സ്ത്രീകളോട് സെ$,ക്സ് ചോദിക്കുന്നത് പുരോഗമനമാണ് എന്ന് പറയുന്ന പുരുഷനോട് പാർവതിക്ക് പറയാനുള്ളത് ഇതാണ്

311

നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം മലയാള സിനിമ ലോകത്ത് സ്ത്രീ സുരക്ഷയെപ്പറ്റിയുള്ള ചർച്ചകൾ അതിശക്തമായി ഉയർന്നുവന്നിരുന്നു എങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ അത് സ്ത്രീകൾക്കിടയിൽ മാത്രമായി ഒതുക്കപ്പെട്ട ഒരു ചർച്ചയായി ഇരുന്നു. അല്ലെങ്കിൽ മനപ്പൂർവ്വം ചർച്ച ചെയ്തിട്ടില്ല എന്ന് പറയുന്നതാണ് സത്യം. ഹേമ കമ്മിറ്റ് റിപ്പോർട്ട് വന്നതോടെ സിനിമയിൽ നടക്കുന്ന ചൂഷണങ്ങൾ ഓരോന്നായി വെളിയിൽ വരാൻ തുടങ്ങി. റിപ്പോർട്ട് പുറത്തുവന്നതിന് പ്രധാന പങ്കുവഹിച്ച സംഘടനയാണ് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന പേരിൽ മലയാള സിനിമയിലെ തന്റേടമുള്ള സ്ത്രീകളുടെ ഒരു കൂട്ടായ്മ ആ സംഘടനയിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന നായിക നടിയാണ് പാർവതി തിരുവോത്.

കരിയറിൽ വളരെ തിളങ്ങിനിൽക്കുന്ന സമയത്താണ് നടി ആക്രമിക്കപ്പെട്ട വിഷയവുമായി സംബന്ധിച്ച് സംഘടനയുടെ ഭാഗമായി പാർവതി പ്രവർത്തിക്കാൻ ആരംഭിക്കുന്നത്. അന്നുമുതൽ പാർവതിക്ക് സിനിമകൾ കുറഞ്ഞു വരികയും തീർത്തും ഒറ്റപ്പെടുത്തുന്ന ഒരു അവസ്ഥയിലേക്ക് പാർവതി എത്തുകയും ചെയ്തിരുന്നു. എന്നാൽ പോലും തൻറെ വ്യക്തിപരമായ കാര്യങ്ങളിൽ മാറ്റി നിർത്തി സ്ത്രീകൾക്ക് മുഴുവൻ സുരക്ഷിതത്തിന്റെ ആവശ്യത്തിനായി പാർവതി മുന്നിട്ടിറങ്ങുകയായിരുന്നു. ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
READ NOW  ഫഹദിനെ കുറിച്ച് അന്ന് ഞാൻ പറഞ്ഞ കേട്ട് മമ്മൂക്ക എന്നോട് അത് ചോദിച്ചു - അന്ന് ഞാൻ കാണിച്ചു കൊടുത്ത വീഡിയോ കണ്ടു അദ്ദേഹം പറഞ്ഞത്. ലാൽ ജോസിന്റെ വെളിപ്പെടുത്തൽ.

സ്ത്രീകളോട് വളരെ ഓപ്പണായി സെ,ക്സ് ചോദിക്കുന്നത് പുരോഗമന സമൂഹത്തിൻറെ ഭാഗമാണ് എന്ന് പറയുന്ന പുരുഷൻമാരോട് പാർവതി ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. പുരോഗമനത്തിന്റെ ഭാഗമായി സെ,ക്സ് ഒരു സ്ത്രീയോട് തുറന്നു ചോദിച്ചാൽ എന്താണ് എന്ന് ചോദിക്കുന്ന പുരുഷനോട് പാർവതി ചോദിക്കുന്നത് ഒരു സ്ത്രീ താൽപര്യമില്ല ,നോ എന്ന് പറഞ്ഞാൽ നിങ്ങൾ തിരിച്ച് അവരെ ബുദ്ധിമുട്ടിക്കുമോ എന്നാണ് താരം ചോദിക്കുന്നത്. ഒരു നോ പറഞ്ഞു പോയതിന്റെ പേരിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ വളരെ വലുതാണെന്ന് താരം പറയുന്നു. പുരുഷന്റെ ഭാഗത്തുനിന്നും മോശം സമീപനങ്ങൾ പിന്നീട് ഉണ്ടാകുമോ തങ്ങൾ ഉപദ്രവിക്കപ്പെടുമോ എന്ന് ചിന്തിച്ചു ഭയന്ന് യെസ് പറയേണ്ട ഗതികേടാണ് ഇവിടെയുള്ള സ്ത്രീകൾക്ക് ഉള്ളത് എന്ന് പാർവതി തിരുവോത് പറയുന്നു.

