മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും അത് നന്നായി വഴങ്ങും, മോഹൻലാൽ അഭിനയിക്കുമ്പോൾ അത് ഒട്ടും അദ്ദേഹത്തിന് വഴങ്ങില്ല: തുറന്നു പറഞ്ഞു രഞ്ജി പണിക്കർ

22368

മലയാളത്തിലെ തീപ്പൊരി ഡയലോഗുകൾ ഉള്ള ചിത്രങ്ങളുടെ തിരക്കഥകൃത്തുക്കളിൽ മുന്നിൽ നിൽക്കുന്ന ആളാണ് രഞ്ജി പണിക്കർ.സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടേയും ആക്ഷൻ സിനിമകളിൽ പലതും രെഞ്ജിയുടെ സംഭാവനകളാണ്. സുരേഷ് ഗോപിയുടെ കമ്മീഷണറും മമ്മൂട്ടിയുടെ കിങ്ങുമൊക്കെ അത്തരം തീപ്പൊരി ഡയലോഗുകളുടെ പെരുമഴയുള്ള ചിത്രങ്ങളാണ് ഇവ രണ്ടും രെഞ്ജിയുടെ തൂലികയിൽ പിറന്ന ചിത്രങ്ങൾ ആണ്.

ഒരിക്കൽ ഒരു അഭിമുഖത്തതിൽ രഞ്ജി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.താൻ എഴുതുന്ന ഡയലോഗുകൾ ഏറ്റവും കൂടുതൽ വഴങ്ങുന്നു മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കുമാണെന്നാണ് രഞ്ജി പറയുന്നത്. മോഹൻലാലിനു താൻ എഴുതുന്ന ഡയലോഗുകൾ അതെ രീതിയിൽ പറഞ്ഞു ഫലിപ്പിക്കുന്നതു അത്ര എളുപ്പമുള്ള കാര്യമല്ല എന്നും രഞ്ജി പറയുന്നു.

ADVERTISEMENTS

മോഹൻലാലിനു ഏറ്റവും നന്നായി വഴങ്ങുന്നത് തിരക്കഥകൃത് രഞ്ജിത് എഴുതുന്ന സംഭാഷണങ്ങൾ ആണെന്നാണ് രഞ്ജി പണിക്കർ പറയുന്നത് .മോഹൻലാൽ രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന മാസ്സ് ഡയലോഗുകൾ കൊണ്ട് നിറഞ്ഞ ചിത്രമാണ് പ്രജ. പ്രജയുടെ ഡബ്ബിങ് സമയത്തു അദ്ദേഹത്തിന് സംഭാഷണങ്ങൾ പറഞ്ഞു കൊടുക്കുന്ന സമയത് ലാൽ എന്നോട് പറയുമായിരുന്നു താങ്കൾ എനിക്ക് സംഭാഷണങ്ങൾ പറഞ്ഞു തരരുത് എന്നും ആ രീതിയിൽ പറയാൻ എനിക്ക് കഴിയില്ല എന്നും അന്ന് മോഹൻലാൽ പറഞ്ഞു അദ്ദേഹത്തിന്റെ മീറ്ററിൽ ഡയലോഗുകൾ പറയാനേ സാധിക്കൂ എന്ന് ലാൽ തുറന്നു പറഞ്ഞിട്ടുണ്ട് . താൻ പറയുന്ന രീതിയിൽ ഡയലോഗുകൾ പറഞ്ഞില്ല എങ്കിൽ അതിന്റെ പഞ്ച് നഷ്ടമാകും എന്നും താൻ അന്ന് പറഞ്ഞെന്നു രഞ്ജി പറയുന്നു.പ്രജ തീയറ്ററിൽ ഒരു പരാജയമായിരുന്നു.

READ NOW  അമേരിക്കയിൽ പോയി സമരം ചെയ്തു ജോയ് മാത്യു - നന്ദി പറഞ്ഞു അമേരിക്കൻ താര സംഘടന സാഗ ആഫ്ടറ -രസകരമായ പോസ്റ്റ് വൈറൽ
ADVERTISEMENTS