Advertisement
Home MOVIES Malayalam അത്തരം ആളുകളെ മാറ്റിനിർത്തുകയാണ് ചെയ്യാറുള്ളത്. അത്തരം ആളുകൾ എന്നെ സ്നേഹിക്കണം എന്നും ഞാൻ പറയില്ല

അത്തരം ആളുകളെ മാറ്റിനിർത്തുകയാണ് ചെയ്യാറുള്ളത്. അത്തരം ആളുകൾ എന്നെ സ്നേഹിക്കണം എന്നും ഞാൻ പറയില്ല

68

അപൂർവരാഗം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിത്യ മേനോൻ. എന്നാൽ ഇതായിരുന്നില്ല നടിയുടെ ആദ്യത്തെ മലയാള ചിത്രം അന്യഭാഷ ചിത്രങ്ങളിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മലയാളത്തിൽ ഗംഭീര വരവേൽപ്പ് തന്നെ താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു. വലിച്ചുവാരി സിനിമകൾ ചെയ്യാതെ വളരെ ശ്രദ്ധിച്ച് വളരെ കുറച്ചു മാത്രം സിനിമകൾ ചെയ്യുന്ന ഒരു നടി കൂടിയാണ് നിത്യ മേനോൻ. ചെയ്യുന്ന ചിത്രങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. ഒക്കെ കണ്മണി എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്നത്.

ഈയൊരു ചിത്രത്തിനു ശേഷം ദുൽഖർ സൽമാനുമായി നല്ല പൊരുത്തമുള്ള നടിയാണ് നിത്യ മേനോൻ എന്ന ഒരു വാക്കു കൂടി പ്രേക്ഷകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫേക്ക് ന്യൂസുകളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുമ്പോൾ അതിന് താരം പറയുന്ന മറുപടിയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

READ NOW  ശ്രീനാഥ് ഭാസി ഇരയാണ് നമ്മൾ മനപ്പൂർവം ഒരാളെ കൂതറയാക്കരുത് പിന്തുണയുമായി വിജയകുമാർ പ്രഭാകരൻ

ADVERTISEMENTS

ഫേക്ക് ന്യൂസുകൾ കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട് എന്ന തരത്തിലുള്ള ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. ഫേക്ക് ന്യൂസുകൾ എന്നുപോലും താൻ അതിനെ പറയില്ല അതൊക്കെ ഗോസിപ്പുകൾ ആണ് എന്ന് പറയുന്നതാണ് സത്യം. വീട്ടിൽ ചുറ്റും കൂടിയിരുന്ന ചായ കുടിച്ചു കൊണ്ട് മറ്റൊരാളുടെ കുറ്റം പറയില്ലേ എന്നു പറയുന്ന ഒരു നിലവാരം മാത്രമാണ് അതിനുള്ളത്. അത് ഒരുപാട് താഴെയാണ്.

അത്തരത്തിലുള്ള കാര്യങ്ങളോട് ഞാൻ റിയാക്ട് ചെയ്യുക പോലും ചെയ്യാറില്ല. ഇപ്പോഴാണ് ഞാൻ ചില കാര്യങ്ങൾക്ക് റിയാക്ട് ചെയ്തു തുടങ്ങിയത് തന്നെ. അങ്ങനെയൊരു ക്ലാരിഫിക്കേഷൻ കൊടുക്കണമെന്ന് തോന്നാറില്ല. അങ്ങനെയുള്ള ന്യൂസുകൾ വിശ്വസിക്കുന്ന ആളുകൾ എന്നെ സ്നേഹിക്കണം എന്നും ഞാൻ പറയില്ല.

അങ്ങനെ വിശ്വസിക്കാത്ത ആളുകൾ എന്നെ സ്നേഹിച്ചാൽ മതി അങ്ങനെയുള്ള ആളുകൾ എന്റെ ഫാൻ ആയാൽ മതി. അല്ലാതെയുള്ളവരെ മാറ്റിനിർത്തുകയാണ് ചെയ്യാറുള്ളത്. അതുതന്നെയാണ് ഏറ്റവും നല്ലത്. നിത്യയുടെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്തത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് നിത്യ മേനോൻ. പലപ്പോഴും തന്റെ പല നിലപാടുകളും സോഷ്യൽ മീഡിയയിലൂടെ താരം തുറന്നു പറയുകയും ചെയ്യാറുണ്ട്.

READ NOW  പല്ലിന്റെയും കഷണ്ടിയുടെയും പേരിൽ അന്ന് മമ്മുക്കകളിയാക്കി-അനിഖ:പുറത്ത് പറയാനാവാത്ത കാര്യങ്ങളാണ് പലരും ചോദിക്കുന്നത്:അനശ്വര രാജൻ.
ADVERTISEMENTS