
മലയാളസിനിമയിൽ ഇന്നുള്ള നടന്മാരിൽ പ്രതിഭയുടെ കാര്യത്തിൽ ഒരുപാട് മുന്നിലുള്ള ഒരു നടനാണ് വിനായകൻ. പക്ഷേ പലപ്പോഴും അദ്ദേഹത്തിൻറെ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ വലിയതോതിൽ വിമർശിക്കപ്പെടുകയും സംസ്കാരമില്ലാത്ത രീതി പെരുമാറുന്നു എന്നുള്ള തരത്തിൽ വളരെയധികം സൈബർ ആക്രമണങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്. പല വിഷയങ്ങളിലും വളരെ വ്യത്യസ്തമായ ഒരു പക്ഷേ പലപ്പോഴും പൊതുസമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത നിലപാടുകൾ എടുത്തിട്ടുണ്ട് എന്നുള്ളതുകൊണ്ടുതന്നെ സ്ഥിരം വിമർശനങ്ങൾ നേരിടുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. പക്ഷേ വിനായകൻ എന്നും തന്റെ നിലപാടുകൾ പറഞ്ഞുകൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ വൈറലാകുന്നത് ഒരു സിനിമ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണ് മോഹനൻ പി സി പയ്യപ്പള്ളി എന്ന വ്യക്തിയാണ് ഈ പോസ്റ്റ് ഒരു ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്നത്. അതിൽ അദ്ദേഹം പ്രതിപാദിക്കുന്നത് മുൻപ് മോഹൻലാൽ ഒരു അവാർഡ് ദാന ചടങ്ങിൽ സദസ്സിൽ ഇരുന്നുകൊണ്ട് കാണിക്കുന്ന ഒരു അശ്ലീല ആക്ഷൻ വളരെയധികം വൈറലായിരുന്നു. അത് പിന്നീട് വലിയ തോതിൽ ആരാധകർ ഉൾപ്പെടെ ആഘോഷിക്കുന്നതാണ് നമ്മൾ കണ്ടത്. എന്നാൽ ആ പോസ്റ്റിനെ വെച്ച് ആസ്ഥാനത്ത് വിനായകനെ സങ്കൽപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ ചില വാക്കുകൾ ആരുടെയും ചിന്തകളെ ഉണർത്തുന്നതും ഇന്നത്തെ സമൂഹത്തിൽ ആളുകൾ കാര്യങ്ങൾ കാണുന്നതും വ്യക്തികളെ വിലയിരുത്തുന്നത് എന്തിൻറെ അടിസ്ഥാനത്തിൽ ആണെന്ന് വിളിച്ചു പറയുന്നതുമാണ്.

തന്റെ പല അഭിപ്രായപ്രകടനങ്ങളുടെയും നിലപാടുകളുടെയും പേരിൽ സംസ്കാരമില്ലാത്തവൻ വിവരമില്ലാത്തവൻ എന്നൊക്കെ മാത്രമല്ല തൻറെ ജാതീയതയുടെ പേരിൽ പോലും വിമർശിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയാണ് വിനായകൻ. അദ്ദേഹത്തിനെതിരെ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നത് അദ്ദേഹം താണ ജാതിയിൽപ്പെട്ട ഒരു വ്യക്തി ആയതുകൊണ്ടാണ് എന്നുള്ള രീതിയിൽ പോലും പലപ്പോഴും ചർച്ചകൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തികൾ പലതും അദ്ദേഹത്തിന്റെ ജാതിയുടെ ഗുണങ്ങളായി പോലും പറഞ്ഞു കമെന്റിടുന്നനവരുണ്ട്.
എന്നാൽ ഇപ്പോൾ ഈ കുറിപ്പ് ചില ചോദ്യങ്ങൾ നമ്മളോരോരുത്തരോടും ചോദിക്കുകയാണ്. താൻ ഈ പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കമ്പ്ലീറ്റ് ആക്ടറുടെ സ്ഥാനത്ത് വിനായകനെ ഒന്ന് സങ്കൽപ്പിച്ചാൽ മാത്രം മതി എന്ന് പറഞ്ഞുകൊണ്ടാണ് ആ കുറിപ്പ് തുടങ്ങുന്നത്.
മോഹൻലാൽ കാണിച്ച ഏറ്റവും അശ്ലീലമായ ഒരു ആംഗ്യത്തിന്റെ വീഡിയോ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. എന്നത് കണ്ടു കൂടിരിക്കുന്ന മമ്മൂക്ക ഉൾപ്പടെയുള്ളവർ പൊട്ടിച്ചിരിക്കുന്നുമുണ്ട്. എന്നാൽ പലപ്പോഴും അത് വലിയൊരു തമാശയായും അദ്ദേഹത്തിൻറെ ആരാധകരും പൊതുസമൂഹവും അംഗീകരിക്കാൻ ശീലിച്ചിരിക്കുകയാണ്. ഇവിടുത്തെ പൊതു സമൂഹം അദ്ദേഹം കാണിച്ച ആ അശ്ലീലത്തിന്റെ തീവ്രത അദ്ദേഹത്തിന് അനുവദിച്ചു കൊടുത്തിരിക്കുന്ന ഒരു പ്രിവിലേജ് വെച്ച് അളന്നതിനാൽ അതിൽ വലിയ കുഴപ്പമുള്ളതായി ഇവിടുത്തെ പ്രബുദ്ധ മലയാളികൾക്ക് തോന്നുകയില്ല.

ആ തോന്നലില്ലായ്മയുടെ പേര് തന്നെയാണ് ജാതി എന്ന് അദ്ദേഹം കുറിക്കുന്നു. താൻ പറയുന്നതിൽ എന്തെങ്കിലും തെറ്റ് തോന്നുന്നെങ്കിൽ അവിടെ ഇരിക്കുന്ന കമ്പ്ലീറ്റ് ആക്ടർ സ്ഥാനത്ത് വിനായകനെ ഒന്ന് വെച്ച് സങ്കൽപ്പിച്ചു നോക്കിയാൽ മതി എന്ന് അയാൾ കുറിക്കുന്നുണ്ട്. വളരെയധികം ചിന്തോദ്ദീപകമായ ഒരു പരാമർശമാണ് ഇത്. അന്ന് മോഹൻലാൽ കാണിച്ച അതേ ആംഗ്യം വിനായകനാണ് എവിടെയിരുന്നെങ്കിലും കാണിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് കേൾക്കേണ്ടിവരുന്ന പഴിയും തെറി വിളികളും അദ്ദേഹം നേരിടേണ്ടിവരുന്ന സൈബർ ആക്രമണങ്ങൾക്കും യാതൊരു അറുതിയും കാണുകയില്ല എന്ന് ഉറപ്പാണ്. അത് അദ്ദേഹത്തിൻറെ ജാതിമൂലമാണ് എന്ന് പറഞ്ഞുവെക്കുകയാണ് മോഹനൻ പിസി പയ്യപ്പള്ളി.

ഇതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. കമെന്റ് ബോക്സിൽ കുറിക്കുക








