മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഓരോ നേട്ടങ്ങളും ആരാധകർക്ക് ആഘോഷിക്കാനുള്ള ഓരോ അവസരങ്ങളാണ്. തങ്ങളുടെ പ്രീയതാരത്തിന്റെ ഓരോ വിശേഷങ്ങളും ആവേശത്തോടെ പങ്ക് വെക്കാൻ അവർ മല്സരിക്കുകയാണ് ഇപ്പോഴും ചെയ്യുക. പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളും ആഘോഷിക്കുന്ന ആരാധകർ ഇപ്പോഴും ചർച്ച ചെയ്യുന്ന അദ്ദേഹത്തിന്റെ ഒരു പരാജയ ചിത്രം ഉണ്ട്. ഒരു ദിവസം മാത്രം തീയറ്റർ കണ്ടു പോയ ഒരു മോഹൻലാൽ ചിത്രം.
ഇപ്പോൾ തന്റെ ജീവിതത്തിലെ ആ പരാജയ ചിത്രത്തെ കുറിച്ചു സംസാരിക്കുകയാണ് മോഹൻലാൽ.ഓരോ മോഹൻലാൽ ആരാധകരും ആവേശത്തോടെ സംസാരിക്കുന്ന ആ പരാജയ ചിത്രം വേറെയൊന്നുമല്ല ലാൽ ആദ്യമെത്തിയ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കെത്തിയ തിരനോട്ടം എന്ന ചിത്രത്തെ കുറിച്ചാണ്. 1978 സെപ്റ്റംബർ 4 നാണു തിരനോട്ടം തീയറ്ററിൽ എത്തിയത് ലാലിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസം.
ഇപ്പോൾ താൻ ജീവിതത്തിലാദ്യമായി സിനിമയുടെ ലോകത്തേക്കെത്തിയ തിരനോട്ടം എന്ന ചിത്രത്തിന്റെ പരാജയത്തിന് കാരണമായ വിഷയങ്ങക്കെ കുറിച്ച് മോഹൻലാൽ തന്നെ മാതൃഭൂമിക്ക് നൽകിയ ഒരു ഓണം സ്പെഷ്യൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. തിരനോട്ടത്തെ റിലീസ് ആകുന്ന സമയത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ പ്രസക്തി ഇല്ലാതായിക്കൊണ്ടിരുന്ന സമയമായിരുന്നു. മലയാള സിനിമയും കളർ സിനിമയുടെ ലോകത്തേക്ക് എത്തിയിരുന്നു.
തിരനോട്ടം ഉൾപ്പടെ നിർമാണത്തിലിരുന്നതും പൂർത്തിയായതുമായ എഴുപതോളം സിനിമകളുടെ കാര്യം പൂർണമായും പ്രതിസന്ധിയിലായി. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ആരും പ്രദര്ശിപ്പിക്കാതെയായി . ഒടുവിൽ തിരുവെങ്കിടം മുതലാളിയുടെ മാത്രം കൊല്ലം കൃഷ്ണ തീയറ്ററിൽ പ്രദർശിപ്പിച്ചു തിരനോട്ടം പെട്ടിക്കുള്ളിലായി.
തിരനോട്ടം ഒരുക്കിയത് ലാലിൻറെ സുഹൃത്തുക്കൾ ആണ്. ഇപ്പോളത്തെ വിഖ്യാത സംവിധായകൻ പ്രിയദർശൻ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും ലാലിന്റെ മറ്റൊരു സുഹൃത് അശോക്‌കുമാർ സംവിധായകൻ ആയും പ്രശസ്ത നിർമ്മാതാവും നടി കീർത്തി സുരേഷിന്റെ പിതാവുമായ സുരേഷ്കുമാർ ക്ലാപ്പ് ബോയ് ആയും, നിർമ്മാതാവ് ആയി ശശീന്ദ്രനും തിരനോട്ടത്തിനു വേണ്ടി പ്രവർത്തിച്ചു.