Advertisement
Home MOVIES BOLLYWOOD നിങ്ങളുടെ ഭാര്യ എല്ലാ ദേഷ്യവും എന്റെ നേരെ കാണിക്കുന്നതിനാൽ നിങ്ങളുടെ കുടുംബം സമാധാനമായിരിക്കും-...

നിങ്ങളുടെ ഭാര്യ എല്ലാ ദേഷ്യവും എന്റെ നേരെ കാണിക്കുന്നതിനാൽ നിങ്ങളുടെ കുടുംബം സമാധാനമായിരിക്കും- മോഡി അക്ഷയ് കുമാറിനോട് പറഞ്ഞത് വൈറൽ വീഡിയോ കാണാം

1049

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രശസ്ത ബോളിവുഡ് നടൻ അക്ഷയ് കുമാർ നടത്തിയ വളരെ സൗഹാര്ദദപരമായ ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് പ്രധാനമന്ത്രി മോഡി പറഞ്ഞ ചില കാര്യങ്ങൾ വൈറലായിരുന്നു. ആ വീഡിയോ ഇപ്പോൾ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്.

അഭിമുഖത്തതിൽ അക്ഷയ് കുമാർ പ്രധാനമന്ത്രി മോദിയോട് ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയയിലും നടക്കുന്ന സംഭാഷണങ്ങളിലും അദ്ദേഹം ആളുകളെ സജീവമായി പിന്തുടരുന്നുണ്ടോ എന്ന് ചോദിച്ചു.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ അദ്ദേഹം സ്വയം ആരെ  എങ്കിലും പിന്തുടരുകയോ അവരുടെയോ മറ്റുള്ളവരുടെയോ എന്തെങ്കിലും ചർച്ചകളോ മറ്റോ ശ്രദ്ധിക്കാറുണ്ടോ എന്ന് സംഭാഷണത്തിനിടെ അക്ഷയ് കുമാർ പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. അക്ഷയ് കുമാറിന് മറുപടിയായി, നടന്റെ ഭാര്യ ട്വിങ്കിൾ ഖന്നയുടെ പേര് പ്രധാനമന്ത്രി മോദി എടുത്തു പറഞ്ഞു സംസാരിച്ചു , മുൻ ബോളിവുഡ് നായികയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയിൽ നിന്ന് തനിക്ക് ലഭിക്കുന്ന വിമർശനങ്ങളെക്കുറിച്ചുള്ള തന്റെ അനുഭവം അദ്ദേഹം പങ്കുവെച്ചു.

ADVERTISEMENTS
READ NOW  ഭർത്താവ് റിതേഷ് ദേശ്മുഖ് പ്രീതി സിന്റയുടെ കൈകളിൽ ചുംബിക്കുന്ന വീഡിയോ വൈറലായതോടെ ഒടുവിൽ പ്രതികരണവുമായി ജെനീലിയ.

“ഞാൻ നിങ്ങളെയും (അക്ഷയ് കുമാർ) ട്വിങ്കിൾ ഖന്ന ജിയെയും ട്വിറ്ററിൽ പിന്തുടരുന്നു. അവൾ എന്നെ ലക്ഷ്യമിടുന്ന രീതിയിൽ നിന്ന്, നിങ്ങളുടെ കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കുന്നു എന്ന് മോദി പറയുന്നു , ”അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷയ് കുമാറിനെ പൊട്ടിചിരിപ്പിക്കുകയാണ് ഉണ്ടായത് “താങ്കളുടെ ഭാര്യ അവരുടെ എല്ലാ ദേഷ്യവും എന്നോട് തീർക്കുന്നതിനാൽ നിങ്ങളുടെ വീട്ടിലെ ദാമ്പത്യ ജീവിതം സമാധാനപരമായിരിക്കും എന്ന് ഞാൻ കരുതുന്നു എന്ന് പ്രധാനമന്ത്രി മോദി തമാശ രൂപേണ പറയുന്നു

എന്തുകൊണ്ടാണ് മോദി അങ്ങനെ പറയുന്നത്
.

