ദേഷ്യം വന്നാൽ കീരിക്കാടൻ ജോസിനെ നിയന്ത്രിക്കാൻ പറ്റില്ല അദ്ദേഹം ജഗദീഷിന്റെ കുത്തിന് പിടിച്ചു പൊക്കി – കാരണം ഇത് ദിനേശ് പണിക്കർ പറഞ്ഞത്.

1508

നടൻ ജഗദീഷിന്റെ സിനിമയിലെ പ്രതിച്ഛായയും യഥാർത്ഥ ജീവിതത്തിലെ പ്രതിച്ഛായയും തമ്മില്‍ വളരെ വലിയ വ്യത്യസ്തത ഉണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ സീരിയസായ ഒരു വ്യക്തിയാണ് വളരെ സീരിയസായി കാര്യങ്ങൾ സംസാരിക്കുന്ന കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി ആണ് അദ്ദേഹം. ജാഗ്ദീഷ് അഭിനയിച്ച മിക്ക കഥാപാത്രങ്ങളും കോമഡി ടച്ചുള്ള കഥാപാത്രങ്ങളാണ്. അതും വളരെ ഇന്നസെൻറ് ആയിട്ടുള്ള വലിയ ബുദ്ധിയില്ലാത്ത രീതിയിലുള്ള കോമഡി കഥാപാത്രങ്ങളെയാണ് ജഗദീഷ് എന്ന നടൻ അഭിനയിച്ചിട്ടുള്ളത്. നിരവധി ചിത്രങ്ങളിൽ നായകനായി അദ്ദേഹം തിളങ്ങിയിട്ടുണ്ട് .ഇപ്പോൾ സ്വഭാവ നടന്റെ വേഷത്തിൽ മികച്ച അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്തു മുന്നോട്ടു പോവുകയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം അദ്ദേഹത്തിൻറെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള നടനും നിർമാതാവുമായ ദിനേശ് പണിക്കർ തൻറെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരുന്നു. ആ സംഭവം ഇങ്ങനെ

ദിനേശ് പണിക്കർ നിർമ്മിച്ച ജഗദീഷ് മുകേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയിട്ടുള്ള ചിത്രം ആയിരുന്നു ചെപ്പു കിലുക്കണ ചങ്ങാതി . ഇൻ ഹരിഹർ നഗർ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ജഗദീഷ് വലയ താരമായി വളർന്നു നിൽക്കുന്ന സമയമാണത്. അതുകൊണ്ടുതന്നെ അത്രയും താരമൂല്യമുള്ള ജഗദീഷിനെ പോലെ ഒരു നടൻ തന്നെ തൻറെ ചെപ്പുകിലുക്കണ ചങ്ങാതി എന്ന ചിത്രത്തിൽ അഭിനയിക്കണമെന്ന് തനിക്ക് താൽപര്യം തോന്നുകയും ജഗദീഷിനെ കാസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ദിനേശ് പണിക്കർ പറയുന്നു.

ADVERTISEMENTS
   

പൊതുവെ സൗഹാർദ്ദപരമായി സെറ്റിൽ ഇടപെടുന്ന ഒരു വ്യക്തിയാണ് ജഗദീഷ്. ആരെയും വെറുപ്പിക്കാത്ത സ്വഭാവം. പക്ഷേ പല കാര്യങ്ങളും അദ്ദേഹത്തിന് അഭിപ്രായം ഉണ്ടാകും. ചിലപ്പോഴൊക്കെ സ്ക്രിപ്റ്റിൽ വരെ അദ്ദേഹം കൈകടത്തും, എങ്കിലും സംവിധായകനും നിർമാതാവിനും ഗുണകരമാകുന്ന മാറ്റങ്ങളും സജഷൻസ് ആയിരിക്കും അദ്ദേഹം പൊതുവേ പറയാറുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അത്തരം ഇടപെടലുകൾ അംഗീകരിച്ചു കൊടുക്കാറുണ്ടെന്നും ദിനേശ് പണിക്കർ പറയുന്നത്.

ചിത്രത്തിലെ പ്രധാന വില്ലനായി എത്തുന്നത് കീരിക്കാടൻ ജോസാണ്(മോഹന്‍ രാജ്). ചിത്രത്തിന് ക്ലൈമാക്സിൽ ജഗദീഷിനെ മുകേഷിനെയും കീരിക്കാടൻ ജോസ് ആക്രമിക്കുന്നത് തിരിച്ചവരും പ്രതിരോധിക്കുന്ന ഒരു വലിയ ഫൈറ്റ് സീൻ ഉണ്ട്. ജോസിനെ കൂടുതൽ നേരിടുന്നത് ജഗദീഷ് ആണ്. ജഗദീഷ് കീരിക്കാടൻ ജോസിനെ അടിക്കുന്ന ഒരു സീൻ ഉണ്ട്. അതിൽ 5 അടിയാണ് തുടരത്തുടരെ കട്ട് പറയാതെ തന്നെ ജഗദീഷ് അടിക്കേണ്ടത്. ഒരു വടികൊണ്ടുള്ള അടിയാണ്. അതൊരു ഡമ്മിയെ വടിയാണ് അത് കൊണ്ട് അടിച്ചാൽ പൊതുവേ നോവില്ല. എങ്കിലും ആഞ്ഞടിച്ചാൽ വേദന എടുക്കും. ഒരു റിഹേഴ്സൽ അതിനായി വച്ചിരുന്നു.

