ആ സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് പ്ലാസ്റ്റർ ഇട്ട കാലുമായിട്ടാണ് മോഹൻലാൽ എത്തിയത്. പരാജയപ്പെടും എന്ന് കരുതി സിനിമ വമ്പൻ ഹിറ്റായതിനെ കുറിച്ച് സംവിധായകൻ

853

മോഹൻലാൽ എന്ന അഭിനയകുലപതിയെ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുത്തിയ സംവിധായകനാണ് ഫാസിൽ. 1980ൽ അദ്ദേഹം നിർമ്മിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് മോഹൻലാൽ ബിഗ് സ്ക്രീനിൽ എത്തുന്നത്. വില്ലനായി തുടക്കം കുറിച്ച നടനാണ് പിന്നീട് സൂപ്പർതാരമായി മലയാള സിനിമ മേഖല അടക്കി വാഴുന്നത്.

ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടത് മോഹൻലാലിന് ഉണ്ടായ ഒരു ആക്സിഡന്റ് മൂലമാണെന്ന് കമൽ പറയുന്നു. ചിത്രത്തിലെ നായകൻ ശങ്കർ ആയിരുന്നു. നായിക പൂർണിമ ഭാഗ്യരാജ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇപ്പോഴും മലയാളികൾ വളരെ താല്പര്യത്തോടെ കൂടി കാണുന്ന സിനിമയാണ്.
ഒരിക്കൽ ഫാസിൽ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി മോഹൻലാൽ വിലനായി എത്തിയ ഈ സിനിമയിലെ അവസാന രംഗങ്ങൾ ചിത്രീകരിച്ചതിനകത്തെ ട്വിസ്റ്റിനെ കുറിച്ച്.

ADVERTISEMENTS
   

ചിത്രത്തിന്റെ ഷൂട്ടിംഗ് എല്ലാം ഏകദേശം പൂർത്തിയായി.ഇനിയും പൂർത്തീകരിക്കാൻ ഉള്ളത് ഒരു ക്ലൈമാക്സ് സീൻ മാത്രമായിരുന്നു.ക്ലൈമാക്സ് സീനിൽ മോഹൻലാലും ശങ്കറും തമ്മിലുള്ള ഫൈറ്റ് ആണ് കാണിക്കേണ്ടത്. ആ സീൻ ചിത്രീകരിക്കേണ്ടത് ചെന്നൈയിൽ വച്ചായിരുന്നു. അവിടെ ഞങ്ങൾ ഒരു ഗോഡൗൺ സെറ്റ് ചെയ്ത് ക്ലൈമാക്സ് എടുക്കാനുള്ള കാര്യങ്ങളെല്ലാം പൂർത്തിയാക്കി. അടുത്തദിവസം ഫൈറ്റ് ആണ് നടക്കുന്നത്.

ഗോഡൗണിൽ എല്ലാം സെറ്റ് ആക്കി താനും നവോദയ അപ്പച്ചൻ സാറും ജീപ്പിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ മോഹൻലാൽ ഒരു ബൈക്കിൽ എതിരെ വരുന്നുണ്ടായിരുന്നു ഞങ്ങളെക്കണ്ട് ലാൽ പെട്ടെന്ന് വണ്ടി ഞങ്ങൾക്ക് അടുത്തേക്ക് തിരിച്ചു.

പെട്ടെന്നുള്ള ലാലിന്റെ വണ്ടിക്ക് ബ്രേക്ക് കിട്ടാതെ ഞങ്ങളുടെ വാഹനത്തിൽ വന്ന് ഇടിക്കുകയും ലാലിന് സാരമായി തന്നെ പരിക്കേൽക്കുകയും ചെയ്തു. ഞങ്ങൾ ചെന്ന് നോക്കുമ്പോൾ കാണുന്നത് ലാലിന്റെ കാലൊക്കെ മുറിഞ്ഞു രക്തമൊലിക്കുന്നതായിട്ടാണ്. ഞങ്ങൾ ലാലിനെ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ ചെന്നപ്പോഴാണ് കാലിന് ഫ്രാക്ചറും ഉണ്ട് ,മുറിവുമുണ്ട്. കാലിന് പ്ലാസ്റ്റർ ഇടേണ്ടി വന്നു. ഞങ്ങൾ ആകെ ആശയക്കുഴപ്പത്തിലായി .നാളെ ഫൈറ്റ് സീനാണ് ചിത്രീകരിക്കുന്നത്. എങ്ങനെ അഭിനയിക്കാൻ പറ്റുമെന്നാണ് ഞങ്ങൾ ആലോചിച്ചത്.