പ്രധാനമന്ത്രി മോദിക്കും എൻഡിഎ സർക്കാരിനെതിരെ ഉള്ള വിമർശനമാണ് ഒരു സമയത് ട്വിങ്കിൾ ഖന്നയുടെ മിക്ക ട്വീറ്റുകളുടെ പ്രധാന ഉള്ളടക്കം , പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ അതി ശക്തമായ വിമർശനം ആണ് ട്വിങ്കിൾ പലപ്പോഴും ഉന്നയിക്കാറുള്ളത്. ഒരു വശത്ത്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് കൊണ്ടുവരുന്ന പോസിറ്റീവ് പരിവർത്തനത്തെ നടൻ അക്ഷയ് കുമാർ അംഗീകരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിൾ ഖന്ന നിലവിലെ സർക്കാരിനെക്കുറിച്ച് തികച്ചും വിപരീതമായ കാഴ്ചപ്പാടാണ് പുലർത്തുന്നത്.

READ NOW  താനും അഭിഷേഖുമായുള്ള അ,വി,ഹിത ബന്ധമാണ് ഐശ്വര്യയും അഭിഷേഖിനും ഇടയിലുള്ള പ്രശ്നം -നടി നിമ്രത് കോർ നൽകിയ മറുപടി ഇങ്ങനെ

പാവപ്പെട്ടവർക്കായി ഗുജറാത്തിൽ ബട്ടർ മിൽക്ക് കിയോസ്‌കുകൾ പ്രവർത്തിപ്പിക്കാൻ മുംബൈ ആസ്ഥാനമായുള്ള ചില വ്യവസായികൾ സഹായം നൽകിയപ്പോൾ ട്വിങ്കിൾ ഖന്നയുടെ മുത്തച്ഛനെ താൻ അറിയുകയും ആശയവിനിമയം നടത്തുകയും ചെയ്‌തിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു. വളരെ തമാശയായി ആണ് അദ്ദേഹം ഈ അഭിമുഖത്തിൽ കൂടുതലും സംസാരിച്ചത്.

നേരത്തെ, പ്രധാനമന്ത്രി മോദിയെ പരിഹസിക്കാൻ ട്വിങ്കിൾ ഖന്ന ശ്രമിച്ചിരുന്നുവെങ്കിലും അത്തരം പരാമർശങ്ങൾ താരത്തിനെതിരെ വലിയ ട്രോളുകളായി മാറിയിരുന്നു . കഴിഞ്ഞ വർഷം, ട്വിങ്കിൾ ഖന്ന അച്ഛേ ദിൻ എന്ന ആശയത്തെ പരിഹസിച്ചുകൊണ്ട് എല്ലാ ദിവസവും നമുക്ക് ഏപ്രിൽ ഫൂൾ ദിനമാണെന്നും നമ്മൾ ഇന്ത്യക്കാർ അതിനെ ‘അച്ഛേ ദിൻ’ എന്ന് വിളിക്കുന്നുവെന്നും പറഞ്ഞു മോദി ഗവൺമെന്റിനെ പരിഹസിച്ചിരുന്നു..

മുൻ കോൺഗ്രസ് എംപി രാജേഷ് ഖന്നയുടെ മകളാണ് അക്ഷയ് കുമാറിന്റെ ഭാര്യയും മുൻ ബോളിവുഡ് താരവും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന. മുൻകാലങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ പല പദ്ധതികളെയും വാഗ്ദാനത്തെയും താരം പരിഹസിച്ചു കൊണ്ട് ട്രോളുകൾ പങ്ക് വക്കുകയും ട്വീറ്റുകൾ ചെയ്യുകയും ചെയ്തിരുന്നു.

READ NOW  ‘നിങ്ങൾ കാരണമാണ് ഞങ്ങൾ വിവാഹിതരായത്’; ഐശ്വര്യയെ അമ്പരപ്പിച്ച സ്വവർഗാനുരാഗിയായ ആരാധകന്റെ സ്നേഹം; പാരീസിൽ സംഭവിച്ചത് വീഡിയോ വൈറൽ

അഭിമുഖത്തിന് ശേഷം, ട്വിങ്കിൾ ഖന്ന ട്വിറ്ററിൽ പ്രതികരിച്ചു, “എനിക്ക് ഇത് ഒരു പോസിറ്റീവ് കാര്യമായി ആണ് തോന്നുന്നത് – ഞാൻ ഉണ്ടെന്ന് പ്രധാനമന്ത്രി മനസിലാക്കുന്നു എന്ന് മാത്രമല്ല, യഥാർത്ഥത്തിൽ അദ്ദേഹം എന്റെ എഴുത്തുകളും വായിക്കുന്നു.”

ADVERTISEMENTS