
ഒരു കാലത്ത് 500 ഏക്കർ ഭൂമിയുടെയും ഒരു കൊട്ടാരസദൃശ്യമായ വീടിന്റെയും ഉടമയായിരുന്നു തമിഴ് ഹാസ്യതാരം സത്യൻ. എന്നാൽ ഇന്ന് അദ്ദേഹത്തിന് ഒന്നുമില്ലാത്ത അവസ്ഥയാണെന്ന വാർത്ത തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. കോയമ്പത്തൂർ ജില്ലയിലെ മധാംപട്ടിയിലെ ഒരു വലിയ ജമീന്ദാർ കുടുംബത്തിൽ നിന്നാണ് സത്യൻ വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് മധാംപട്ടി ശിവകുമാർ നാട്ടിലെ പ്രമാണിയായിരുന്നു. കോടികളുടെ ആസ്തിയുള്ള ഈ കുടുംബം സത്യനെ പ്രദേശത്തെ ‘കുട്ടിരാജ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
സമ്പന്നതയിൽ നിന്ന് ദാരിദ്ര്യത്തിലേക്ക്
സത്യന്റെ കുടുംബത്തിന് കൃഷിഭൂമിയിലും മറ്റുമായി 500 ഏക്കറിലധികം സ്ഥലമുണ്ടായിരുന്നു. കൂടാതെ, അഞ്ച് ഏക്കറിൽ വിശാലമായ ഒരു ബംഗ്ലാവും അവർക്കുണ്ടായിരുന്നു. എന്നാൽ, സത്യന്റെ അച്ഛൻ മധാംപട്ടി ശിവകുമാറിന് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ സിനിമാ നിർമ്മാണ രംഗത്തേക്ക് നയിച്ചു. ഇതോടെയാണ് കുടുംബത്തിന് സാമ്പത്തികമായി കനത്ത തിരിച്ചടികൾ നേരിടാൻ തുടങ്ങിയത്. നിർമ്മാണ രംഗത്തെ അപ്രതീക്ഷിത നഷ്ടങ്ങൾ അവരുടെ സമ്പാദ്യമെല്ലാം ഇല്ലാതാക്കി. തുടർന്ന് പിതാവ് സത്യനെ സിനിമയിലേക്കെത്തിക്കാൻ തീരുമാനിച്ചു അങ്ങനെ അദ്ദേഹം ഇളയവൻ എന്ന സിനിമ നിർമ്മിച്ച് എങ്കിലും ആ ചിത്രവും പരാജയപ്പെട്ടു. സത്യന് തമിഴിലെ പ്രശസ്ത താരങ്ങൾ ബന്ധുക്കളായി ഉണ്ടായിരുന്നു സൂര്യയുടെ പിതാവും നടനുമായ ശിവകുമാറും സത്യരാജ് എന്നിവർ സത്യന്റെ അടുത്ത ബന്ധുക്കൾ ആണ് സത്യരാജ് സത്യന്റെ അമ്മാവൻ ആണ്.
പിന്നീട് കുടുംബത്തിന്റെ പ്രതീക്ഷ സത്യനിലായിരുന്നു. ഹാസ്യനടനായതോടെയാണ് സത്യൻ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് അദ്ദേഹം മുഴുനീളെ ഹാസ്യകഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങി. ഇതുവരെ 70-ലധികം ചിത്രങ്ങളിൽ സത്യൻ വേഷമിട്ടിട്ടുണ്ട്. ‘നൻപൻ’, ‘തുപ്പാക്കി’, ‘മെർസൽ’ തുടങ്ങിയ വിജയം നേടിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സത്യന്റെ വ്യക്തിജീവിതം എന്നാൽ അത്ര വിജയകരമായിരുന്നില്ല.
തമിഴ് സിനിമാ രംഗത്തെ പ്രമുഖരുമായി സത്യന്റെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. നടൻ സത്യരാജ് സത്യന്റെ ബന്ധുവാണ്. സത്യരാജിനെ സിനിമയിലേക്ക് കൊണ്ടുവരുന്നതിൽ ശിവകുമാർ വലിയ പിന്തുണ നൽകിയിരുന്നു. സാമ്പത്തികമായി പോലും ശിവകുമാർ സത്യരാജിനെ സഹായിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. കാരണം സത്യരാജ് സിനിമയിലേക്കെത്താൻ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ നേരിട്ടപ്പോൾ സത്യന്റെ പിതാവ് ശിവകുമാർ ആണ് അദ്ദേഹത്തിന് ഒപ്പം നിന്നതും സഹായിച്ചതും.
പിതാവിന്റെ മരണ ശേഷം സത്യൻ മധാംപട്ടിയിലെ ത്ങ്ങളുടെ ബംഗ്ലാവും മറ്റു വസ്തു വകകളുമെല്ലാം വിട്ടു ചെന്നെയിലേക്ക് മാറി. തന്റെ കുടുംബക്കാരെ കാണാനുള്ള മാനസിക ബുദ്ധിമുട്ടു കൊണ്ട് തന്നെ അദ്ദേഹം അവശേഷിച്ച സ്വത്തുവകകൾ എല്ലാം തന്നെ വിൽക്കുകയായിരുന്നു എന്ന് അദ്ദേഹതിന്റെ അടുത്തിടെ ഉള്ള ഒരു വിഡിയോയിൽ അദ്ദേഹം പറയുന്നു. സത്യന്റെ അച്ഛനെയും അപ്പൂപ്പനുമൊക്കെ യജമാനൻ എന്നായിരുന്നു ആ നാട്ടുകാർ വിളിച്ചിരുന്നത് ഇപ്പോഴും സത്യനെ അവർ കുട്ടി രാജ എന്നാണ് വിളിക്കാറുള്ളത് എന്നും അടുത്തിടെ ഒരു വ്ലോഗർ പകർത്തിയ വ്ലോഗിൽ അവിടുത്തെ നാട്ടുകാർ പറയുന്നു. ഇപ്പോൾ സത്യന്റെ നാട്ടിലുളള ആ ബംഗ്ളാവ് കേരളത്തിലുള്ള ആരോ ആണ് വാങ്ങിയിരിക്കുന്നത്.
പ്രേക്ഷകരുടെ മനസ്സിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ഈ ഹാസ്യതാരത്തിന്റെ ഇന്നത്തെ അവസ്ഥ സിനിമാ ലോകത്തിന് ഒരു പാഠമാണ്. സമ്പത്തിന്റെ കെടുകാര്യസ്ഥതയും തെറ്റായ നിക്ഷേപങ്ങളും ഒരു വലിയ കുടുംബത്തെ എങ്ങനെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു എന്നതിന്റെ നേർചിത്രം കൂടിയാണ് സത്യന്റെ ജീവിതം. ഈ വാർത്ത സത്യന്റെ ആരാധകർക്കിടയിലും സിനിമാ മേഖലയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.