ഈ പ്ലാസ്റ്റിക് കാലുമായി ലാൽ എങ്ങനെ ഫൈറ്റ് സീൻ ചെയ്യാൻ വരും .അപ്പോൾ അത് മാറ്റി വയ്ക്കേണ്ട ഘട്ടം വരുമോ എന്നുള്ള ആശയക്കുഴപ്പത്തിൽ ഇരിക്കുന്ന സമയം ആയിരുന്നു. പെട്ടെന്നാണ് തനിക്ക് ഒരു ഐഡിയ തോന്നിയതെന്നും ആ സ്ക്രിപ്റ്റിൽ ചെറിയൊരു മാറ്റം വരുത്താം എന്നും ചിന്തിച്ചത്. അതേപ്പറ്റി ഞങ്ങൾ ലാലിനോട് പറയുകയും അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിക്കുകയും ചെയ്തു.

അതിനെന്താ ഞാൻ വന്ന് അഭിനയിക്കാം എന്നാണ് ലാൽ പറഞ്ഞത് . അങ്ങനെ ഞങ്ങൾ മോഹൻലാലിന് ഒരു വാക്കിംഗ് സ്റ്റിക്ക് കൊടുത്തു. ആ വാക്കിങ് സ്റ്റിക്ക് തുറന്നാൽ കാണേണ്ടത് വാളായിരിക്കണം. ശേഷം ശങ്കറും ഗുണ്ടകളും തമ്മിലുള്ള ഫൈറ്റ് കഴിയുകയും അത് കഴിഞ്ഞ് മോഹൻലാൽ ഈ പ്ലാസ്റ്റർ ഇട്ട കാലുമായിട്ട് രംഗപ്രവേശം ചെയ്യുകയും ചെയ്തു.

സാധാരണ സിനിമയിൽ ഇട്ട് അഭിനയിക്കുക എന്നാൽ നമ്മൾ ചെയ്യുന്ന മേക്കപ്പ് ആണ് .എന്നാൽ ലാൽ ആണെങ്കിലോ ആശുപത്രിയിൽ നിന്ന് നേരിട്ട് വന്ന് ഒറിജിനൽ ആയി വയ്യാത്ത കാലുമായി അഭിനയിക്കുന്നത് .

അദ്ദേഹത്തിന്റെ രംഗം അദ്ദേഹം അതിമനോഹരമായി ചെയ്തു. ആ പ്ലാസ്റ്റർ ചെയ്ത കാലുമായി വന്നു ശങ്കറിനെ നോക്കി ഒരു ചിരി ചിരിക്കുന്നതും ഇത് നീ തന്നെ സമ്മാനമാണ് എന്ന് പറയുന്നതും .ഈ ഡയലോഗ് അന്നത്തെ കുട്ടികൾ ഇമിറ്റേറ്റ് ചെയ്യുമായിരുന്നു. മോഹൻലാലിന്റെ പ്ലാസ്റ്റർ ആയിട്ടുള്ള ആ നടപ്പ്, സത്യം പറഞ്ഞാൽ അതൊരു ദൈവകൃപ ആയിരുന്നു ആ ഒരു ആക്സിഡന്റ് എന്ന് പറയേണ്ടിവരും. അതോടെ ആ സിനിമയിലെ വില്ലനെ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്ക് വന്നു എന്നും ഫാസിൽ അഭിമുഖത്തിൽ പറഞ്ഞു.

ആ വില്ലനെ ആളുകൾ ഇഷ്ടപ്പെട്ടതുകൊണ്ടാണ് നായകനായി അംഗീകരിക്കുകയും ഇന്ന് ജനങ്ങളുടെ മനസ്സിൽ ഇത്രത്തോളം വളർന്നുനിൽക്കുകയും ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

ADVERTISEMENTS
Previous articleനഗ്നയായ ഒരു പെണ്ണിനെ വർണ്ണിക്കുന്ന ഒരു പാട്ട് എനിക്ക് വേണ്ടി എഴുതണം ഭരതന്റെ ആവശ്യം കേട്ട് ഞെട്ടി രാജേന്ദ്രൻ. ഇതാണ് ആ പാട്ട്
Next articleപണ്ട് മമ്മൂട്ടി ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിൻറെ ബാപ്പക്ക് അറിയേണ്ടത് അയാളുടെ വിശേഷങ്ങൾ മമ്മൂട്ടിയുടെ അനിയൻ പറഞ്ഞത്