ഷൂട്ട് തുടങ്ങിയപ്പോൾ ജഗദീഷ് വടിയെടുത്ത് അടിക്കാൻ തുടങ്ങി. കട്ട് പറയാത്തത് കൊണ്ടാണ് അദ്ദേഹം തുരുതുരെ അടിക്കാൻ തുടങ്ങി 5 അടി എന്നുള്ളത് 15, 20 അടിയായി. അല്പം ശക്തി ഉപയോഗിച്ച് അടിച്ചത് കൊണ്ട് തന്നെ സ്വാഭാവികമായും കീരിക്കാടൻ ജോസിന് പൊതിരെ അടി കിട്ടി എന്ന് തന്നെ പറയാം. അത് അദ്ദേഹത്തിന്റെ വലിയ അപമാനമായി തോന്നുകയും ചെയ്തു. സീൻ കട്ട് പറഞ്ഞതോടെ ആ ദേഷ്യം മറ്റുള്ളവർക്ക് എല്ലാം കീരിക്കാടൻ ജോസിന്റെ മുഖത്തുനിന്ന് വായിച്ച് അറിയാൻ പറ്റുന്നുണ്ടായിരുന്നു.

അദ്ദേഹം അപ്പോൾ തന്നെ വളരെ അധികം ദേഷ്യപ്പെടുകയും ജഗതിഷുമായി വഴക്കുണ്ടാവുകയും ചെയ്തു. സീനിന്റെ ഒറിജിനാലിറ്റിക്ക് വേണ്ടിയാണ് ചെയ്തതെന്ന് മനഃപൂർവം അല്ല ചെയ്തത് എന്ന് ജഗദീഷ് പറഞ്ഞിരുന്നു. പക്ഷേ അതുകൊണ്ട് മതിയായിരുന്നില്ല. അതിൻറെ ബാക്കി പത്രമായി ചില സംഭവങ്ങളും പിന്നീട് അരങ്ങേറി എന്ന് ദിനേശ് പണിക്കർ ഓർക്കുന്നു.

എറണാകുളത്തുള്ള ഒരു ഹോട്ടലിൽ ആയിരുന്നു എല്ലാവരും താമസിച്ചിരുന്നത്. രാത്രി ആയപ്പോൾ ജോസ് ജഗദീഷിന്റെ മുറിയിൽ വാതിൽ കൊട്ടി. ജഗദീഷ് വാതിൽ തുറന്നത് കീരിക്കാടൻ ജോസ്അകത്തുകയറി കുറ്റിയിട്ടു.നേരത്തെ സംഭവിച്ച അപമാനത്തിന് പ്രതികാരം വീട്ടാനായിരുന്നു അദ്ദേഹം വന്നത്. അദ്ദേഹം വളരെ ശുദ്ധനായ വ്യക്തിയാണ് പക്ഷേ അദ്ദേഹത്തിന് ദേഷ്യം വന്നാൽ അദ്ദേഹത്തെ പിടിച്ചാൽ കിട്ടത്തില്ല. അത്രയും വലിയ ആജാനബാഹുവായ ഒരു വ്യക്തിയാണ്. അദ്ദേഹം ദേഷ്യത്തോടെ ജഗദീഷിന്റെ കുത്തിന് പിടിച്ചു മുകളിലേക്ക് പൊക്കി. ജഗദീഷ് ബഹളം വച്ചു അപ്പോൾ എല്ലാവരും ഓടി ചെല്ലുകയായിരുന്നുവെന്നും കാര്യങ്ങൾ പറഞ്ഞ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാൽ അദ്ദേഹം പെട്ടെന്നൊന്നും അടങ്ങിയിരുന്നില്ല ദിനേശ് പണിക്കർ ഓർക്കുന്നു. പൂർണ്ണമായി നിയന്ത്രണം വിട്ടൊരു അവസ്ഥയിലായിരുന്നു അദ്ദേഹം, അദ്ദേഹം ശരിക്കും ഒരു വില്ലന്റെ വേഷത്തിൽ ആയി മാറിയിരുന്നു എന്നും, എല്ലാ ഒടുവിൽ ജഗദീഷ് തന്നെ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സമാധാനിപ്പിച്ച് അദ്ദേഹത്തെ ചിരിപ്പിച്ചാണ് വിട്ടത്. അത്തരത്തിൽ ൾക്കാരോട് നയപരമായി ഇടപഴകാനുള്ള ഒരു ബുദ്ധി ജഗദീഷിനുണ്ട് എന്നും അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സിനിമ ലോകത്ത് തുടരുന്നത് ദിനേശ് പണിക്കർ ഓർക്കുന്നു.

ADVERTISEMENTS
Previous articleഎന്നെ ഇനി സിനിമയിൽ എടുക്കുമോടാ എനിക്ക് ഇനി അഭിനയിക്കാൻ പറ്റുമോ – പൊട്ടിക്കരഞ്ഞു കൊണ്ട് മമ്മൂക്ക ചോദിച്ചു – മുകേഷ് പറഞ്ഞത്
Next articleനിത്യ മേനോനും ആ നടിയും സെറ്റിൽ മദ്യപിക്കില്ല – തെലുങ്കിൽ കാസ്റ്റിംഗ് കൗച് നടക്കുന്നത് ഇങ്ങനെ- പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