ഹല്ലെ ബെറി – മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ നടി, കൂടാതെ പട്ടികയിലെ ഒരേയൊരു നടിയും. എന്തുകൊണ്ട് ?

132

ഓസ്കാർ അവാർഡുകൾ സിനിമയുടെ മായിക ലോകത്തെ ഏറ്റവും പരമോന്നത അവാർഡുകൾ എന്നൊക്കെ നമുക്ക് വിളിക്കാൻ കഴിയുന്ന അതല്ലെങ്കിൽ ലോകം അങ്ങനെ പറയുന്ന വളരെ മഹത്തരമായ ഒരു പുരസ്ക്കാരം. പക്ഷേ അതിപ്പോഴും നിറത്തിന്റെയും വർഗ്ഗത്തിന്റെയും ഉച്ചനീചത്വങ്ങളുടെയും ത്രാസിൽ കിടന്നു തൂങ്ങിയാടുന്നു. ഇപ്പോഴും ഒരു സൈഡിലേക്ക് മാത്രം ചായുന്ന, ഒരു വിഭാഗത്തിന് മാത്രം ലഭിക്കപ്പെടുന്ന, അല്ലെങ്കിൽ നൽകപ്പെടുന്ന ഒന്നായി ഈ പുതിയ ലോകത്തും മാറ്റപ്പെടുകയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.

ഇങ്ങനെ ഒരു ചോദ്യം ഉയരുന്നതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. പരിഷ്കൃത സമൂഹം എന്നറിയപ്പെടുന്ന വികസിത രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്ന വർണ വിവേചനത്തിന്റെയും റേസിസസ്തിന്റെയും മകുടോദാഹരണങ്ങൾ ആയി ഓസ്ക്കാർ അവാർഡുകളുടെ വിതരണം നാം കാണേണ്ടതുണ്ടോ എന്ന് ചിന്തിക്കണം.

ADVERTISEMENTS
   

ഇപ്പോൾ എന്തുകൊണ്ട് ഇങ്ങനെ ഒരു ചർച്ച എന്ന് ചിന്തിച്ചാൽ 2002 ലാണ് ലോകത്താദ്യമായി ഒരു ആഫ്രിക്കൻ അമേരിക്കൻ വംശജയായ അതല്ലെങ്കിൽ കറുത്ത വംശജയായ ഒരു സ്ത്രീക്ക് മികച്ച നടിക്കുള്ള ഓസ്‌ക്കാർ പുരസ്ക്കാരം ലഭിക്കുന്നത്. അത് മറ്റാർക്കുമല്ല Halle Maria Berry അഥവാ Halle Berry എന്ന വിഖ്യാത ഹോളിവുഡ് താരത്തിനാണ്. 1966 ൽ ലിവർ പൂളിൽ നിന്നുള്ള വൈറ്റ് ഇമിഗ്രന്റ് ആയ Judith Ann നും Jerome Jesse Berry എന്ന ആഫ്രിക്കൻ അമേരിക്കൻ വശജനും ആണ് ഹല്ലാ ബെറി ജനിച്ചത്. ലോകത്തു തന്നെ ഏറ്റവും മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യ കറുത്ത വനിതയും ആദ്യത്തെ നിറമുള്ള ഏക വനിതയും ഇന്നും ഹല്ലാ തന്നെയാണ് എന്നുള്ളതാണ് ഏറ്റവും ദുഖകരമായ സത്യം. അവർക്കു ഈ പുരസ്ക്കാരം ലഭിച്ചിട്ട് ഇപ്പോൾ ഇരുപതു വർഷത്തോളമായി എന്നിട്ടും ഇന്നേ വരെ അങ്ങനെ ഒരവാർഡ്‌ അതായത് മികച്ച നടിക്കുള്ള മറ്റൊരു ഓസ്കാർ അവാർഡ് ലോകത്തെ മറ്റൊരു ബ്ലാക്ക് വുമണും നേടിയിട്ടില്ല എന്നതാണ് നമ്മെ ലജ്ജിപ്പിക്കുന്ന വലിയ സത്യം. ഈ അവാർഡ് നേടാൻ കഴിവുള്ള കറുത്ത വനിതകൾ ഇല്ലാത്തതാണോ അതോ നല്കാത്തതാണോ എന്ന ചോദ്യം തന്നെ പ്രസക്തമാണോ? അതോ അതിനു മറ്റെന്തെങ്കിലും കരണമുണ്ടോ? ഏവരും ചിന്തിക്കേണ്ട വിഷയം ആണ്.

