മമ്മൂട്ടിയും മകനും മരണപ്പെട്ടു പോകട്ടെ. മോഹൻലാലിൽ ആരാധകന്റെ വിചിത്ര ആഗ്രഹം- വീഡിയോ കാണാം – രൂക്ഷ വിമർശനം.

217

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ഫാൻ ഫൈറ്റ് നേരിടുന്ന രണ്ട് താരങ്ങളിൽ ഒന്ന് മമ്മൂട്ടിയും മറ്റൊന്ന് മോഹൻലാലും ആണ്. ഇവർക്ക് വേണ്ടി എപ്പോഴും ഫാൻസുകൾ പലതരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു ഫൈറ്ററുകൾ നടത്തുന്നത് സ്വാഭാവികമാണ്. അടുത്ത സമയത്ത് മോഹൻലാലിന്‍റെ  അധികം സിനിമകളൊന്നും ഇല്ലാതിരുന്ന ഒരു സമയമായിരുന്നു.

അദ്ദേഹത്തിന്റെ പല സിനിമകളും വലിയതോതിൽ പരാജയം നേരിട്ടപ്പോൾ മോഹൻലാലിന്റെ ആരാധകരിൽ പലരും വേദന നേരിട്ടിരുന്നു. എന്നാൽ മമ്മൂട്ടി ആവട്ടെ വിജയചിത്രങ്ങളുടെ തിരക്കിലായിരുന്നു ഈ കൊല്ലം എന്ന് പറയുന്നതാണ് സത്യം. ഏറെ രസകരമായ രീതിയിൽ പല ഫാന്‍ ഫൈറ്റുകളും നടക്കുന്നത് കണ്ടിട്ടുണ്ട്. അത് ആരോഗ്യകരമായ രീതിയിലാണ്. എന്നാൽ ഇവിടെ ഒരു ടോക്സിക് ഫാൻ ആണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

മോഹൻലാലിന്റെ ആരാധകനായ ഇയാൾ വളരെ രൂക്ഷമായ രീതിയിലാണ് മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്നത്; മാത്രമല്ല ഒരിക്കലും മമ്മൂട്ടിയെ  അംഗീകരിക്കാൻ പറ്റാത്ത രീതിയിലാണ് ഇദ്ദേഹത്തിന്റെ സംസാര രീതി. നേര് എന്ന ചിത്രം കണ്ടതിനുശേഷം ഏതോ ഒരു ഓൺലൈൻ മാധ്യമം എടുത്ത അഭിമുഖത്തിലാണ് ഇദ്ദേഹം മോഹൻലാലിനെ കുറിച്ച് സംസാരിക്കുന്നത്. പത്മശ്രീ മോഹൻലാൽ ശക്തി പ്രാപിക്കുക ഉയര്‍ന്നു വരിക, ദിവസം തോറും അദ്ദേഹം ഉയർന്നു വരട്ടെ എന്നും മമ്മൂട്ടി മരിച്ചു പോവുക എന്നതാണ് എന്റെ ആഗ്രഹം മമ്മൂട്ടിയും മകനും മരിച്ചു പോകട്ടെ എന്നുമാണ് ഇയാൾ പറയുന്നത്.

മോഹൻലാലിനും മകനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ അതേസമയം മമ്മൂട്ടിയും മകനും നശിച്ചു പോകട്ടെ എന്നും അവർ മരണപ്പെടട്ടെ എന്നുമൊക്കെയാണ് ഇയാൾ പറയുന്നത്.

ആരോഗ്യകരമായ പല ഫാൻ ഫൈറ്റുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ടോക്സിക്ക് രീതിയിലുള്ള ഒരു ഫാൻ ഫൈറ്റ് കാണുന്നത് ആദ്യമായി ആണെന്നാണ് പലരും പറയുന്നത്. ഒരുപക്ഷേ ഇദ്ദേഹം മോഹൻലാലിന്റെ ആരാധകനാണ് എങ്കിൽ പോലും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നതും മോഹൻലാൽ ആയിരിക്കുമെന്ന് പലരും പറയുന്നുണ്ട്.

കാരണം മോഹൻലാലിനെ സംബന്ധിച്ചിടത്തോളം മമ്മൂട്ടി എന്നത് അദ്ദേഹത്തിന് സഹോദര തുല്യനായ വ്യക്തിയാണ്. എന്റെ ഇച്ചാക്ക എപ്പോഴും മോഹൻലാൽ സംബോധന ചെയ്യാറുള്ളത്. ഒരുപക്ഷേ മലയാള സിനിമയിൽ തന്നെ സ്വാതന്ത്ര്യത്തോടെ മമ്മൂട്ടിയെ അങ്ങനെ വിളിക്കാൻ സാധിക്കുന്ന ഏക വ്യക്തിയും മോഹൻലാൽ തന്നെയാണ്.

മലയാളികളിൽ പലർക്കും മോഹൻലാൽ മമ്മൂട്ടി വികാരമുണ്ട് എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഇല്ലാത്ത മലയാള സിനിമയെക്കുറിച്ച് ഒരു മലയാളിക്കും ചിന്തിക്കാൻ സാധിക്കില്ല. കാരണം മലയാള സിനിമയുടെ  നട്ടെല്ലും അവർ തന്നെയാണ്.

ADVERTISEMENTS