മമ്മൂട്ടിക്ക് ഇക്കാലമത്രയും കളിയാക്കലുകൾ നേരിടേണ്ടി വന്ന ആ മുടന്ത് ഉണ്ടായതിങ്ങനെ. പല്ലിശ്ശേരി പറഞ്ഞത്.

12898

മമ്മൂട്ടിക്ക് ഇക്കാലമത്രയും കളിയാക്കലുകൾ നേരിടേണ്ടി വന്ന ആ മുടന്ത് ഉണ്ടായതിങ്ങനെ. പല്ലിശ്ശേരി പറഞ്ഞത്.കാര്യം അറിയാതെ പരിഹസിക്കരുത്

മലയാളത്തിന്റെ മഹാനടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. പകരം വയ്ക്കാനില്ലാത്ത പ്രതിഭ.അഭിനയവും ഫൈറ്റും ഇമോഷനും ഒക്കെ നന്നായി കൈകാര്യം ചെയ്യുമെങ്കിലും ഡാൻസ് ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം മുൻപന്തിയിൽ അല്ല. അതിനാൽ തന്നെ അദ്ദേഹത്തെ ഒരു കമ്പ്ലീറ്റ് ആക്ടർ എന്ന് വിളിക്കാൻ പറ്റില്ല എന്ന് പലരും അദ്ദേഹത്തെ കളിയാക്കുന്നുണ്ടായിരുന്നു. വിമർശനങ്ങളെയെല്ലാം പുഞ്ചിരിയോടെ മാത്രമേ അദ്ദേഹം നേരിട്ടിട്ടുള്ളൂ.

ADVERTISEMENTS
   

എന്നാൽ അദ്ദേഹത്തിന് കാലിന് ഒരു മുടന്തുള്ളതു കൊണ്ടാണ് അദ്ദേഹത്തിന് ഡാൻസ് കളിക്കാൻ കഴിയാത്തത് എന്നും കിംവദന്തി ഉണ്ട്. ഇതിന് പിന്നിലെ സത്യം എന്താണെന്ന് സിനിമാ നിരൂപകനായ പല്ലിശ്ശേരി മനസുതുറക്കുന്നു.

കാര്യമറിയാതെ ഒരാളെയും പരിഹസിക്കരുതെന്നാണ് അദ്ദേഹം പറയുന്നത് .മമ്മൂട്ടി നന്നായി ഡാൻസ് കളിക്കും എന്നും അത് താൻ നേരിൽ കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന് കാൽ ചെറിയ മുടന്ത് ഉള്ളതിനെ കൊണ്ട് തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് നന്നായി ഡാൻസ് കളിക്കാൻ കഴിയാത്തത് എന്നും ആ മുടന്ത് വരാൻ കാരണമായ ഒരു സംഭവത്തെക്കുറിച്ച് ആണ് പല്ലിശ്ശേരി വിവരിക്കുന്നത്.

1980 കളുടെ തുടക്കത്തിലാണ് സംഭവം. മമ്മൂട്ടി അന്ന് ഒരു വളർന്നു വന്നുകൊണ്ടിരിക്കുന്ന ഒരു താരം ആയിരുന്നു. പി ജി വിശ്വംഭരൻറെ സ്ഫോടനം എന്ന സിനിമയിൽ മെയിൻ കഥാപാത്രമായി ജയനും സുകുമാരനും ആയിരുന്നു പ്രധാന വേഷം അഭിനയിക്കേണ്ടിയിരുന്നത് .

