Advertisement
Home MOVIES Malayalam വൃത്തികെട്ട തുണിയിട്ട് ഫോട്ടോഷൂട്ട് നടത്തുന്നു ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഇതിലേക്ക് വലിച്ചിഴക്കാൻ നാണമില്ലേ – അവതാരകയെ തല്ലാനൊരുങ്ങി...

വൃത്തികെട്ട തുണിയിട്ട് ഫോട്ടോഷൂട്ട് നടത്തുന്നു ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഇതിലേക്ക് വലിച്ചിഴക്കാൻ നാണമില്ലേ – അവതാരകയെ തല്ലാനൊരുങ്ങി നിമിഷ ബിജോ. വീഡിയോ വൈറൽ

705

സോഷ്യൽ മീഡിയ ലോകത്തെ മിന്നും താരമാണ് നിമിഷാ ബിജോ. മോഡലിംഗും ടെലിവിഷൻ സീരിയലുകളും സിനിമകളിൽ ചെറിയ വേഷങ്ങൾ ഒക്കെയായി മുന്നോട്ടുപോകുന്ന താരം കൂടുതൽ വൈറലാകുന്നത് താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ താരം പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോസുകളും ആണ്. നിമിഷാ ബിജോയുടെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ വീഡിയോസുകളും പലപ്പോഴും വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. വലിയ ഒരു ആരാധക വൃന്ദവും താരത്തിന് ഉണ്ട്.

ഒരു ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ ചോദിക്കുന്ന ചില പ്രകോപനപരമായ ചോദ്യങ്ങളും അതിന് താരം നൽകുന്ന രൂക്ഷമായ ചില മറുപടികളാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നും പ്ലാൻ ചെയ്ത് ഉണ്ടാക്കിയത് ആണെന്നും ആക്ഷേപമുണ്ട്. എങ്കിലും പൊതുവേ അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്ന ഓൺലൈൻ അവതാരകർക്ക് കറക്റ്റ് ആയിട്ടുള്ള ഒരു മറുപടിയാണ് ഇത് എന്ന് വലിയൊരു വിഭാഗം പറയുന്നുണ്ട്.

ADVERTISEMENTS
READ NOW  അഭിനയിച്ച കാലത്തൊക്കെ ഗോസിപ്പുകൾക്ക് ഇടനൽകാതെ അസിന്റെ അച്ഛൻ മാധ്യമപ്രവർത്തകരോട് ഇടപെട്ടിരുന്നത് ഇങ്ങനെ

ആ അഭിമുഖത്തിൽ അവതാരിക ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു. നിമിഷ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്നു നിമിഷ എക്സ്പോസ്ഡ് ആയിട്ടുള്ള വീഡിയോസ് ചെയ്യുന്നു. നിമിഷ തെറിവിളി കേൾക്കുന്നു. നിങ്ങൾ ഒരു കല്യാണം കഴിച്ച സ്ത്രീയാണ്. നിങ്ങളുടെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഇതിലേക്ക് വലിച്ചിഴയ്ക്കാൻ നിങ്ങൾക്ക് നാണമില്ലേ എന്നാണ്. ഈ ചോദ്യത്തിന് വല്ലാതെ ദേഷ്യപ്പെട്ട് പ്രകോപനപരമായിട്ടാണ് നിമിഷയുടെ പെരുമാറുന്നത്. ഒരു ഘട്ടത്തിൽ അവതാരകയെ തല്ലാൻ പോലും നിമിഷം ശ്രമിക്കുന്നത് കാണാം. അതിനുശേഷം മൈക്ക് വലിച്ചൂരി എറിഞ്ഞു പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.

ഇതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ് ഞാൻ വന്നത് മുതൽ നിങ്ങളോട് വളരെ മാന്യമായിട്ടാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്എല്ലാത്തിനും ഒരു പരിധിയുണ്ട്. കുറെ നേരമായി നിങ്ങൾ കിടന്ന് കണ കണ എന്ന് സംസാരിക്കുന്നു. നിങ്ങൾ എന്ത് കാര്യത്തിനാണ് എന്നെ ഇങ്ങോട്ട് വിളിച്ചത്. ഇൻറർവ്യൂ അല്ലേ അതോ വേറെ എന്തെങ്കിലും ചോദിക്കാൻ ആണോ. ചോദിക്കുന്നതിനൊക്കെ ഒരു മര്യാദ ഇല്ലേ എന്ന് നിമിഷ ചോദിക്കുന്നു. പെട്ടെന്ന് അവതാരികയായ പെൺകുട്ടി താൻ അങ്ങനെയല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നതോടെ നിമിഷ പൊട്ടിത്തെറിക്കുകയാണ്.

READ NOW  ആ സിനിമയെന്റെ ജീവിതം തകർത്തു. മോശം രംഗങ്ങൾ ഉൾപ്പെടുത്തി.എന്റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു. കൃപ നടത്തിയ വെളിപ്പെടുത്തൽ

പിന്നെ നീ എന്ത് ആണ് ഉദ്ദേശിച്ചത്ഒരു ഇൻറർവ്യൂവിന് വിളിക്കുമ്പോൾ ഇങ്ങനെയാണോ ചോദിക്കുന്നത്. ചോദിക്കുന്നതിന് ഒരു മര്യാദ ഉണ്ട്. നിങ്ങൾ തന്നെയല്ലേ പറഞ്ഞത് ഞാൻ വലിയ സോഷ്യൽ മീഡിയ താരമാണെന്ന്. അങ്ങനെയുള്ള ഒരു താരത്തോട് ഇങ്ങനെയാണോ സംസാരിക്കുന്നത്. എനിക്ക് ദേഷ്യം വരുന്നുണ്ട് നിൻറെ മോന്തയടിച്ചു ഞാൻ പറിക്കും എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ടു വരുന്ന പോലുമുണ്ട് ഒരു ഘട്ടത്തിൽ . അതിനുശേഷം എന്തൊക്കയോ അസഭ്യം പറഞ്ഞുകൊണ്ട് താരം മൈക്ക് വലിച്ചു എറിഞ്ഞ് മുന്നോട്ടു പോകുന്നതാണ് കാണുന്നത്.

 

അന്തസുള്ള ഇൻറർവ്യൂ😜🤣🤣🤣🤣

Posted by Troll Malayalam on Friday, August 2, 2024

താൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചത് എന്ന് പറഞ്ഞുകൊണ്ട് അവതാരിക പൊട്ടി കരയുന്നത് വീഡിയോയിൽ നമുക്ക് കാണാം. ഈ വീഡിയോ പ്ലാനടാണ് എന്നും ഇത് ആൾക്കാരെ പറ്റിക്കുന്നതിനു വേണ്ടിയാണ് എന്നും ഒരു വിഭാഗം പറയുന്നുണ്ട്. എന്തുതന്നെയായാലും ഇത്തരത്തിലുള്ള വീഡിയോ അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്ന ഓൺലൈൻ മീഡിയ ആങ്കർമാർക്ക് കൃത്യമായ ഒരു മറുപടി കൂടിയാണ്.

READ NOW  മമ്മൂട്ടിയെ ഒരിക്കൽ പോലും രോഗം തളർത്തിയിരുന്നില്ല; ആത്മവിശ്വാസം നിറഞ്ഞ സംഭാഷണം ഓർത്തെടുത്ത് നടൻ വി.കെ. ശ്രീരാമൻ
ADVERTISEMENTS