അണപ്പല്ല് നഷ്ട്ടപ്പെട്ടാല്‍ അവരുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ സംഭവിക്കും ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞു ഊര്‍മിള ഉണ്ണി

2142

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഊർമ്മിള ഉണ്ണി. അറിയപ്പെടുന്ന നർത്തകിയും ചലച്ചിത്രകാരിയും എന്നതിന് പുറമേ ഒരു എഴുത്തുകാരി കൂടിയാണ് ഊർമ്മിള ഉണ്ണി. മൈൽസ്റ്റോൺ മേക്കേസിന്റെ പാർവതി ബാബു ഹോസ്റ്റ് ചെയ്യുന്ന വിഷു സ്പെഷ്യൽ ഇന്റർവ്യൂവിൽ ഊർമ്മിള ഉണ്ണിയായിരുന്നു ഗസ്റ്റ്. തന്റെ എഴുത്തിനെ കുറിച്ചും പുതിയ പുസ്തകത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ഊർമ്മിള ഉണ്ണിയിൽ നിന്നും ഇങ്ങനെ ഒരു പരാമർശം ഉണ്ടായത്.

തന്റെ അനുഭവക്കുറിപ്പുകൾ ആണ് പുസ്തകങ്ങളായി എഴുതുന്നതെന്നും തനിക്ക് ഉണ്ടായ അനുഭവങ്ങൾ വച്ചിട്ട് രണ്ടു പുസ്തകമെഴുതാനുള്ളത് ഇപ്പോൾ തന്നെയുണ്ട് എന്നാണ് ഊര്‍മിള പറയുന്നത്.

ADVERTISEMENTS
   

നമ്മുടെ അണപ്പല്ല് എടുക്കുകയോ പോകുകയോ ചെയ്യുകയാണെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ ഒരു നഷ്ടമോ ദുരന്തമോ ഉണ്ടാകുമെന്നാണ് ഊർമ്മിള പറയുന്നത്.

തന്റെ മകളും നർത്തകിയുമായ ഉത്തരം ഉണ്ണിയോടൊപ്പം ഒരുപാട് യാത്ര ചെയ്യാറുണ്ട്. അങ്ങനെയൊരു യാത്രക്കിടയിൽ കുളു മണാലി സന്ദർശിക്കുമ്പോൾ അവിടെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ  സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.  അദ്ദേഹത്തിന്റെ അസിസ്റ്റന്റ് നയന എന്ന ഒരു പെൺകുട്ടിയായിരുന്നു. അവിടെ വച്ച് കുട്ടിയെ പരിചയപ്പെടുകയും പിന്നീട് ക്ഷേത്രത്തിൽ പോകുമ്പോൾ ആ കുട്ടിയും കൂടെയുണ്ടായിരുന്നു. അവളുടെ പല്ലിന് കമ്പി ഇട്ടിരിക്കുകയായിരുന്നു. അതിനാൽ ഞാൻ ആ കുട്ടിയോട് ചോദിച്ചു എന്നാണ് പല്ലിന്റെ കമ്പി എടുക്കുക എന്ന്. ഇപ്പോൾ അവൾ പറഞ്ഞു ഒരു വർഷം ആകാനായി മൂന്നര മാസങ്ങൾക്ക് ശേഷം പല്ലിന്റെ കമ്പി എടുക്കുന്നതാണെന്ന് പറഞ്ഞു.

എന്താണ് ചേച്ചി അങ്ങനെ ചോദിച്ചത് എന്ന് അവൾ ചോദിച്ചപ്പോൾ ഊർമ്മിള പറഞ്ഞത്, നമ്മുടെ അണപ്പല്ല് പറിഞ്ഞു പോവുകയോ എടുക്കുകയോ വീണു പോകുകയോ മറ്റോ ചെയ്താൽ നമ്മുടെ ജീവിതത്തിലെ ചിലപ്പോൾ അനിഷ്ടമോ അല്ലെങ്കിൽ ചിലപ്പോൾ നല്ലതു ഉണ്ടാകാം. ആ പല്ലു പോയാൽ എന്തെങ്കിലുമൊന്ന് ജീവിതത്തിൽ സംഭവിക്കാൻ എന്നുള്ളത് ഉറപ്പാണ്. അപ്പോൾ ആ കുട്ടി പറഞ്ഞു അയ്യോ ചേച്ചി എന്റെ നാല് അണപ്പല്ല് എടുത്തതിനുശേഷം ആണ് പല്ലിന് കമ്പി ഇട്ടത്.

