സരിതയ്ക്ക് നാല് ഭർത്താക്കന്മാർ ഉണ്ടോ? ബെയിൽവാൻ രംഗനാഥന്‍റെ വാക്കുകള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കും.

163

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടിയാണ് സരിത, നടൻ മുകേഷിന്റെ ഭാര്യ എന്ന ലേബലിലും സരിത ശ്രദ്ധ നേടിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഒട്ടുമിക്ക ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച സരിതയെ അത്ര പെട്ടെന്നൊന്നും മലയാളി പ്രേക്ഷകർ മറക്കില്ല.

കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തു തന്നെയായിരുന്നു വിവാഹത്തിലൂടെ ഒരു വലിയ കരിയർ ബ്രേക്ക് താരം എടുത്തത്. തുടർന്നങ്ങോട്ട് താരത്തിന്റെ വിശേഷങ്ങൾ അധികമറിയാൻ ആളുകൾക്ക് സാധിച്ചില്ല. ഒരു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. മുകേഷുമായുള്ള വിവാഹജീവിതം വേർപിരിയലിൽ എത്തിയതിനു ശേഷം മക്കൾക്കൊപ്പം ജീവിക്കുകയാണ് താരം.

ADVERTISEMENTS

മുകേഷുമായുള്ള താരത്തിന്റെ വിവാഹം ആദ്യ വിവാഹമായിരുന്നില്ല. തെലുങ്ക് നടനായ വെങ്കട സുബയ്യയെയാണ് ആദ്യം സരിത വിവാഹം ചെയ്തത്. ഈ ദാമ്പത്യ ജീവിതത്തിന് ആറുമാസത്തെ കാലയളവ് മാത്രമാണ് ഉണ്ടായിരുന്നത്. ആ ബന്ധം വേർപിരിയലിൽ എത്തിയതിനു ശേഷമാണ് നടി സിനിമയിലേക്ക് സജീവമാകുന്നത്. തുടർന്നായിരുന്നു മുകേഷുമായുള്ള പ്രണയവും വിവാഹവും ഒക്കെ. ഇപ്പോൾ സരിതയെ കുറിച്ച് സിനിമ പ്രതികരണങ്ങൾ നടത്തുന്ന ബെയിൽവാൻ രംഗനാഥൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

READ NOW  അദ്ദേഹം എന്നോട് ചോദിച്ചു ഇത് വരച്ചത് ഞാൻ തന്നെയാണോ എന്ന് - ആ അത്ഭുത ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.

സിനിമയിൽ എത്തുവാൻ വേണ്ടിയായിരുന്നു സരിത തന്റെ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. ശിവ കാർത്തികേയൻ സിനിമയിൽ അഭിനയിച്ച സമയത്ത് സരിത ശിവകാർത്തികേനെ രജനീകാന്തുമായി ഉപമിച്ച് സംസാരിച്ചിരുന്നു.

ശിവകാർത്തികെയന്റെ ചില മാനറിസങ്ങൾ തന്നെ രജനീകാന്തിനെ ഓർമിപ്പിക്കുന്നു എന്നാണ് സരിത പറഞ്ഞത്. അടുത്ത സിനിമയിൽ അവസരം കൊടുക്കാനുള്ള സോപ്പിടലാണ് ഇത് എന്നായിരുന്നു യൂട്യൂബ് വീഡിയോയിലൂടെ രംഗനാഥൻ ഇതിനെ കുറിച്ച് പറഞ്ഞിരുന്നത്.

സരിതയ്ക്ക് നാല് ഭർത്താക്കന്മാർ ഉണ്ടോ എന്നും ഈ ഒരു വീഡിയോയിലൂടെ രംഗനാഥൻ ചോദിക്കുന്നുണ്ട്. സിനിമയിൽ എത്തുന്നതിനു മുൻപ് ഒരു ആന്ധ്രക്കാരനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ട്. പിന്നീടയാളെ ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. പിന്നീട് ത്യാഗരാജനുമായി പ്രണയത്തിലായി, അതിനുശേഷം ആണ് നടൻ മുകേഷുമായി പ്രണയത്തിൽ ആവുന്നത്. ആ ബന്ധത്തിൽ കുട്ടികളും ഉണ്ടായി.

അവർ ഒരു മികച്ച നടിയാണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ശിവകാർത്തികേയനെ രജനികാന്ത് പോലെ ഉപമിച്ചത് വളരെ മോശമായിപ്പോയി എന്നും രംഗനാഥൻ പറയുന്നുണ്ട്. രംഗനാഥന്റെ ഈയൊരു വീഡിയോയ്ക്ക് വലിയ വിമർശനങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

READ NOW  സുധി ജീവിച്ചിരുന്ന സമയത്ത് സഹായിക്കാതിരുന്നതിന്റെ കാരണം ഇതാണ് തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര

ഇത് തീർത്തും അപഹാസ്യമാണ് എന്നും രംഗനാഥൻ റീച്ചിന് വേണ്ടിയാണ് ഇങ്ങനെ പ്രമുഖരെ പറ്റി വിമർശനം ഉന്നയിക്കുന്നത് എന്നും സോഷ്യൽ മീഡിയ പറയുന്നു. പല പ്രമുഖ താരണങ്ങളെയും കുറിച്ച് വളരെ വിവാദ പരാമർശങ്ങൾ അദ്ദേഹം മുൻപും നടത്തിയിട്ടുണ്ട്. സരിതയുടെ ആദ്യ വിവാഹം വളരെ ചെറു പ്രായത്തിൽ ആയിരുന്നു. അത് കുടുമ്പത്തിനു വേണ്ടിയുള്ളതായിരുന്നു. പിന്നീട് അവിടെ മോശം അനുഭവങ്ങൾ ഉള്ളത് കൊണ്ടാണ് താരം ആ ബന്ധത്തിൽ നിന്ന് രക്ഷപെട്ടത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരം ഇപ്പോൾ മക്കൾക്കൊപ്പം സുഖമായി ജീവിക്കുകയാണ്. നടൻ മുകേഷിന് നിന്നുണ്ടായ മോശം അനുഭവങ്ങൾ പലപ്പോഴും സരിത തുറന്നു പറഞ്ഞു രംഗത്തെത്തിയിരുന്നു.

ADVERTISEMENTS