2001 ൽ മാർക്ക് ഫോർസ്റ്റർ സംവിധാനം ചെയ്ത മോൺസ്റ്റെർസ് ബോൾ എന്ന ചിത്രത്തിൽ ബുദ്ധിമുട്ടുന്ന ഒരു വിധവയുടെ വേഷമാണ് ഹലാ ബെറി ചെയ്തത്. ഹോളിവുഡിന്റെ ചരിത്രത്തിൽ മുൻപും ഇത്തരത്തിലുള്ള അവഗണന ഉണ്ടായിട്ടുണ്ട്. ലോകത്താദ്യമായി ഒരു കറുത്ത വനിതയ്ക്ക് ഓസ്കാർ അവാർഡ് കിട്ടുന്നത് 1940 ൽ Hattie McDaniel എന്ന കറുത്ത വനിതയ്ക്കാണ്. അത് മികച്ച സഹനടിക്കുള്ള അവാർഡ് ആയിരുന്നു. പക്ഷേ അന്നും ആ ഓസ്കാർ അവാർഡ് നേടിയ താരത്തിന് പിന്നീട് തന്റെ കരിയറിൽ അധികം സിനിമ അവസരങ്ങൾ ലഭിച്ചില്ല എന്നത് ചരിതം. അന്ന് അവാർഡ് കിട്ടിയവർക്കായി ഒരുക്കിയ നിശാ ക്ലബ്ബിലെ പാർട്ടിക്ക് സിനിമയിലെ വെളുത്ത വർഗ്ഗക്കാരായ നടീനടന്മാർക്കൊപ്പം ഇരിക്കാൻ ലോകത്താദ്യമായി ഓസ്കാർ അവാർഡ് നേടിയ ആ കറുത്ത വർഗ്ഗക്കാരിയെ ഇരിക്കാൻ ഹോട്ടൽ അധികൃതർ അനുവദിച്ചില്ല.

Hattie McDaniel ന്റെ ഓസ്‌കാർ നേട്ടം മറ്റു കറുത്ത വർഗ്ഗക്കാരായ അഭിനേതാക്കൾക്ക് അവസരം ഒരുക്കുമെന്ന് കരുതിയെങ്കിലും Hattie McDaniel നു പോലും പിന്നീട് അവസരങ്ങൾ വേണ്ട രീതിയിൽ ലഭിച്ചില്ല എന്ന് അവർ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ തനിക്കു അന്ന് തോന്നിയതിനെ പറ്റി അവർ പറഞ്ഞതും വളരെ അധികം ചിന്തോദ്വീപങ്ങളായ കാര്യങ്ങളായിരുന്നു. “ഓസ്‌കാർ പോലുള്ള ഇത്രയും വലിയ ബഹുമതി കിട്ടി എന്നതിലുപരി താൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന പ്രതീതിയാണ് അന്ന് തനിക്കുണ്ടായത്” എന്ന് താരം പറഞ്ഞിരുന്നു.

ഒരു പക്ഷേ ഈ അവഗണയിൽ നിന്നൊക്കെ കൊണ്ടാകാം 2015 മുതൽ ആരംഭിച്ച #OscarsSoWhite എന്ന ഒരു ക്യാമ്പയിൻ തന്നെ ആരംഭിച്ചത്. ഹല്ലാ ബെറി തന്നെ മുൻപുള്ള ഒരു അഭിമുഖത്തിൽ വളരെ അധികം വികാരാധീനയായി ആണ്, താൻ അവാർഡ് നേടി ഇരുപതു വർഷമായിട്ടും ഇന്നേ വരെ മറ്റൊരു കറുത്ത വനിതയ്ക്കും ഈ പുരസ്ക്കാരം ലഭിച്ചില്ല എന്ന കാര്യം പറഞ്ഞത്. എനിക്ക് ശേഷം എന്നോടൊപ്പം ഈ പുരസ്ക്കാരം നേടി നില്ക്കാൻ മറ്റൊരു ബ്ലാക്ക് വോമണും ഇല്ല എന്നത് തികച്ചും ഹൃദയ ഭേദകമാണ് ” അവർ പറയുന്നു .

തനറെയും വ്യക്തിപരമായ അനുഭവങ്ങളും ആണ് താരം പങ്ക് വെച്ചിരുന്നു. അവാർഡ് നേടിയ രാത്രീയിൽ ഞാൻ ഒരു പാട് പ്രതീക്ഷകളോടെ ചിന്തിച്ചിരുന്നു എന്തെന്നാൽ ഇനി വലിയ മാറ്റങ്ങൾ ആകും സംഭവിക്കാൻ പോകുന്നത്. ധാരാളം കറുത്ത വനിതകൾക്ക് അവസരങ്ങൾ ലഭിക്കും എനിക്ക് ഞാൻ ആഗ്രഹിക്കുന്ന വേഷങ്ങൾ ചെയ്യാൻ കഴിയും , ഉടൻ തന്നെ സ്ക്രിപ്റ്റുകൾ നിറച്ച വലിയ ഒരു ട്രക്ക് തന്നെ എന്റെ വീടിന്റെ മുൻവാതിൽക്കൽ നിൽക്കും എന്നൊക്കെയാണ് ,പക്ഷേ അത്തരത്തിലുള്ള ഒന്നും തന്നെ സംഭവിച്ചില്ല എന്നതാണ് വസ്തുത എന്നും ഹല്ലാ ബെറി പറയുന്നു. തനിക്കു മുന്നേ മികച്ച നടിക്കുള്ള ഓസ്കാർ അവാർഡുകൾ നേടിയ പലരുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങൾ പോലെ തനിക്കും സംഭവിക്കും എന്ന് കരുതി എങ്കിലും അങ്ങനെ ഒന്നും സംഭവിച്ചില്ല എന്നതാണ് വസ്തുത. ഹല്ലാ ബെറി പറയുന്നു.

ADVERTISEMENTS