മമ്മൂട്ടി വന്നപ്പോൾ സെറ്റിൽ ആരുമില്ല കലിപ്പിൽ അദ്ദേഹം പോയി – ആശാന്റെ നെഞ്ചത്ത് തന്നെ വേണം അന്നദ്ദേഹം പറഞ്ഞു

1905

അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ധീഖ് മലയാള സിനിമയിലെ വിസ്മയ നടൻ മമ്മൂട്ടിയെക്കുറിച്ച് ഒരു രസകരമായ ഓർമ്മ മുൻപ് പങ്കുവെച്ചിരിക്കുന്നു.പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് സിദ്ധീഖ് വിവരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തത് ഫാസിൽ ആണ് അന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ അസിസ്റ്റന്റ് ആയി ജോലി നോക്കുന്ന സമയമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ മമ്മൂട്ടി എത്തിയപ്പോൾ സെറ്റിൽ സിനിമയുടെ സംവിധായകനും ക്യാമറാമാനുമുൾപ്പടെ പലരും ഇല്ലതിരുന്നതും ആ സമയത്തു മമ്മൂക്ക ദേഷ്യപ്പെട്ടതുമാണ് അദ്ദേഹാം വിവരിച്ചത്.

മമ്മൂക്കയുടെ ദേഷ്യവും മഞ്ഞുരുകലും

സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഫാസിൽ സാറിന്റെ ഉപ്പ മരിച്ചു പോയതിനാൽ അദ്ദേഹത്തിന് പെട്ടെന്ന് വീട്ടിലേക്ക് പോകേണ്ടി വന്നു. മമ്മൂക്കയുടെ ആറോളം ചിത്രങ്ങൾ അപ്പോൾ ഷൂട്ടിംഗ് നടക്കുകയാണ് അദ്ദേഹം ഓടി നടന്നു അഭിനയിക്കുന്ന സമയം. ഫാസിൽ സാറിന് ആ സമയത്തു വരാൻ സാധിക്കില്ല മൂന്ന് ദിവസം എടുക്കും അദ്ദേഹം വരാൻ മമ്മൂക്കയുടെ ഡേറ്റ് തീരാതിരിക്കാൻ ഈ ദിവസങ്ങളിൽ ഷൂട്ട് ചെയ്തേ മതിയാകൂ. ഷൂട്ടിംഗ് പുരോഗമിക്കാൻ വേണ്ടി ഫാസിൽ സിദ്ദിഖിനോട് കുറച്ചു സീനുകൾ ഷൂട്ട് ചെയ്യാൻ പറഞ്ഞു. ആ ഭാഗങ്ങളുണ്ട് തിരക്കഥയും ഹോണിലൂടെ പറഞ്ഞു കൊടുത്തു. പക്ഷേ ആ ദിവസം മമ്മൂക്കാ എത്തില്ല എന്നാണ് ആദ്യം പറഞ്ഞത്. അത് കൊണ്ട് തന്നെ ക്യാമറാമാൻ മമ്മൂക്ക വന്നിട്ട് തന്നെ വിളിക്കൂ എന്ന് പറഞ്ഞു വീട്ടിലേക്ക് പോയി. അപ്പോൾ മമ്മൂക്ക അപ്രതീക്ഷിതമായി സെറ്റിൽ എത്തി.

ADVERTISEMENTS
   

ഈ സമയത്ത് സെറ്റിൽ സംവിധായകൻ, ക്യാമറാമാൻ, കോസ്റ്റിയുമർ എന്നിവർ ഇല്ലായിരുന്നു. ഉണ്ടായിരുന്നത് സഹായികൾ മാത്രമായിരുന്നു. രാത്രി 10 മണിക്ക് മമ്മൂട്ടി സെറ്റിൽ എത്തിയപ്പോൾ എല്ലാവരും സഹായികൾ ആണെന്ന് കണ്ട് അദ്ദേഹത്തിന് ദേഷ്യം വന്നു. എങ്കിൽ പിന്നെ ഞാൻ പോയിട്ടു എന്റെ അസിസ്റ്റന്റിനെ വിടാം എന്ന് ദേഷ്യപ്പെട്ട് കൊണ്ട് മമ്മൂക്ക പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം തണുത്തു. ഷൂട്ടിംഗ് തുടങ്ങി. രാത്രി ഒരു മണിക്ക് ഷൂട്ടിംഗ് അവസാനിപ്പിക്കാൻ മമ്മൂട്ടി പറഞ്ഞു കാരണം തനിക്ക് രാവിലെ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ട് അവിടേക്ക് പോകണം എന്ന് പറഞ്ഞു . എന്നാൽ രണ്ട് ഷോട്ടുകൾ കൂടി ബാക്കിയായിരുന്നു.

