അദ്ദേഹത്തിന്റെ പെരുമാറ്റം മൂലം ആ ഷോയിൽ നിന്നും ഇറങ്ങി പോകേണ്ട അവസ്ഥ വന്നിട്ടുണ്ട് – റിമി ടോമി പറഞ്ഞത്

15146

പിന്നണിഗായക എന്ന രീതിയിൽ തന്റെ കരിയർ തുടങ്ങി പിന്നീട് അങ്ങോട്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് റിമി ടോമി. ഒരു യൂട്യൂബർ എന്ന നിലയിലും താരം സജീവ സാന്നിധ്യമാണ്. ഇപ്പോഴും ചിരിച്ചു പൊസറ്റീവ് ആയി മാത്രമാണ് ഏവരും റിമി ടോമിയെ കണ്ടിട്ടുളളത് താരത്തിന്റെ ഈ പോസിറ്റീവ് ആയ സ്വൊഭാവം കൊണ്ട് തന്നെ വലിയ ഒരു ആരാധക വൃന്ദത്തെയും താരം സ്വന്തമാക്കിയിട്ടുണ്ട് .

പൊതുവേ ചിരിച്ചു മാത്രം കാണുന്ന റിമി ടോമി തന്റെ ജീവിതത്തിലെ വിഷാദഭാവങ്ങൾ ഒന്നും തന്നെ ആർക്കുമുന്പിലും വെളിവാക്കിയിട്ടില്ല. എന്നാൽ ഇപ്പോൾ റിമി തന്റെ വിഷമം ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ഒരിക്കൽ താനൊരു റിയാലിറ്റി ഷോയിൽ നിന്നും ഇറങ്ങി പോയതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. അതിന് കാരണക്കാരനായത് സംഗീത സംവിധായകൻ ശരത്താണ് എന്നും റിമി പറയുന്നു.

ADVERTISEMENTS
   
READ NOW  ഉർവശിയോട് എനിക്കുള്ള വലിയ കടപ്പാട് അതാണ് -ജഗദീഷ് അന്ന് പറഞ്ഞത്.

പി ജയചന്ദ്രൻ സാറും ശരത് സാറും എല്ലാം അടങ്ങുന്ന ഒരു ഷോയിൽ ആയിരുന്നു താൻ പോയത്. ചാനൽ ആണ് തന്നെ ആ പരിപാടിയിലേക്ക് വിളിക്കുന്നത്. ആ സമയത്ത് താനും അവിടെ ജഡ്ജ് ആയി ചെല്ലുകയാണ് ചെയ്തത്. എന്നാൽ ആ സമയത്ത് ശരത് സാറിൽ വളരെ മോശമായ ഒരു അനുഭവം തനിക്ക് ഉണ്ടായി.

നാല് ദിവസത്തെ ഷൂട്ടിങ്ങിനു പോയപ്പോൾ രണ്ടുദിവസം കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങി പോരേണ്ട ഒരു അവസ്ഥ ഉണ്ടാവുകയായിരുന്നു വന്നത്. അതിന് കാരണം അദ്ദേഹത്തിന്റെ തമാശകൾ ആയിരുന്നു. ഒരുപാട് തമാശ പറയുന്ന തനിക്ക് പോലും അദ്ദേഹത്തിന്റെ തമാശ വളരെ രസകരമായ രീതിയിൽ എടുക്കാൻ സാധിച്ചിരുന്നില്ല. മറ്റൊരാളെ മോശമാക്കി ക്രൂരമായ തമാശ പറയാൻ തനിക്ക് അറിയില്ല.

ഒരുപാട് തമാശകൾ പറയുന്ന വ്യക്തിയാണ് താൻ. എന്നാൽ തന്റെ തമാശകൾ അദ്ദേഹത്തിന്റെ തമാശകളുമായി ഒരുപാട് വ്യത്യസ്തതയുള്ളതാണ്. മറ്റൊരാളെ വേദനിപ്പിക്കുന്ന തരത്തിൽ ക്രൂരമായ തമാശ പറയുകയില്ല. പിള്ളേരുടെ അടുത്ത് താൻ അങ്ങനെ പറയാറില്ല. പക്ഷേ അദ്ദേഹം അങ്ങനെയല്ല എന്നാൽ വളരെ ക്രൂരമായ രീതിയിലാണ് ശരത് സർ തന്റെയും പിള്ളേരുടെയും അടുത്ത് തമാശ രീതിയിൽ പറയുന്നത് . അതിന് പല കാരണങ്ങൾ ഒരുപക്ഷേ അദ്ദേഹത്തിന് ഉണ്ടായിരിക്കും..അതിന്റെ പ്രധാനപ്പെട്ട കാരണം അവരുടെ സമപ്രായക്കാരായ ആളുകൾ ഇരിക്കാത്തതിനാൽ അവരെക്കാൾ സംഗീതത്തിൽ വളരെയധികം വിവരം കുറഞ്ഞ താൻ അവിടെ അവരോടൊപ്പം ഇരുന്നതിന് ആയിരിക്കാം.

READ NOW  ഒരു നന്ദി വാക്ക് പോലും അയാൾക്ക് വേണ്ട. എന്തൊരു മനുഷ്യനാണ്, സുരേഷ് ഗോപിയെക്കുറിച്ച് തന്റെ അനുഭവം പറഞ്ഞു സുധീർ

സംഗീതത്തെക്കുറിച്ച് അവരുടെയത്ര ബോധം ഒന്നും തനിക്ക് ഇല്ല എന്ന് കൂടി റിമി സമ്മതിക്കുന്നുണ്ട്. താൻ അവരെയൊക്കെ ഗുരു തുല്ല്യരായാണ് കാണുന്നത്. എന്നാൽ ഇത്തരത്തിലുള്ള രീതികളൊന്നും നമുക്ക് അംഗീകരിക്കാൻ സാധിക്കില്ല. നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ആളുകൾ ആണെങ്കിൽ പോലും നമ്മളെ ഒരുപാട് താഴ്ത്തി കെട്ടുന്ന അവസരം ഉണ്ടായാൽ അവരോടുള്ള സ്നേഹം സ്വാഭാവികമായും നഷ്ടം ആകും. എന്നാൽ അദ്ദേഹത്തിന്റെ പാട്ടിനോട് തനിക്ക് എന്നും ഇഷ്ടമാണ്. മാത്രമല്ല അദ്ദേഹത്തോടും തനിക്ക് യാതൊരു വിരോധവുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായംആ രീതിയിൽ പറഞ്ഞതാകാം റിമി പറയുന്നു . മനോരമ ന്യൂസിൽ ഒരിക്കൽ റിമി ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും റിമിയുടെ വാക്കുകൾ വൈറലാവുകയാണ്.

ADVERTISEMENTS