അഭിനയത്തിൽ തിലകനോളം മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു കലാകാരൻ മലയാളത്തിൽ എല്ലാ എന്ന് തന്നെ ഒരു പക്ഷേ പറയേണ്ടി വരും . അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ മുൻ കോപവും കാർക്കശ്യവും നിലപാടും അദ്ദേഹത്തിന്റെ കരിയറിൽ വലിയ പ്രശനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.കലാകാരൻമാർ പൊതുവേ ദുശീലങ്ങൾ ഉള്ളവരാണ് എന്ന് പറയാറുണ്ട്. തിയലകന്റെ അത്തരമൊരു ദുശീലം കരിയറിൽ ഒരുപാട് മികച്ച ചിത്രം നൽകിയ സംവിധായകൻ സത്യൻ അന്തിക്കാടിനെയും തിലകനെയും തമ്മിൽ അകറ്റിയത്. കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും സിനിമാ പ്രേമികളുടെ മനസിൽ ഇന്നും മലയാളസിനിമയുടെ പെരുന്തച്ചൻ നിറഞ്ഞു നിൽക്കുന്നു. മഹാരഥന്മാരായ നമ്മുടെ സംവിധായകരെല്ലാം തന്നെ തിലകനെ മികച്ച രീതിയിൽ ഉപയോഗിച്ചുവെന്നതിൽ സംശയമില്ല.ഇതിൽ കുടുംബപ്രേക്ഷകരുടെ ഇഷ്ട നടനായി തിലകൻ തിളങ്ങിയത് കൂടുതലും സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലായിരുന്നു.
സന്ദേശവും, വീണ്ടും ചില വീട്ടുകാര്യങ്ങളുമെല്ലാം അതിൽ എടുത്തു പറയേണ്ട ചിത്രങ്ങളാണ്. എന്നാൽ സങ്കടകരമായ ഒരു കാര്യം വീണ്ടും ചില വീട്ടുകാര്യങ്ങളിലായിരുന്നു തിലകനും സത്യനും അവസാനായി ഒന്നിച്ചത്. 1999ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തെങ്കിലും തിലകൻ അവയിൽ ഒന്നിൽ പോലും ഉണ്ടായിരുന്നില്ല. അതിന്റെ കാരണം അദ്ദേഹത്തിന്റെ മദ്യപാനം ഒന്നുമാത്രമായിരുന്നു എന്നു പറയുകയാണ് നടനും തിലകന്റെ അടുത്ത സുഹൃത്തുമായ മാമുക്കോയ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വായിക്കാൻ മറക്കേണ്ട:അന്ന് മമ്മൂട്ടി കരഞ്ഞുപോയി ദിലീപ് പൊട്ടിത്തെറിച്ചു ആ സംഭവം ഇങ്ങനെ.
മാമുക്കോയയുടെ വാക്കുകൾ
ഒരു സമയത്തു തിലകൻ ചേട്ടൻ ഇല്ലാത്ത സിനിമകൾ സത്യൻ അന്തിക്കാടിന് ഇല്ലായിരുന്നു ഒട്ടു മിക്ക ചിത്രങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു.വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സത്യന്റെ സിനിമകളിൽ കാണാതെയായി. അതിന്റെ പ്രധാന കാരണം അദ്ദേഹം ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് മദ്യപിച്ചു എന്നത് തന്നെയായിരുന്നു .ഷോട്ട് റെഡി എന്ന് പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ വിളിക്കാൻ വന്നപ്പോൾ തിലകൻ ചേട്ടൻ മദ്യം ഒഴിച്ച് കഴിച്ചു കൊണ്ടിരിക്കുകയാണ്.ആ വരാം എന്നു പറഞ്ഞു. സത്യന്റെ സെറ്റിൽ മദ്യപിക്കുക എന്നു പറഞ്ഞാൽ അത് സത്യന് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. സത്യന് അത് വലിയ അലർജിയാണ്.ഒരിക്കൽ ഷൂട്ടിംഗ് നടക്കുമ്പോൾ ശങ്കരാടി ചേട്ടന് വർക്കില്ല. വർക്കില്ലല്ലോ എന്ന് വിചാരിച്ചിട്ട് ശങ്കരാടി ചേട്ടൻ ഊണ് കഴിക്കുന്നതിന് മുമ്ബായിട്ട് ഒരു പെഗ് അടിച്ചു.
ഇതുകഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് ശേഷം സത്യന് തോന്നി ശങ്കരാടി ചേട്ടന്റെ സീനെടുക്കാമെന്ന്. ചേട്ടൻ സെറ്റിലെത്തി സ്‌ക്രിപ്റ്റ് വായിച്ചു കൊടുക്കുന്ന സമയത്ത് ചെറിയൊരു മണം ശങ്കരാടി ചേട്ടനിൽ നിന്നുവന്നു.നിന്ന നിലയ്ക്ക് സത്യനൊരു നോട്ടം നോക്കിയിട്ട് പാക്കപ്പ് പറഞ്ഞു. എന്താ കുഴപ്പമെന്ന് ചോദിച്ചപ്പോൾ. അല്ലാ ചെട്ടാ എനിക്ക് കുഴപ്പമുണ്ട്. നമുക്ക് സമയമുണ്ടല്ലോ നാളെ എടുക്കാം എന്നായിരുന്നു സത്യന്റെ മറുപടി.
വായിക്കാൻ മറക്കേണ്ട:ഇതുകണ്ട് തീയറ്ററിലിരുന്ന് തേങ്ങിക്കരയുന്ന അച്ഛനെയാണ് ഞാൻ കാണുന്നത്. എനിക്കപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ;അന്ന് തിലകന്റെ മകൾ പറഞ്ഞത്
അങ്ങനെയുള്ള സത്യന്റെ സെറ്റിലിരുന്ന് മദ്യപിച്ചു കൊണ്ടിരുന്ന തിലകൻ ചേട്ടന്റെ അടുത്ത് നേരിട്ടു വന്നു. ‘ചേട്ടാ ഇതിലും ഭേദം എന്നെ ഒരു കത്തിയെടുത്ത് കുത്തികൊല്ലാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്.അതുകൊണ്ടാകാം പിന്നീട് തിലകൻ ചേട്ടന്റെ വളരെ പ്രധാനമുള്ള സീനുക ഒഴികെ മറ്റെല്ലാ സീനുകളും സത്യൻ വെട്ടിമാറ്റിയിരുന്നു . തിരക്കഥാകൃത്ത് ലോഹിതദാസിനോടും തിരക്കഥ മാറ്റി എഴുതാൻ പറഞ്ഞു. ബാക്കിയുള്ള ദിവസങ്ങളിൽ തിലകൻ ചേട്ടനെ സഹിച്ചുകൊണ്ടാണ് എടുത്തത്. അതിനുശേഷം മരിക്കുന്നതുവരെയും തിലകൻ ചേട്ടൻ സത്യന്റെ പടത്തിൽ ഉണ്ടായിരുന്നില്ല’.