മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട നടിയാണ് നയൻതാര. സ്വന്തം കഴിവുകൊണ്ട് തന്റേതായ സാന്നിധ്യം സിനിമ ലോകത്ത് ഉറപ്പിച്ച നടി എന്ന് തന്നെ നയൻസിനെ വിളിക്കേണ്ടിയിരിക്കുന്നു. അടുത്തകാലത്തായി വലിയതോതിൽ അഭ്യൂഹങ്ങൾ പടർന്നിരുന്നു. നയൻതാരയും വിഘ്നേശും തമ്മിൽ വേർപിരിയുകയാണ് എന്നതാണ് കാരണം പറഞ്ഞത്. വിഘ്നേശിനെ നയൻതാര ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്നതായിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രം വിഗ്നേഷ് തന്നെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ഗോസിപ്പുകൾക്കെതിരെ വിഗ്നേശോ നയൻതാരയോ പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം.
നയൻതാരയുടെ പേരിൽ വന്ന ഏറ്റവും വലിയ ഗോസിപ്പ് പ്രഭുദേവയുമായി ഉണ്ടായിരുന്ന പ്രണയമായിരുന്നു. വലിയതോതിൽ തന്നിൽ തമിഴ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചിട്ട് പോലും നയൻതാര അതിനെതിരെ പ്രതികരിച്ചിരുന്നില്ല. വ്യാപകമായി അധിക്ഷേപങ്ങൾക്ക് എതിരെ വന്ന ഒരു സമയമായിരുന്നു അത്. എന്നിട്ട് പോലും മൗനത്തോടെയാണ് താരം മുൻപോട്ട് വന്നത്.
നയൻതാരക്കെതിരെ പ്രഭുദേവയുടെ ഭാര്യയായ റംലത്ത് വരെ രംഗത്ത് വന്നു. അവർ രംഗത്ത് വന്നതോടെയാണ് ഒരു സ്ത്രീയുടെ കുടുംബം അനാഥമാക്കി ഭർത്താവിനെ സ്വന്തമാക്കാൻ നയൻതാര ശ്രമിച്ചു എന്ന തരത്തിലുള്ള കുറ്റപ്പെടുത്തൽ താരത്തിന് കേൾക്കേണ്ടതായി വന്നത്. പ്രഭുദേവയുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷം 9 മാസത്തോളം സിനിമ ലോകത്തു നിന്ന് തന്നെ വലിയ തോതിലുള്ള ഒരു ഇടവേള നയൻസ് എടുത്തിരുന്നു.
പ്രഭുദേവയുമായുള്ള വേർപിരിയലിനെ കുറിച്ച് നയൻസ് പറഞ്ഞത് ബന്ധം മുന്നോട്ട് പോകാഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല എന്നാണ്. അത് ചിലപ്പോൾ വിധി ആയിരിക്കും തങ്ങൾ ഒരുമിക്കേണ്ടവർ ആയിരിക്കും എന്ന് തോന്നുന്നില്ല അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാണ്.
എന്നാൽ പ്രഭുദേവ നയൻതാരയുടെ പണം എടുത്താണ് ഭാര്യ റംലത്തിന് വിവാഹമോചന സമയത്ത് ജീവനാംശം വരെ നൽകിയത് എന്നാണ് പറയുന്നത്. പിന്നീട് പണം നയൻതാരയുടെ കയ്യിൽ കുറയുന്നു എന്ന് മനസ്സിലാക്കിയപ്പോൾ പതുക്കെ നയൻതാരയെ പ്രഭുദേവ ഒഴിവാക്കുകയായിരുന്നു എന്നും നയൻസ് സിനിമയിൽ അഭിനയിക്കുന്നതിനോടും പ്രഭുദേവയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല എന്ന് ആണ് പറയുന്നത്.
ഇതോടെ സൗകര്യപൂർവ്വം നയൻതാരയെ ഒഴിവാക്കുകയായിരുന്നു പ്രഭുദേവ എന്നാണ് പറയുന്നത്. പ്രഭുദേവ ഒരുപാട് പണം നയൻതാരയിൽ നിന്നും വാങ്ങിയിട്ടുണ്ട് എന്നും ഒരുപാട് പണം നയൻതാരയ്ക്ക് നഷ്ടമായിട്ടുണ്ട് എന്നും താരത്തിന്റെ ചില ബന്ധുക്കൾ ആരോപിച്ചു എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതുവരെ ഈ കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.