
മോഹൻലാൽ എന്ന താരപ്രതിഭയെ മലയാളികളോട് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല . മലയാളികളുടെ സ്വന്തം ലാലേട്ടൻ ആണ് അദ്ദേഹം. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മോഹൻലാലിനു കഥാപാത്രം ആകാനും കഥാപാത്രത്തിൽ നിന്ന് മോഹൻലാൽആകാനും അദ്ദേഹത്തിന് കഴിയും. നിമിഷനേരം കൊണ്ടുള്ള പരകായ പ്രവേശവും ,ഭാവപ്രകടനങ്ങളും ,സൂക്ഷ്മ അഭിനയവും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായി തീർന്നിരിക്കുകയാണ് മോഹൻലാൽ.
അദ്ദേഹത്തിന്റെ ഈ കഴിവിനെ കുറിച്ച് ഒരുപാട് പേർ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. മോഹൻലാലിന്റെ വിരൽ പോലും അഭിനയിക്കുമെന്ന് ഒരിക്കൽ ഒരു സംവിധായകൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ പ്രവചനങ്ങൾ ഒക്കെ ശരിവെച്ചു കൊണ്ടാണ് പ്രൊഡക്ഷൻ കൺട്രോളറും അഭിനയിതാവുമായ ബാദുഷ രംഗത്തെത്തിയിരിക്കുന്നത്.
സിനിമയ്ക്ക് പുറത്ത് വെച്ചിട്ട് തന്നെ മോഹൻലാലിനെ തനിക്ക് അറിയാമായിരുന്നു എന്നും ഞങ്ങൾ തമ്മിൽ കൂടിയാൽ ചെസ്സ് കളിക്കാൻ ഒക്കെ ഇരിക്കാറുണ്ട്. പലപ്പോഴും അദ്ദേഹത്തിന് അഭിനയം കണ്ട് താൻ ഞെട്ടിപ്പോയിട്ടുണ്ടെന്നും ബാദുഷ പറയുന്നു.
ഒരിക്കൽ ദശരഥമെന്ന സിനിമയുടെ ഷൂട്ടിംഗ് നെല്ലിയാമ്പതിയിൽ വച്ച് നടക്കുകയാണ് .അടുത്തതായി ഷൂട്ട് ചെയ്യേണ്ടിയിരുന്നത് വളരെ ഇമോഷണൽ ആയ സീൻ ആണ്. പക്ഷേ ബ്രേക്ക് സമയത്ത് മോഹൻലാൽ ഞങ്ങളോടൊപ്പം വന്നിരുന്നു തമാശ പറയുകയും വളരെ കാര്യമായി ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
ഞാൻ പുള്ളിയോട് ചോദിച്ചു നിങ്ങൾക്ക് അഭിനയിക്കേണ്ട ഒരു രംഗം എന്ന് പറഞ്ഞാൽ അത്രയും വികാരഭരിതമായ അത്രയും ഇംപോർട്ടൻസ് ഉള്ള വലിയ രംഗമല്ലേ? അപ്പോൾ ഇങ്ങനെ ചിരിച്ചുകൊണ്ടിരുന്നാൽ അടുത്ത സീനിൽ എങ്ങനെയാണ് സങ്കടം അഭിനയിക്കാൻ കഴിയുക എന്ന്.
ഇത്രയും വലിയ ഒരു സീൻ എടുക്കാൻ പോകുമ്പോൾ ഇങ്ങനെയാണോ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ ലാൽ അതിനു മറുപടി പറഞ്ഞത്; ഞാനല്ലേ അഭിനയിക്കുന്നത് നിങ്ങളല്ലല്ലോ. ഞാനെന്തേ വാം അപ്പ് ചെയ്തിട്ടേ അഭിനയിക്കാൻ പോകാൻ പാടുള്ളൂ എന്നുണ്ടോ എന്നും പറഞ്ഞ് എന്നെ കളിയാക്കി കൊണ്ടിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ഷോട്ട് റെഡിയായി എന്ന് പറഞ്ഞു കൊണ്ട് വിളിച്ചു . മോഹൻലാൽ വളരെ ഇമോഷണൽ ആയി സുകുമാരിയോട് ചോദിക്കുന്ന രംഗമാണ്. “ആ കുഞ്ഞിനെ അതിന്റെ അമ്മ സ്നേഹിച്ചത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ “എന്ന് ചോദിക്കുകയാണ്.
ആ സീനിലെ മോഹൻലാലിന്റെ പെർഫോമൻസ് കണ്ട് ഞാൻ ശരിക്കും അതിശയിച്ചു പോയി അതുവരെ കളിച്ചു ചിരിച്ചു നടന്നു ഒരു മനുഷ്യൻ കഥാപാത്രമായി മാറുന്നത് ഞാൻ നേരിൽ കണ്ടു. ആ ഒരു ഭാവമാറ്റം കാണുമ്പോൾ നമുക്കുണ്ടാകുന്ന വികാരം വളരെ വലുതാണ്. മുൻകൂട്ടി റിഹേഴ്സലോ ഹോം വർക്കോ മറ്റു കാര്യങ്ങൾ ഒന്നും ചെയ്തിരുന്നുമില്ല .
മോഹൻലാലിന്റെ അഭിനയം വളരെ സ്പോർറ്റീവാണ് .ആ അഭിനയമാണ് എന്നെ അതിശയിപ്പിച്ചത് എന്ന് ബാദുഷ പറയുന്നു.അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് നടൻ ജഗതി പോലും വിശേഷിപ്പിച്ചത്