എന്നോടും മഞ്ജുവിനോടും ഭാവന പറഞ്ഞത് ആത്‌മഹത്യ ചെയ്യാത്തത് ആ കാരണം കൊണ്ട് എന്നാണ് – സംയുക്ത വർമ്മ പറഞ്ഞത്

11289

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട നടിയാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ ഭാവന പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു ചെയ്തത്. ദിലീപ് നായകനായി സി ഐ ഡി മൂസ എന്ന ചിത്രമായിരുന്നു ഭാവനയുടെ സിനിമ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് തമിഴിലും തെലുങ്കിലും കർണാടകയിലും ഒക്കെ തിരക്കുള്ള നായികയായി താരം മാറുകയായിരുന്നു ചെയ്തത്.

അടുത്തകാലത്ത് സ്വകാര്യ ജീവിതത്തിൽ ഉണ്ടായ ഒരു വലിയ പ്രശ്നം നടിയെ വല്ലാതെ ബാധിച്ചിരുന്നു. ഇതിനെക്കുറിച്ച് അടുത്ത സുഹൃത്തായ സംയുക്ത വർമ്മ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS

manju bhavana samyuktha varma

സംയുക്തയുടെ അടുത്ത സുഹൃത്തുക്കളയ ചിലരെ കുറിച്ചുളള താരത്തിന്റെ അഭിപ്രായം അവതാരിക ചോദിച്ചപ്പോൾ ആണ് സംയുക്ത വർമ്മ ഒരോരുത്തരുടേയും വിശേഷങ്ങൾ പറയുന്നത് .  മഞ്ജു വാര്യരെ കുറിച്ചും ഗീതു മോഹൻദാസിന്റെ കുറിച്ചും അവതാരിക ചോദിക്കുന്നുണ്ട്. അസാധ്യമായ സർഗാത്മകത ഉള്ള ആളാണ് ഗീതു മോഹൻദാസ് എന്നും,ഗീതു തന്റെ സുഹൃത്താണ് ഏന് പറയാൻ തനിക്ക് ഭയങ്കര അഭിമാനമാണ് എന്നും സംയുക്ത അഭിമുഖത്തിൽ പറയുന്നു. മഞ്ജു വാര്യർ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണെന്നും വളരെ കൂൾ ആയ വ്യക്തി ആണെന്നും സംയുക്ത പറയുന്നുണ്ട്.

READ NOW  നായികമാരുമായി അടുത്തിടപഴകി അഭിനയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ അവതാരകയുടെ ചോദ്യത്തിന് ഫഹദിന്റെ മറുപിടി

അതെ പോലെ തന്നെ സുഹൃത്തായ ഭാവനെയാ കുറിച്ച് പറയാൻ പറഞ്ഞപ്പോളാണ് സംയുക്ത വളരെ ഷോക്കിങ് ആയ പല കാര്യങ്ങളും തുറന്നു പറയുന്നത് . തന്റെ സഹോദരി സംഘമിത്രയുടെ കൂടെ പഠിച്ച കുട്ടിയാണ് ഭാവന.  തന്റെ അടുത്ത സുഹൃത്താണ് എന്നാണ് സംയുക്ത പറയുന്നത്. എല്ലാവരും വിചാരിക്കുന്നത് പോലെ ഒരുപാട് ശക്തയായ പെൺകുട്ടി ഒന്നുമല്ല ഭാവന എന്നുകൂടി പറയുന്നുണ്ട് സംയുക്ത. തനിക്ക് സ്വന്തം സഹോദരിയെ പോലെ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഭാവന.

അവളുടെ ജീവിതം ഏകദേശം തകർന്നിട്ടും അവൾ ആ തകർച്ചയിൽ നിന്നും ഉയർന്നു പറന്നുവന്ന ഒരു പെൺകുട്ടിയാണ്. കുറച്ചുനാളായി അവൾ വല്ലാത്തൊരു ട്രോമയിലൂടെ കടന്നു പോയിരുന്നു. ഏകദേശം മൂന്നുവർഷത്തോളം അവൾ അനുഭവിച്ച ഒരു മെന്റൽ ഡ്രോമ എന്നു പറയുന്നത് അടുത്ത സുഹൃത്തുക്കൾക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ്. എനിക്കറിയാം അതിനെക്കുറിച്ച് അതുപോലെ മഞ്ജുവാര്യർക്കറിയാം, അങ്ങനെ വളരെ കുറച്ചുപേർക്ക് മാത്രമേ ആ ട്രോമയെ പറ്റി അറിയൂ.

READ NOW  ഞാൻ എന്റെ ആൺ സുഹൃത്തുക്കളോട് ആ രീതിയിൽ സംസാരിക്കാറുണ്ട് ശ്വേതാ മേനോൻ പറഞ്ഞത്

അതിൽ നിന്നുമാണ് അവൾ കരകയറി വന്നത് എന്നോട് മഞ്ജുവിനോടും അവൾ പറഞ്ഞിട്ടുണ്ട് ഞാൻ ആത്മഹത്യ ചെയ്യാതെ പിടിച്ചുനിൽക്കുന്നത് എന്റെ അമ്മയെ ഓർത്ത് മാത്രമാണ് എന്ന്. കാരണം അവളുടെ അച്ഛൻ മരിച്ചിട്ട് ആ സമയത്ത് ഒരു വർഷം പോലും ആയിരുന്നില്ല. അമ്മ ആ ഒരു ഷോക്കില്‍ നിന് ഇതുവരെ പുറത്തു വന്നിട്ടില്ല. അവൾക്ക് നല്ലൊരു കുടുംബത്തെയാണ് ദൈവം നൽകിയത് ഒപ്പം തന്നെ നല്ല സുഹൃത്തുക്കളെയും.

അവളുടെ ഭർത്താവും വളരെ സപ്പോർട്ടിംഗ് ആണ്; ഇത്രയും ആളുകൾ കൂടെ ഉള്ളതുകൊണ്ടാണ് അവൾ മുൻപോട്ട് പോകുന്നത്. മാത്രമല്ല അവൾക്കുള്ളിൽ ദൈവത്തിന്റെ ഒരു അംശം ഉണ്ട് എന്ന് തനിക്ക് അറിയാം. അതുകൊണ്ടൊക്കെയാണ് അവൾ ജീവിതത്തിൽ മുൻപോട്ട് നടക്കുന്നത് എന്നും താരം പറയുന്നുണ്ട്. സംയുക്ത വര്‍മ്മയുടെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയാണ്.

READ NOW  മോഹൻലാലിനൊപ്പം പോയ സ്ത്രീകൾ വെളിപ്പെടുത്താത്തത് അവർ പോയത് ആഗ്രഹം കൊണ്ടാകാം - കൊല്ലം തുളസിയുടെ വാക്കുകൾ.
ADVERTISEMENTS