
നവംബർ മാസം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ സാധാരണയായി നാം ചിന്തിക്കുന്നത് തണുപ്പുകാലത്തെക്കുറിച്ചോ അല്ലെങ്കിൽ വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ചോ ഒക്കെയാകും. എന്നാൽ ഇന്റർനെറ്റ് ലോകത്തെ യുവാക്കൾക്കിടയിൽ നവംബർ മാസത്തിന് മറ്റൊരു അർത്ഥം കൂടിയുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുള്ള **’നോ ന#ട്ട് നവംബർ’ എന്ന വിചിത്രമായ ചലഞ്ചിന്റെ മാസമാണിത്.
പേരു കേൾക്കുമ്പോൾ ചിലർക്ക് കൗതുകവും മറ്റു ചിലർക്ക് പരിഹാസവും തോന്നാം. എങ്കിലും, കൃത്യം 30 ദിവസം സ്വ#യംഭോ#ഗത്തിൽ നിന്നും സ്ഖ#ലനത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുക എന്ന ഈ ചലഞ്ച് ഏറ്റെടുക്കുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചുമുള്ള തർക്കങ്ങൾ ശാസ്ത്രലോകത്തും സോഷ്യൽ മീഡിയയിലും ഒരുപോലെ നടക്കുന്നുണ്ട്.
എന്താണ് ഈ ചലഞ്ച്?
പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ, നവംബർ ഒന്നു മുതൽ 30 വരെ സ്വ#യംഭോ#ഗം ചെയ്യാതിരിക്കുക എന്നതാണ് ഈ ചലഞ്ചിന്റെ നിയമം. ചിലർ ഇത് ലൈം#ഗി#കബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്നുപോലുമുള്ള പൂർണ്ണമായ വിട്ടുനിൽക്കലായി കാണുമ്പോൾ, മറ്റുചിലർ ഇത് സ്വ#യംഭോ#ഗം ഒഴിവാക്കുന്നതിൽ മാത്രം ഒതുക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഒരു തമാശയായി തുടങ്ങിയ ഈ ട്രെൻഡ് ഇന്ന് ലോകമെമ്പാടും, പ്രത്യേകിച്ച് റെഡ്ഡിറ്റ് (Reddit) പോലെയുള്ള പ്ലാറ്റ്‌ഫോമുകളിലെ യുവാക്കൾക്കിടയിൽ, ഒരു ‘അച്ചടക്ക പരീക്ഷണമായി’ മാറിയിരിക്കുകയാണ്.
പങ്കെടുത്തവർക്ക് പറയാനുള്ളത്
ഈ ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയവർ തങ്ങൾക്ക് ലഭിച്ച ഗുണങ്ങളെക്കുറിച്ച് വാചാലരാകാറുണ്ട്. റെഡ്ഡിറ്റിലെ ചർച്ചകളിൽ പലരും അഭിപ്രായപ്പെട്ടത്, ഒരു മാസം വിട്ടുനിന്നപ്പോൾ തങ്ങളുടെ ആത്മനിയന്ത്രണം (Self-control) വർദ്ധിച്ചു എന്നാണ്.
മാനസിക ഉന്മേഷം: “ശരീരത്തിന് വല്ലാത്തൊരു ഉന്മേഷവും മനസ്സിന് വ്യക്തതയും (Mental Clarity) ലഭിച്ചതായി അനുഭവപ്പെട്ടു,” എന്നാണ് ഒരാൾ കുറിച്ചത്.
സമയലാഭം: പോ#ൺ കാണുന്നതിനും മറ്റും ചിലവഴിച്ചിരുന്ന സമയം ക്രിയാത്മകമായ മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിച്ചു എന്നതാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ആത്മവിശ്വാസം: മറ്റുള്ളവർക്ക് കഴിയാത്ത ഒന്ന് തനിക്ക് സാധിച്ചു എന്ന ബോധം ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും ചിലർ പറയുന്നു.
എന്നിരുന്നാലും, എല്ലാവർക്കും പറയാനുള്ളത് നല്ല അനുഭവങ്ങൾ മാത്രമല്ല. ചിലർക്ക് ഇത് കടുത്ത മാനസിക സമ്മർദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കി. “മറ്റുള്ളവർ പരാജയപ്പെട്ടപ്പോൾ ഞാൻ ജയിച്ചു എന്നതൊഴിച്ചാൽ, എനിക്ക് പ്രത്യേകിച്ച് ശാരീരിക മാറ്റങ്ങളൊന്നും തോന്നിയില്ല,” എന്നാണ് മറ്റൊരു യുവാവ് അഭിപ്രായപ്പെട്ടത്. വൃ#ഷണങ്ങളിൽ വേദന അനുഭവപ്പെട്ടതായും , അമിതമായ ഉത്കണ്ഠ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
വിദഗ്ധർ പറയുന്നത് എന്ത്?
ഇവിടെയാണ് കാര്യങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കേണ്ടത്. ‘നോ ന#ട്ട് നവംബർ’ ചെയ്യുന്നതുകൊണ്ട് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഓക്‌സ്‌ഫോർഡ് ഓൺലൈൻ ഫാർമസിയിലെ വിദഗ്ധർ വ്യക്തമാക്കുന്നു.
“ഈ ചലഞ്ച് ശരീരത്തിന് ദോഷകരമാണെന്ന് പറയാൻ തെളിവില്ലാത്തത് പോലെത്തന്നെ, ഇത് ഗുണകരമാണെന്ന് പറയാനും മതിയായ ശാസ്ത്രീയ തെളിവുകളില്ല,” എന്നാണ് വിദഗ്ധർ പറയുന്നത്. മറിച്ച്, മിതമായ അളവിലുള്ള സ്വ#യംഭോ#ഗത്തിനും സ്ഖ#ലനത്തിനും ) അതിന്റേതായ ഗുണങ്ങളുണ്ടെന്നും അവർ ഓർമ്മിപ്പിക്കുന്നു:
* മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
* നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
* പ്രോ#സ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചെയ്യണോ വേണ്ടയോ?
പോ#ൺ അഡിക്ഷൻ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല തുടക്കമായേക്കാം. അമിതമായ ഇന്റർനെറ്റ് ഉപയോഗവും അ#ശ്ലീ#ല ദൃശ്യങ്ങൾ കാണുന്നതും കുറയ്ക്കാൻ ഇത്തരം ഡിജിറ്റൽ ഡിറ്റോക്സുകൾ സഹായിക്കും. എന്നാൽ, ലൈം#ഗികത#യോട് വെറുപ്പ് തോന്നും വിധം സ്വയം പീ#ഡിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് കൗതുകത്തിന് വേണമെങ്കിൽ ഈ ചലഞ്ചിൽ പങ്കെടുക്കാം. എന്നാൽ, സ്വ#യം#ഭോ#ഗം എന്നത് സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണെന്നും, അത് പാപമോ തെറ്റോ അല്ലെന്നും മനസ്സിലാക്കുക. നിങ്ങൾക്ക് ലൈം#ഗിക കാര്യങ്ങളിൽ അമിതമായ ആസക്തിയോ മാനസിക വിഷമങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇന്റർനെറ്റ് ചലഞ്ചുകൾക്ക് പിന്നാലെ പോകാതെ ഒരു ഡോക്ടറുടെയോ തെറാപ്പിസ്റ്റിന്റെയോ സേവനം തേടുന്നതാണ് ഉചിതം.