Nayana and Lenin Rajendran

ജീവിതത്തിൽ എന്തെങ്കിലും മോശമായി സംഭവിക്കോ എന്ന്.ആ പെണ്‍കുട്ടി അങ്ങനെ ചോദിക്കുമ്പോൾ ഊര്‍മിള പറയുന്നുണ്ട് മോശമാകണമെന്നില്ല ചിലപ്പോൾ നല്ലതും സംഭവിക്കാമല്ലോ? അപ്പോൾ എന്തായാലും ജീവിതത്തിൽ എന്തെങ്കിലും നല്ലത് നടന്നാൽ എന്നെ വിളിച്ചു പറയാൻ മറക്കരുത് എന്ന് പറഞ്ഞു എന്നും .കാരണം ഞാനിത് എല്ലാവരോടും ചോദിക്കാറുണ്ട് പലരും പല അനുഭവങ്ങളും പറയാറുണ്ട് അതുകൊണ്ടാണ് ചോദിച്ചതെന്നും അവര്‍ പറയുന്നു.

കുറേക്കാലത്തിനുശേഷം ഞാനീ നയനയെ മറന്നു പോയിരുന്നു. ലെനിൻ സാറിന്റെ പടമിറങ്ങി കുറെ കാലങ്ങൾക്ക് ശേഷം ആ കുട്ടിയെന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു ചേച്ചി അന്ന് ചേച്ചി ഒരു കാര്യം പറഞ്ഞില്ലേ നമ്മുടെ പല്ലു പോയാൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു കാര്യം നടക്കും എന്നുള്ളത്. കാണാതെ പോയ ബ്രദർ തിരിച്ചുവന്നു ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചുവന്നത് ഞങ്ങൾക്ക് ഭയങ്കര സന്തോഷമുണ്ട് എന്ന് വിളിച്ചു പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ചേച്ചിയെ വിളിച്ചത് എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു എനിക്ക് വളരെ സന്തോഷമായി എന്തായാലും നല്ലതാണല്ലോ ജീവിതത്തിൽ നടന്നതെന്ന്.

എന്നാൽ അതിനു കുറച്ചു ദിവസങ്ങൾക്ക് ശേഷം ലെനിൻ സാർ മരിക്കുകയും അതിനൊരു 10  ദിവസങ്ങൾക്ക് ശേഷം ആ പെൺകുട്ടി മരണപ്പെടുകയും ചെയ്തു. എന്താണ് എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ല. എങ്കിലും അങ്ങനെ ഒരു സംഭവം നടന്നത് ഭയങ്കര ഷോക്കിംഗ് ആയിപ്പോയി.

ആരാണ് ചേച്ചിയോട് ഇങ്ങനത്തെ വിശ്വാസങ്ങളെക്കുറിച്ച് പറഞ്ഞത് ഊര്‍മിളയോട് അവതരികയായ പാർവതി ബാബു ചോദിച്ചപ്പോൾ അവരുടെ ചേച്ചിയാണ് ഇത് പറഞ്ഞതെന്ന് അവര്‍ പറഞ്ഞു. പിന്നീടു അവര്‍ തന്നെ പറയുന്നുണ്ട് ഇതൊക്കെ ഒരുമാതിരി അന്ധവിശ്വാസമാകാം അല്ലേ എന്ന് ഊര്‍മിള പറയുമ്പോൾ പാർവതി ബാബു സമ്മതിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ എനിക്കും അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് എന്നും എന്റെ അണപ്പല്ല് പറിച്ചപ്പോൾ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ എന്നെ വിട്ടു അകന്നു പോയി എന്നാണ് ഊർമ്മിള ഉണ്ണി, പറഞ്ഞുവെക്കുന്നത്.

അന്തവിശ്വസങ്ങള്‍ പറഞ്ഞു പരത്തുന്നത് നല്ലതല്ല എന്ന് നിരവധി പേര്‍ കമെന്റുകളായി പറയുന്നുണ്ട്. എന്തൊക്കെ തരം വിശ്വാസമാണല്ല മനുഷ്യർക്ക്.

ADVERTISEMENTS
Previous articleഇത്രയും അഴക് എവിടെ കാണാനാകും -ഹണി റോസിന്റെ ഇത്രയും ഗ്ളാമറസായ ഒരു ഫോട്ടോഷൂട്ട് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല
Next articleജയന് പകരക്കാരനായി വന്ന സജിൻ ഇപ്പോൾ മലയാളം അടക്കി വാഴുന്ന അതുല്യ നടനാണ് ആരെന്ന് അറിയണ്ടേ?അക്കഥ ഇങ്ങനെ