എന്നാൽ ജയന്റെ മരണശേഷം ജയന്റെ കഥാപാത്രത്തെ സുകുമാരൻ ചെയ്യുകയും, സുകുമാരന്റെ കഥാപാത്രം ചെയ്യാൻ ഒരു പുതുമുഖ നടനെ വിളിക്കുകയും ചെയ്യുകയായിരുന്നു. മമ്മൂട്ടിയായിരുന്നു ആ വേഷം ചെയ്യാൻ എത്തിയത്.
ഒരു സീനിൽ എടുത്തുചാടുന്ന ഒരു രംഗം ഉണ്ടായിരുന്നു അത് അപകടം ഉണ്ടാക്കിയാലോ എന്ന് ഭയന്ന് മമ്മൂട്ടി ചെയ്യാൻ വിസമ്മതിച്ചു. പക്ഷെ നടനെ മാറ്റുമെന്നുള്ള ഡയറക് റ്റാരുടെ വക്കിൽ അദ്ദേഹം ആ റിസ്ക് ഏറ്റെടുത്തു . പിജി വിശ്വംഭരൻ ഒരു ഡ്യൂപ്പിനെ വച്ച് ചെയ്യാമായിരുന്നെങ്കിലും ചെയ്തില്ല. മമ്മൂട്ടിയെ കൊണ്ട് തന്നെ ചാടിച്ചു.

പുതുമുഖ താരമായതിനാലും അവസരങ്ങൾ നിഷേധിക്കപ്പെടുമോ എന്നുള്ള ആ ഭീതിയാലും നടനാകാൻ എത്ര കഷ്ടപ്പാട് സഹിക്കാനുള്ള മനസ്സും കൊണ്ടാണ് മമ്മൂട്ടി ആ സീൻ ചെയ്യുകയും അദ്ദേഹത്തിന് കാലൊടിയുകയും ചെയ്തു.

അന്ന് ഒടിഞ്ഞത് പിന്നീട് ഒരിക്കലും അത് പഴയ പോലെ ആയില്ല. അതിനുശേഷമാണ് നടക്കുമ്പോൾ ഒരു ചെറിയ മുടന്ത് ഉള്ളതായി തോന്നുന്നത് .അന്ന് അദ്ദേഹം എടുത്ത ആ ഒരു റിസ്കിനു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലമാണ് ആ മുടന്ത് .ഇതൊന്നും അറിയാതെ ഡാൻസ് ചെയ്യാൻ മോഹൻലാലിനെ കണ്ടു പഠിക്കൂ ,റഹ്മാനെ കണ്ടു പഠിക്കൂ എന്ന് പറയുന്നതിനുപകരം സത്യം എന്തെന്ന് അറിഞ്ഞിട്ട് പ്രതികരിക്കൂ എന്നാണ് പല്ലിശ്ശേരി പറയുന്നത്. താൻ ലൊക്കേഷനിൽ ഈ സംഭവം നേരിട്ട് കണ്ട് ഒരാളാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

മമ്മൂട്ടിക്ക് മുൻപ് കാലിന്റെ ലിഗമെന്റിന് പരിക്ക് പറ്റിയതിനെ കുറിച്ച് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് പക്ഷേ എന്തു സംഭവിച്ചിട്ടാണെന്ന് മാത്രം തുറന്നു പറഞ്ഞിരുന്നില്ല. ആ ഒരു സംഭവം കാരണമാണ് ഇന്ന് മിമിക്രിക്കാർ കാണിച്ചു വികലമാക്കിയ ഈ ഒരു ചെറിയ പ്രശ്നം ഉണ്ടായതെന്ന് പല്ലിശ്ശേരി വ്യക്തമാക്കുന്നു .

ADVERTISEMENTS
Previous articleശങ്കറിന്റെ സൂപ്പർ സ്റ്റാർ പദവി ഇല്ലാതാക്കിയതിൽ അയാൾക്ക് പങ്കുണ്ട് -ഒപ്പം .. മുകേഷിന്റെ വെളിപ്പെടുത്തൽ
Next articleസിനിമയില് പോരെ ഇങ്ങേർക്ക് തലയില് വിഗ്ഗ്? മമ്മൂട്ടിയും മോഹൻലാലും ഈ മലയാളം നടനെ കണ്ടു പഠിക്കണം മഞ്ജുവിന്റെ സിനിമകൾ അസഹനീയം സംഗീത ലക്ഷ്മണ പറഞ്ഞത്