പ്രണയനൈരാശ്യമാണോ എന്നതാണ് ഏറ്റവും കൂടുതൽ പേർ ചോദിച്ചത്- ശരീരത്തെ മാറ്റി മറിച്ചത് ആ രോഗമായിരുന്നു – സനുഷ പറയുന്നു

3124

എന്നും മലയാളികൾക്ക് പ്രീയങ്കരിയായ താരമാണ് സനുഷ ബാല താരമായി സിനിമയിലെത്തിയ സനുഷ മികച്ച പ്രകടനമാണ് കാഴ്ച വച്ചത് പിന്നീട് 2004 ൽ മികച്ച ബാല താരത്തിനുള്ള സംസഥാന അവാർഡും സനുഷ സ്വൊന്തമാക്കി. ഇപ്പോൾ താരം ഒരു ഇടവേളക്ക് ശേഷം തിരികെ വന്നിരിക്കുകയാണ്. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന മരതകം എന്ന ചിത്രത്തിൽ ഒരു ടോം ബോയ് ടൈപ്പ് ക്യാരക്റ്റർ ആണ് സനുഷ ചെയ്യുന്നത്

സനുഷയുടെ പുതിയ സിനിമാ വിശേഷങ്ങളെക്കുറിച്ചും വിഷാദ സമയത്ത് താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ‘കോവിഡ് കാലഘട്ടം അതിന്റെ എല്ലാ രൂപത്തിലും വലിയ കഷ്ടപ്പാടുകളുടെ കാലമായിരുന്നു’ എന്നായിരുന്നു മാസങ്ങൾക്ക് മുമ്പ് സനുഷിന്റെ വെളിപ്പെടുത്തൽ. വ്യക്തിപരമായും തൊഴിൽപരമായും പ്രതിസന്ധികൾ നേരിട്ടു. അന്ന് എന്റെ ചിരി പോലും നഷ്ടപ്പെട്ടു. സംസാരമില്ലായ്മ, വിഷാദം, പരിഭ്രാന്തി തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലൂടെയും ആ സമയത്തു കടന്നു പോയി . ഇതെങ്ങനെ ആരോടും പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ഈ സമയത്ത് ഞാൻ ആരോടും സംസാരിച്ചിരുന്നില്ല, എനിക്ക് ഒന്നിനോടും താൽപ്പര്യമില്ല, ”സനുഷ പറഞ്ഞു. അന്ന് ആ വെളിപ്പെടുത്തൽ നടത്തിയ ശേഷം ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യംഎനിക്ക് പ്രണയ നൈരാശ്യമായിരുന്നോ എന്നായിരുന്നു . ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് അത് തിരിച്ചറിയാൻ വഴിയൊരുക്കാനാണ്അന്ന് ഞാൻ അതൊക്കെ തുറന്ന് പറഞ്ഞത്. തന്റെ അച്ഛനും അമ്മയും മറ്റ് മാതാപിതാക്കളെപ്പോലെയല്ലെന്നും എല്ലാ സഹായത്തിനും അവർ എന്റെ കൂടെയുണ്ടെന്നും സനുഷ് പറഞ്ഞു.

ADVERTISEMENTS
   
See also  മമ്മൂട്ടിയെ ഒറ്റവാക്കില്‍ വിവരിച്ച്‌ മോഹന്‍ലാല്‍, ആഘോഷമാക്കി ആരാധകര്‍

ബോഡി ഷെയ്മിംഗ് കമന്റുകളോടുള്ള തന്റെ നിലപാടിനെ കുറിച്ചും സനുഷ തുറന്നു പറഞ്ഞു. ഇത്തരം കമന്റുകൾ കാണുമ്പോൾ തനിക്ക് നല്ല ദേഷ്യം വരുമെന്നും സനുഷ പറഞ്ഞു. ‘എനിക്ക് പിസിഒഡി ഉള്ളതിനാൽ ആയിരുന്നു തടി വച്ചത് . ഇപ്പോൾ ഞാൻ ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നുണ്ട് . തടി കുറയാൻ തുടങ്ങി. ഓരോരുത്തരും വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു. ചിലപ്പോൾ അവരുടെ ചുറ്റുപാടുകൾ പോലും അവരുടെ ശരീരഘടനയെ ബാധിച്ചേക്കാം. അതുകൊണ്ട് ബോഡി ഷേമിങ്ങിനെ ഞാൻ വെറുക്കുന്നു, സനുഷ് തുറന്നു പറയുന്നു.

ADVERTISEMENTS