ഡ്യൂപ്പ് രംഗം

മമ്മൂട്ടിക്ക് അതിരാവിലെ ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ അദ്ദേഹം പോകാൻ തീരുമാനിച്ചു.രണ്ടു സീൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആ രംഗങ്ങളെ കുറിച്ച് ചോദിച്ചു. വലിയ പ്രാധാന്യമുളള രംഗമല്ല എന്ന് ചിന്തിച്ചു അദ്ദേഹം അത് കട്ട് ചെയ്തുകളയാൻ പറഞ്ഞിട്ടുപോയി. പക്ഷേ ഫാസിൽ സാർ പറഞ്ഞതായാണ് കൊണ്ട് ഞങ്ങൾക്ക് അത് ഷൂട്ട് ചെയ്യാതിരിക്കാൻ പറ്റില്ല. ഡ്യൂപ്പിനെ വച്ച് ആ രംഗം ഷൂട്ട് ചെയ്യാൻ സിദ്ധീഖും ലാലും തീരുമാനിച്ചു. മമ്മൂട്ടിയുടെ ഡ്രൂപ്പ് ഡ്രസ് ധരിപ്പിച്ച് പ്രൊഡക്ഷനിലെ ശ്രീകണ്ഠനെക്കൊണ്ട് ആ സീൻ ഷൂട്ട് ചെയ്തു. ആരാണ് എന്ന് മനസിലാകാത്ത രീതിയിൽ പിറകിൽ ക്യാമറ വച്ചാണ് അത് ചെയ്‌തത്‌.

മമ്മൂട്ടിയുടെ പ്രതികരണം

ഡബ്ബിംഗ് സമയത്ത് ഡ്യൂപ്പ് രംഗം കണ്ടപ്പോൾ മമ്മൂട്ടിക്ക് സംശയം തോന്നി. ഈ ഷോട്ട് ഞാൻ അഭിനയിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടു എന്നെയും ലാലിനെയും നോക്കി എന്നിട്ടു പറഞ്ഞു കൊള്ളാം നന്നായി ആശാന്റെ നെഞ്ചത്ത് തന്നെ വേണം പഠിക്കാൻ എന്ന്. ഇത് കേട്ട് കൊണ്ട് ഫാസിൽ സാർ എന്താ പ്രശനം എന്ന് ചോദിച്ചു എത്തി. അപ്പോൾ മമ്മൂക്ക അദ്ദേഹഹത്തോട് പറഞ്ഞു ഈ സീൻ ഒന്നും ഞാൻ ചെയ്തതല്ല ഇവന്മാർ മറ്റാരെയോ വച്ച് ഷൂട്ട് ചെയ്തതാണ് എന്ന് .

ഈ സംഭവം വിവരിക്കുന്നതിലൂടെ മമ്മൂട്ടിയുടെ പെട്ടന്നുള്ള ദേഷ്യവും എന്നാൽ അതെ പൊപോലെ തണുക്കുന്നു വാത്സലയം നിറഞ്ഞ സ്വഭാവത്തെക്കുറിച്ചാണ് സിദ്ധീഖ് പറയുന്നത്.

ADVERTISEMENTS
Previous articleചേട്ടനെ അച്ഛന്റെ സ്ഥാനത്താണ്‌ കാണുന്നത് – വിനീതിനെ കുറിച്ച് ധ്യാന്‍ പറഞ്ഞത് – കണ്ണ് നനഞ്ഞു പോകും ആരുടേയും
Next articleശോഭന കാണിക്കുന്നത് കണ്ടു ഭയപ്പെട്ട് നില്‍ക്കുന്ന വിദേശികളില്‍ നിന്ന് രക്ഷിച്ചു കൊണ്ടു പോകുന്നത് ഞങ്ങളാണ് -മുകേഷ് പറഞ്ഞത്