
കൂടെയുള്ള സഹപ്രവർത്തകരോട് ഏറ്റവും മാന്യമായി പെരുമാറുന്ന താര ജാഡ ഒട്ടും കാണിക്കാത്ത സൂപ്പർ സ്റ്റാറാണ് മോഹൻലാൽ. അത് അദ്ദേഹത്തിന്റെ നിരവധി സഹപ്രവർത്തകർ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. ആരോടും ദേഷ്യപ്പെടാത്തപ്രകൃതം ഉള്ള വ്യക്തി ആണ് മോഹന്‍ലാല്‍. മോഹന്‍ലാലിനു അങ്ങനെ ദേഷ്യം വരാറേ ഇല എന്ന് പല പ്രമുഖ വ്യക്തികളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒക്കെ പറയാറുണ്ട്. അദ്ദേഹത്തെ എത്ര കണ്ടു വിമര്‍ശിച്ചാലും കുറ്റം പറഞ്ഞാലും ഒന്നും അദ്ദേഹം പ്രതികരിക്കാറില്ല. പക്ഷെ തന്റെ കൂടെ ഉള്ളവരെ എന്തെങ്കിലും മോശമായി പറഞ്ഞാല്‍ മോഹന്‍ലാല്‍ അതി രൂക്ഷമായി പ്രതികരിക്കും. നിരവധി അത്തരം അവസരങ്ങള്‍ ഉണ്ടായിട്ടും ഉണ്ട്. മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. തന്നെ എന്ത് വേണെമെങ്കിലും പറഞ്ഞോട്ടെ പക്ഷെ തന്റെ കൂടെ ഉള്ളവരെ, പ്രീയപ്പെട്ടവരെ ഒക്കെ എന്തെങ്കിലും പറഞ്ഞാല്‍ താന്‍ പ്രതികരിക്കാറുണ്ട് എന്ന് മോഹന്‍ലാല്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
പൊതുവെ സ്നേഹ സമ്പന്നനാണ് മോഹൻലാൽ എന്നാണ് അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ ഇസ്മായിൽ ഹസൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വച്ച് പറഞ്ഞിട്ടുള്ളത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
മോഹൻലാലിൻറെ സൂപ്പർഹിറ്റ് ചിത്രമായ ഉള്ളടക്കത്തിന്റെ ലൊക്കേഷനിൽ വച്ച് ഒരാൾ ഒരു നടിയോട് അപമര്യാദയായി പെരുമാറിയതും അത് കണ്ട മോഹൻലാൽ പ്രതികരിച്ച രീതിയും അദ്ദേഹം പറയുന്നുണ്ട്.
മോഹൻലാൽ എന്ന നടൻ വളരെ സ്വാത്വികമായ മനസ്സുള്ള വ്യക്തിയാണ്. നന്മ ദയ കരുണ എന്നീ ഭാവങ്ങൾ അദ്ദേഹത്തിൽ നിറഞ്ഞു നിൽക്കും. പക്ഷേ അന്ന് അതിനെല്ലാം വിപരീതമായ ഒരു ലാലിനെ ആണ് ഞങ്ങൾ കണ്ടത്. പൊതുവെ ആരെയും വേദനിപ്പിക്കാതെ ദേഷ്യപ്പെടാതെ മുന്നോട്ടു പോകുന്ന നടൻ പക്ഷേ അന്ന് അദ്ദേഹത്തിന്റെ രീതികൾ ആകെ മാറി.
ഒരിക്കൽ ഒരു സുമുഖൻ ഒരു ഹൈടെക്ക് കക്ഷി ഞങ്ങളുടെ കൂടെയുള്ള നടിയെ അറിയാത്ത പോലെ ഒന്ന് തട്ടി. പക്ഷേ അത് ലാലേട്ടൻ കണ്ടു. അന്ന് ആദ്യം അതിനെതിരെ പ്രതികരിച്ചതും അയാളെ പിടിച്ചു നിർത്തി അടി കൊടുത്തതും എല്ലാം മോഹൻലാൽ ആയിരുന്നു. അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മോഹൻലാലിനെ ആണ് അന്ന് ഞങ്ങൾ കണ്ടത്. വല്ലാത്ത ഒരു ഭഭാവമാറ്റമായിരുന്നു അദ്ദേഹത്തിന്.
അതാണ് അദ്ദേഹം ആ നടിയെ അദ്ദേഹം തന്റെ സഹോദരിയുടെ സ്ഥാനത്തു കാണുന്ന വ്യക്തിയാണ് തന്നെയുമല്ല തന്റെ മുന്നിൽ വച്ച് നടന്ന ഒരു തെറ്റിനെതിരെ അതിശക്തമായി അന്ന് അദ്ദേഹം പ്രതികരിച്ചു.