എന്ത് പെര്‍ഫ്യൂം ആണ് ഉപയോഗിക്കുന്നത് – ആരാധികയ്ക്ക് പ്രീയങ്ക നല്‍കിയ മറുപടി ഇങ്ങനെ – വീഡിയോ

14

ഫാഷൻ സങ്കൽപ്പങ്ങളെ പറ്റി പറയുമ്പോൾ ഒരുപക്ഷേ ആദ്യം പല പെൺകുട്ടികളുടെയും മനസ്സിലേക്ക് ഓടിവരുന്ന പേര് പ്രിയങ്ക ചോപ്ര എന്നതായിരിക്കും. നമ്മുടെ ഇന്ത്യയിലെ നായികമാരിൽ തന്നെ വളരെ ധനികയായ നടിമാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കിൽ അവരിൽ മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും താരം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. 2000 -ൽ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്കയുടെ ഫാഷൻ സെൻസ് പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ളതാണ്. അതോടൊപ്പം തന്നെ കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും ഊന്നിയാണ് സിനിമയിലും താരം നിലനിന്നിട്ടുള്ളത്.

നിരവധി തരത്തിലുള്ള ബിസിനസുകളും താരം ചെയ്യുന്നുണ്ട്. താരത്തിന്റെ ഓരോ വാർത്തകളും വളരെയധികം ശ്രദ്ധ നേടാറുണ്ട്. അടുത്ത സമയത്ത് താരത്തിന്റെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. ഈ വീഡിയോയിൽ പ്രീയങ്ക ഒരു ഈവന്റില്‍ പങ്കെടുത്തതിന് ശേഷം നടന്നു വരുമ്പോള്‍ അരധാക്രുമായി സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ഒരു ആരാധിക പങ്ക് വച്ചിരുന്നു അതില്‍ ഒരു ആരാധികയുടെ വസ്ത്രം മനോഹരമാണു എന്ന് പ്രീയങ്ക അവരോട് പറയുന്നതും ആ അരധിഅക് വളരെ ആവേശത്തോടെ പ്രീയങ്കയോട് നന്ദി പറയുന്നതും കാണാം.

ADVERTISEMENTS
   

താരം മുന്നോട്ട് വന്നപ്പോള്‍ ഒരു ആരാധിക  പ്രിയങ്കയോട് ചോദിച്ചത് നിങ്ങൾ എന്തു പെർഫ്യൂം ആണ് ഉപയോഗിക്കുന്നത് എന്നാണ്.

ഇതിന് വളരെ രസകരമായ രീതിയിലാണ് താരം മറുപടി നൽകിയത്.

“അതാണ് എന്റെ സ്വാഭാവികമായ ഗന്ധം” എന്ന തരത്തില്‍ വളരെ തമാശയോടെയായിരുന്നു  താരത്തിന്റെ മറുപടി. ഈ ഒരു മറുപടി വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് വളരെ കൂൾ ആയിട്ടുള്ള ഒരാളാണ് പ്രിയങ്ക എന്ന് പറയുന്നത്. താരത്തിന്റെ പല മറുപടികളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

ഇന്ത്യയിലെ തന്നെ പല പ്രമുഖ ഫാഷന്‍ ബ്രാണ്ടുകളുടെയും അംബാസിടരും പല ബ്രാണ്ടുകളിലും  ബിസിനസ്‌ ഷെയര്‍ ഉള്ള ഒരു വ്യക്തി കൂടിയാണ് പ്രിയങ്ക. ഒരു സോഫ്റ്റ്‌വെയർ എൻജിനീയറോ സൈക്കോളജിസ്റ്റോ ഒക്കെ ആകണമെന്ന് ആഗ്രഹിച്ച പെൺകുട്ടിയാണ് ഇന്ന് ഫാഷൻ ലോകത്ത് മിന്നിത്തിളങ്ങി നിൽക്കുന്നത്.

ദി ഹീറോ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമ ലോകത്തേക്ക് അരങ്ങേറ്റം നടത്തുന്നത്. ഒരുപാട് സോഷ്യൽ സർവീസുകളും പ്രിയങ്ക ചെയ്യാറുണ്ട്. പരിസ്ഥിതിക്ക് വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി വിദ്യാഭ്യാസത്തിനു വേണ്ടിയും ഒക്കെ നിരന്തരം പ്രവർത്തിക്കാൻ താല്പര്യമുള്ള ഒരു വ്യക്തി കൂടിയാണ് പ്രിയങ്ക.

https://www.instagram.com/p/CxCgDNOOzJe/

സോഷ്യൽ മീഡിയയിൽ ഒക്കെ നിരവധി ആരാധകരാണ് പ്രിയങ്കയുടെ വിശേഷങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നത്. മാറിവരുന്ന ഫാഷൻ ട്രെൻഡുകൾ പോലും പലരും അറിയുന്നത് പ്രിയങ്ക ആ ഒരു ഫാഷൻ ട്രെൻഡ് മുന്നോട്ട് കൊണ്ടു വരുമ്പോഴാണ്. പ്രിയങ്കയുടെ എന്ത് കാര്യത്തിലുമുള്ള നിലപാടും പലപ്പോഴും ശ്രദ്ധ നേടാറുള്ളതാണ്. വിവ്ഹത്തെ കുറിച്ചുള്ള മുഴുവന്‍ പരമ്പരാഗത വിശ്വാസങ്ങളെയും മാറ്റി മറിച്ചു തന്നെക്കാള്‍ ഒരുപാട് ഇളയ പോപ്‌ സിങ്ങര്‍ ആയ നിക്ക് ജോനസിനെയാണ് പ്രീയങ്ക പ്രണയിച് വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് ഓര്‍ കുഞ്ഞുമുണ്ട്.

ADVERTISEMENTS