്ടമാണ് പക്ഷേ തന്നെ പൊടുന്നനെ ഉപേക്ഷിച്ചു പോയപ്പോൾ ഉണ്ടായ ആ വിഷമം അങ്ങനെ ജീവിതത്തിൽ വാശിയായി എന്നും സീമ പറയുന്നു. അച്ഛൻ ഉപേക്ഷിച്ചു എങ്കിലും നന്നായി ജീവിക്കണം എന്ന് തോന്നി അച്ഛന്റെ അവസാന സമായതും താൻ അച്ഛനെ കാണാൻ പോയി എന്നും അപ്പോൾ അച്ഛൻ കോമയിൽ ആയിരുന്നു ഹോസ്പിറ്റൽ ആയി എന്ന് ‘അമ്മ വിളിച്ചു പറഞ്ഞു അനഗ്നെ ഒരു ഷൂട്ടിങ്ങിനിടയിൽ ഷൂട്ടിംഗ് നിർത്തി വച്ച് താൻ പോയി കണ്ടു. അച്ഛൻ കോമയിൽ ആണ് എങ്കിലും അന്ന് അച്ഛനോട് ഇത്രയും കാലമേ പറയാനുണ്ടായിരുത്താണ് എല്ലാ പരാതിരുകളും വിഷമങ്ങളും സംഘടങ്ങളും എല്ലാം പറഞ്ഞു അച്ഛൻ കേൾക്കില്ല എങ്കിലും ആത്മാവ് കേൾക്കുമല്ലോ എന്ന് ചിന്തിച്ചു. ആകാൻ വിട്ടു പോകുന്ന വരെ വളരെ റോയൽ ആയി ആയിരുന്നു ജീവിച്ചത്. എല്ലാ ജീവിത സൗകര്യങ്ങളും ഉണ്ടായിരുന്നു പൊടുന്നനെ എല്ലാം നഷ്ടമായി കടുത്ത ദാരിദ്ര്യത്തിലേക്ക് പോകുന്ന ഒരു കൊച്ചു കുട്ടിയുടെ മനസിലുണ്ടാകുന്ന മുറിവ് വേദന അത് വളരെ വലുതായിരുന്നു എന്ന് സീമ പറയുന്നു.

അച്ഛൻ തങ്ങളെ വിട്ടു പോയതിന് ശേഷം തണലും അമ്മയും കോടി അച്ഛനെ കാണാൻ പോയിരുന്നു അപ്പോൾ അച്ഛൻ ഒരു ചാരുകസേരയിൽ കിടക്കുകയായിരുന്നു അന്ന് കുഞ്ഞായ തന്നെയും അമ്മയെയും കണ്ടപ്പോൾ അച്ഛൻ ചോദിച്ചു ആരാണ് നിങ്ങൾ എന്ന് അപ്പോൾ ‘അമ്മ തന്നെയും പിടിച്ചു കരഞ്ഞു കൊണ്ട് ഇറങ്ങി. ആ കരച്ചിൽ ‘അമ്മ നിർത്തിയതേ ഇല്ല ട്രെയിനിൽ യാത്ര അചെയ്യുമ്പോളും ‘അമ്മ കരഞ്ഞു കൊണ്ടേ ഇരുന്നു. ചുറ്റുമുൾ യാത്രക്കാർ അന്ന് തന്നോട് ചോദിച്ചു കുഞ്ഞേ എന്തിനാണ് നിന്റെ ‘അമ്മ കരയുന്നത് എന്ന് അന്ന് താൻ പറഞ്ഞത് അറിയില്ല എന്നാണ്. കാരണം കുഞ്ഞായ തനിക്ക് അന്ന് എന്തിനാണ് ‘അമ്മ കരയുന്നത് എന്ന് അറിയില്ലായിരുന്നു.

ADVERTISEMENTS