
ബിഗ് ബോസ് മലയാളം സീസൺ സെവനിലെ അതിശക്തമായ ഒരു മത്സരാർത്ഥിയാണ് രേണു സുധി. ബിഗ് ബോസ്സിൽ ഇപ്പോൾ അവശേഷിക്കുന്ന 17 മത്സരാർഥികളിൽ ഒരാൾ. കൊല്ലം സുധീടെ ഭാര്യയായി അറിയപ്പെട്ട തുടങ്ങി ,സുധിയുടെ മരണത്തിനുശേഷം സോഷ്യൽ മീഡിയയിൽ പ്രവേശനം ചെയ്യുകയും മോഡലായും അഭിനേതാവുമായി തന്റെ കഴിവ് തെളിയിക്കാൻ മുന്നോട്ട് വരികയും ചെയ്യുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് എത്തിയ താരം പക്ഷേ പലപ്പോഴും നെഗറ്റീവായ രീതിയിലായിരുന്നു താരത്തെക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നത്. രൂക്ഷമായ വിമർശനങ്ങളും രേണുവിന് നേരിടേണ്ടി വന്നു. സുധിയുടെ ജീവിതവും മരണവും വിട്ടു കാശാക്കുകയാണ് ആ സെന്റിമെന്റ്സ് ഉപയോഗിച്ച് പ്രശസ്തിയുണ്ടാക്കാൻ ശ്രമിച്ചു എന്നൊക്കയാണ് താരത്തിനെതിരെ ഉള്ള വിമർശനം.
ഈ ഒരൊറ്റ വാചകം മതിയായിരുന്നു അതുവരെയുണ്ടായിരുന്ന എല്ലാ നിശബ്ദതയെയും ഭേദിക്കാൻ. കാരണം, ഈ വെളിപ്പെടുത്തൽ രേണുവിന്റെ മുൻകാല നിലപാടുകളെ പൂർണ്ണമായി തള്ളിക്കളയുന്നതായിരുന്നു. അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിലാണ് രേണുവിനെ മലയാളികൾ അറിഞ്ഞുതുടങ്ങുന്നത്. പല അഭിമുഖങ്ങളിലും, തന്റെ ആദ്യത്തെയും ഏക ഭർത്താവും കൊല്ലം സുധിയാണെന്ന് രേണു ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ, കൊല്ലം സുധിക്ക് മുൻപ് ഞാലിയാൻകുഴി സ്വദേശിയായ ബിനു എന്നയാളുമായി രേണുവിന്റെ വിവാഹം കഴിഞ്ഞിരുന്നു എന്ന വാർത്തകൾ പ്രചരിച്ചപ്പോൾ അവർ അത് നിഷേധിക്കുകയാണ് ചെയ്തത്.
എന്നാൽ താരം അന്ന് അത് വിസമ്മതിക്കയും എന്നാൽ വേണുവിന്റെ ആദ്യ വിഭാഗത്തിന് പങ്കെടുത്ത ആൾക്കാർ രംഗത്തെത്തിയതിനെ തുടർന്ന് അംഗീകരിക്കുകയും ആയിരുന്നു. ആ വിവാഹം തന്റെ അയൽക്കാർ കൊണ്ടുവന്ന വിവാഹമായിരുന്നു എന്നും തനിക്ക് അപ്പോൾ വലിയ താല്പര്യമില്ലായിരുന്നു എന്നുമാണ് രേണു അതിനെ കുറിച്ച് പറഞ്ഞത് . ആ വിവാഹത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല എന്നും ആ ദാമ്പത്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിഡേണ്ടി വന്നിരുന്നു എന്നും താരം വെളിപ്പെടുത്തിയിരുന്നു
എന്നാൽ ബിഗ്ബോസിൽ എത്തുന്നതിനുമുമ്പ് ആദ്യഭാഗത്തിന്റെ വിഷയം ചർച്ചയായി വന്നപ്പോഴൊക്കെ ആ വിഷയത്തെക്കുറിച്ച് എന്താണെന്ന് ആദ്യ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു കുടുംബമായി ജീവിക്കുകയാണെന്നും അവരെ ഇതിലേക്ക് വലിച്ചിടേണ്ട എന്നുമാണ് രേണു പറഞ്ഞിരുന്നത്.
അവിടെയാണ് പ്രേക്ഷകർക്ക് സംശയം തോന്നുന്നത്. മറ്റൊരാളുടെ കുടുംബജീവിതത്തെ മാനിച്ച് ആ പേര് പോലും പുറത്തുപറയാൻ മടിച്ച രേണു, എന്തിനാണ് ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ബിഗ് ബോസ് ഷോയിൽ വെച്ച് “കള്ളം പറഞ്ഞാണ് കെട്ടിയത്” എന്ന് പറഞ്ഞ് അതേ വ്യക്തിയെ അപമാനിക്കാൻ ശ്രമിക്കുന്നത്? അന്നില്ലാത്ത എന്ത് പുതിയ കാരണമാണ് ഇപ്പോൾ ഈ തുറന്നുപറച്ചിലിന് പിന്നിൽ?
ഇതൊരു സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണോ എന്നാണ് പലരും ചോദിക്കുന്നത്. ഗെയിമിൽ സജീവമല്ലാത്തതുകൊണ്ട് പുറത്താകൽ ഭീഷണി മുന്നിൽക്കണ്ടപ്പോൾ, ഒരു ഇമോഷണൽ കാർഡ് ഇറക്കി കളിക്കുകയാണോ രേണു? അതോ, വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന വേദന പുറത്തുപറയാൻ ഇതിലും നല്ലൊരു അവസരം കിട്ടില്ലെന്ന് കരുതിയോ? കാരണമെന്തായാലും, ഈ ഒരൊറ്റ വെളിപ്പെടുത്തലോടെ രേണു സുധി വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ രേണുവിന്റെ യഥാർത്ഥ മുഖം പ്രേക്ഷകർ കാണുമോ, അതോ ഇതും ഗെയിമിന്റെ ഭാഗമായ ഒരു പുതിയ മുഖംമൂടിയാണോ? കാത്തിരുന്ന് കാണാം.