ഒരാളുടെ അവകാശങ്ങൾ എന്തൊക്കെയാണ് , വ്യക്തിബന്ധങ്ങൾക്കിടയിൽ ഉള്ള അടുപ്പത്തിന്റെയും ഇടപഴകളുടേയും അതിർത്തികൾ എവിടെയൊക്കെയാണ് എന്ന് മനസ്സിലാകാത്ത വ്യക്തികളുടെ ആണ് ഈ ചോദ്യത്തിന്റെയൊക്കെ മൂല കാരണം. ഒരു തൊഴിലിടത്ത് വന്ന് ഇത്തരം ചോദ്യം ഒരാൾ ചോദിക്കുമ്പോൾ അത് സ്വാഭാവികത ആവണമെങ്കിൽ ആ സ്ത്രീ താല്പര്യമില്ല എന്ന് പറഞ്ഞാൽ പിന്നീട് അവർക്ക് യാതൊരു തരത്തിലുള്ള തിരിച്ചടികളും നേരിടേണ്ടി വരില്ല എന്നുള്ള ഒരു സാഹചര്യം കൂടി ഉണ്ടാകുന്ന ഒരു അവസ്ഥ ഈ സമൂഹത്തിൽ ഉണ്ടാവണമെന്ന് പാർവതി പറയുന്നു. അങ്ങനെയെങ്കിൽ മാത്രമേ ഇത് സ്വാഭാവികമായി കാണാൻ കഴിയൂ എന്ന് പാർവതി പറയുന്നു.

READ NOW  ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലും വലിയ തെറ്റാണോ പെപ്പെ ചെയ്തത്: ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയോ?

പലപ്പോഴും നടക്കുന്നത് നിർബന്ധിത സമ്മതിപ്പിക്കലാണ്. താൻ നോ പറഞ്ഞാൽ പിന്നീട് താൻ നേരിടേണ്ടിവരുന്ന നിരവധി മോശം സാഹചര്യങ്ങൾ ഓരോ സ്ത്രീക്കും അനുഭവിക്കേണ്ടതായി വരും തിരിച്ചടിക്കുമോ ഉപദ്രവിക്കുമോ തൊഴിലിടത്തിൽ ഒറ്റപ്പെടുത്തുമോ എന്നൊക്കെയുള്ള നിരവധി ഒറ്റപ്പെടുത്തൽ തന്ത്രങ്ങൾ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകും. പലതരത്തിൽ സമ്മർദ്ദപ്പെടുത്തുക മോശമായി പെരുമാറുക ഒറ്റപ്പെടുത്തുക പല സാഹചര്യങ്ങളിൽ നിന്നും ഒഴിവാക്കി നിർത്തുക അത്തരത്തിലുള്ള നിരവധി അവസ്ഥകൾ ഒരു താല്പര്യം ഇല്ലായ്മ തുറന്നു പറയുമ്പോൾ, ഒരു നോ പറയുമ്പോൾ ഓരോ സ്ത്രീയും അനുഭവിക്കേണ്ടതായി വരുന്നുണ്ട് . അതാണ് ഇന്നത്തെ സമൂഹത്തിന്റെ ഒരു അവസ്ഥയെന്നും പാർവതി പറയുന്നു.

പുരോഗമനത്തിന്റെ ഭാഗമായി നിങ്ങൾ ഇങ്ങനെ ഒരു കാര്യം ചോദിച്ചാൽ ഒരു സ്ത്രീ താൽപര്യമില്ല എന്ന് പറഞ്ഞാൽ പിന്നീട് അവരെ ഉപദ്രവിക്കാതിരിക്കണം. പിന്നീട് അവരോട് മര്യാദയുടെ പെരുമാറണം ഒരാൾക്ക് ഒരു വ്യക്തിയോട് കാ,മം തോന്നുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ് എന്നാണ് വാദമെങ്കിൽ മറ്റേയാൾക്ക് കാമം തോന്നി എന്നുള്ളതുകൊണ്ട് അത് ഉടനെ സാധിച്ചു കൊടുക്കുക എന്നത് ഒരു സ്ത്രീയുടെ ഉത്തരവാദിത്വം ഒന്നുമല്ല പാർവതി പറയുന്നു.

READ NOW  അപ്പോൾ തന്നെ മുരളിയെ ഫാസിൽ സിനിമയിൽ നിന്ന് പുറത്താക്കി - തിലകൻ വെള്ളമടിച്ചു സെറ്റിൽ പ്രശ്നമുണ്ടാക്കും വെളിപ്പെടുത്തലുമായി പ്രൊഡക്ഷൻ കൺഡ്രോളർ

തങ്ങൾ സ്ത്രീകളുടെ അവകാശത്തിനായി WCC എന്ന സംഘടന ഉണ്ടാക്കിയത് മുതൽ വലിയ മോശ അനുഭവങ്ങളാണ് നേരിട്ടുകൊണ്ടിരുന്നതെന്നും, ആദ്യത്തെ മൂന്നുവർഷം ചിന്തിക്കാവുന്ന അപ്പുറം ബുദ്ധിമുട്ടുകളിലൂടെയാണ് സംഘടനയും അതിലുള്ള ആൾക്കാരും കടന്നുപോയത് എന്ന് പാർവതി പറയുന്നു അതുകൊണ്ടുതന്നെ മുന്നോട്ടുപോകാനുള്ള ധൈര്യം അതിൽ നിന്ന് ഉണ്ടായി എന്നും പാർവതി പറയുന്നു.

ADVERTISEMENTS